കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ മണ്ഡലത്തില്‍ ഇടത് വോട്ട് ബിജെപിക്ക് പോയി; 'സിപിഎമ്മിനെ ലക്ഷ്യമിട്ട്' സിപിഐ റിപ്പോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐയുടെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ മുന്നണിയിലെ സിപിഎം ഉള്‍പ്പടേയുള്ള കക്ഷികള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് വന്നത് കൊണ്ട് മുന്നണിക്ക് പ്രത്യേകിച്ച് വലിയ നേട്ടം ഒന്നും ഉണ്ടായിട്ടില്ലെന്ന നിരീക്ഷണം സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലുള്ളതായിട്ടുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

മാത്രവുമല്ല മുന്നണി മാറ്റം കേരള കോണ്‍ഗ്രസിന് നേട്ടം ഉണ്ടാക്കിയതായും സിപിഐ വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ കാര്യത്തിലാണെങ്കില്‍ ഘടകക്ഷികളുടെ ചില മണ്ഡലങ്ങളില്‍ സിപിഎം പ്രചരണത്തില്‍ വീഴ്ച വരുത്തിയെന്നാണ് പരാമര്‍ശം.

ലീഗ് സ്വീകരിച്ച നടപടിയുടെ നിലവാരം അതാണ്; രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഹരിത നേതാവ്ലീഗ് സ്വീകരിച്ച നടപടിയുടെ നിലവാരം അതാണ്; രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഹരിത നേതാവ്

സിപിഎം

സിപിഎം മത്സരിച്ച സീറ്റുകളില്‍ സിപിഐ ഉള്‍പ്പടേയുള്ള ഘടകക്ഷികളെ പ്രചാരണത്തില്‍ സഹകരിപ്പിച്ചില്ല. ചിലയിടത്ത് വോട്ടുചോര്‍ച്ചകള്‍ ഉണ്ടായതായും സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി മത്സരിച്ച കാസര്‍കോട് മണ്ഡലത്തില‍് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാന്‍ പോലും സിപിഎമ്മിന് താല്‍പര്യമില്ലായിരുന്നുവെന്ന ഗുരുതരമായ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.

പിങ്കിലും നീലയിലും തിളങ്ങി പ്രിയപ്പെട്ട ഗായിക രഞ്ജിനി ജോസ്; വൈറലായി പുതിയ ഫോട്ടോ ഷൂട്ട്

ഹരിപ്പാട്

തിരഞ്ഞെടുപ്പുകളില്‍ കൂട്ടായ ആലോചനകള്‍ സിപിഎം നടത്തിയില്ല. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഇത്തണ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷിയുണ്ടായിരുന്നു. രമേശ് ചെന്നിത്തലയ്ക്കെതിരെ അഡ്വ. സജിലാലിനെയായിരുന്നു സിപിഐ സ്ഥാനാര്‍ത്ഥിയാക്കിയത്. പ്രചരണ ഘട്ടത്തില്‍ ഒക്കെ യുഡിഎഫിനോട് ഒപ്പത്തിനൊപ്പം പിടിക്കാന്‍ സജിലാലിന് സാധിച്ചിരുന്നു.

ഹരിപ്പാട്

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ രമേശ് ചെന്നിത്തല 13666 വോട്ടിന് വിജയിച്ചു. ഇവിടെ മുന്നണിയിലേക്ക് എത്തേണ്ട വോട്ടുകള്‍ കൃത്യമായി വന്നില്ല. സിപിഎം സ്വാധീന കേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ചയുണ്ടായി. പാര്‍ട്ടിക്ക് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപുഴ പഞ്ചാത്തുകളില്‍ മുന്നേറാന്‍ കഴിഞ്ഞില്ലെന്നതാണ് വോട്ടുമറിക്കലിലേക്ക് വിരല്‍ചൂണ്ടുന്നത്.

 പറവൂരിലം

വിഡി സതീശന്‍ മത്സരിച്ച പറവൂരിലം സിപിഎം നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ സിപിഐ അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്തിയാണ് മണ്ഡലം വിഡി സതീശന്‍ അഞ്ചാം തവണയും നിലനിര്‍ത്തിയത്. 21301 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു സിപിഐയിലെ എംടി നിക്സനെതിരെ വിഡി സതീശന്‍ സ്വന്തമാക്കിയത്.

ഇടതുവോട്ടുകള്‍

ഇടതുവോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന ഗുരുതര പരാമര്‍ശവും സിപിഐ നടത്തുന്നുവെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജി എസ് ജയലാല്‍ ജയിച്ച കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ഇടതുമുന്നണി വോട്ട് ബിജെപിയിലേക്ക് പോയെന്ന ആരോപണത്തില്‍ സിപിഐ ലക്ഷ്യമിടുന്നത് സിപിഎമ്മിനെയാണ്.

വിജയിക്കാന്‍ കഴിഞ്ഞെങ്കിലും

ജിഎസ് ജയലാലിന് വിജയിക്കാന്‍ കഴിഞ്ഞെങ്കിലും വോട്ടുകള്‍ വലിയ തോതില്‍ കുറഞ്ഞു. 2016 ല്‍ 34407 വോട്ടിനാണ് വിജയിച്ചതെങ്കില്‍ ഇത്തവണ അത് 17206 ലേക്ക് ഒതുങ്ങി. 67606 വോട്ടാണ് കഴിഞ്ഞ തവണ ലഭിച്ചതെങ്കില്‍ ഇത്തവണ എട്ടായിരത്തോളം വോട്ടുകള്‍ കുറഞ്ഞ് അത് 59000 ത്തിലേക്ക് എത്തി. അതേസമയം മണ്ഡലത്തില്‍ ബിജെപിയുണ്ടാക്കിയതാവട്ടെ 11000 ത്തോളം വോട്ടിന്റെ വര്‍ധനവ്.

ഏറനാട്, വേങ്ങര

ഏറനാട്, വേങ്ങര, അങ്കമാലി മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ഏകോപനം ഉണ്ടായില്ല. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഒരു ദിവസം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൂടിയത്. ഉദുമ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുടെ പത്തു ദിവസത്തെ പര്യടനം പോലും സിപിഎം ഒറ്റക്കാണ് നടത്തിയത്. ഉദുമയില്‍ സ്ഥാനാര്‍ത്ഥിയെ 10 ദിന പ്രചരണത്തില്‍ സിപിഐയെ അടുപ്പിച്ചില്ല, കോന്നിയിലും ഘടകക്ഷികളെ അവഗണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരള കോണ്‍ഗ്രസ്

അതേസമയം, കേരള കോണ്‍ഗ്രസിന് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അവരുടെ ഏറ്റവും വലിയ ശക്തി കേന്ദ്രങ്ങളായ കടുത്തുരുത്തിയിലും പാലായിലും വിജയിക്കേണ്ടതായിരുന്നില്ലേയെന്നും സിപിഐ ചോദിക്കുന്നുണ്ട്. ഇരുമണ്ഡലങ്ങളിലേയും പരാജയം വ്യക്തിപരമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Recommended Video

cmsvideo
ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | Oneindia Malayalam

English summary
Left votes went to BJP In Chathannur constituency , according to CPI election review report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X