Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈഫ് മിഷന്‍ കേസ്: സരിത്തിന് പറയാനുള്ളത് എന്താണ്?; ഇനിയും കാത്തിരിക്കണം

കൊച്ചി: ലൈഫ് മിഷന്‍ കേസ് അന്വേഷണത്തിനായി സരിത്ത് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകില്ല. തിരുവനന്തപുരം യൂണിറ്റില്‍ എത്താന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഹാജരാകാനാവില്ലെന്ന് വ്യക്തമാക്കി വിജിലന്‍സിന് മെയില്‍ അയച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പാലക്കാട് വെച്ച് സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ ഫോണ്‍ പിടികൂടുകയും ചെയ്തതിരുന്നു. വലിയ വിവാദത്തിന് തന്നെ ഇത് കാരണമാവുകയും ചെയ്തു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസിലാണ് സരിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു വിജിലന്‍സ് പറഞ്ഞത്. എന്നാല്‍ വിജിലന്‍സ് പറഞ്ഞതുപോലെ ലൈഫ് മിഷന്‍ കേസിലല്ല തന്നെ കൊണ്ടുപോയതെന്നും സ്വപ്‌നയുടെ രഹസ്യമൊഴിയെക്കുറിച്ചാണ് ചോദിച്ചതെന്നുമായിരുന്നു പുറത്തുവന്നശേഷം സരിത്ത് വെളിപ്പെടുത്തിയത്.

sarith

'സുന്ദരീ കണ്ണാലൊരു...' സാരിയില്‍ ആരാധകരുടെ മനസ് കവര്‍ന്ന് ആര്യ ബഡായി

2

ഇന്ന് പൂജപ്പുര യൂണിറ്റിന് മുമ്പാകെ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് സരിത്തിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു. സരിത്ത് ഹാജരാകും എന്നായിരുന്നു ഉദ്യോഗസ്ഥര്‍ കരുതിയിരുന്നത്. സരിത്ത് ജയിലില്‍ ആയിരിക്കുമ്പോഴും ഈ കേസുമായി ബന്ധപ്പെട്ട് സരിത്തിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. സിബിഐയും സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണ കരാറുമായി ബന്ധപ്പെട്ട് കമ്മീഷന്‍ കൈപ്പറ്റി എന്നാണ് കേസ്. സരിത്തിന് പുറമേ, സ്വപ്നയും സന്ദീപ് നായരും എം ശിവശങ്കറും കേസിലെ പ്രതികളാണ്.

2

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കുമെതിരെ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന്‍ കേസും വീണ്ടും വിവാദമാകുന്നത്. സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയാണ് സരിത്ത്. തന്‍െ വെളിപ്പെടുത്തലിന് പിന്നാലെ സരിത്തിനെ പാലക്കാട്ടെ ബില്‍ടെക് ഫ്ളാറ്റില്‍നിന്ന് നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്. തന്റെ കൂടെ നില്‍ക്കുന്നവരെല്ലാം അപകടത്തിലാണെന്നും തനിക്ക് എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.
താന്‍ സത്യം തുറന്നുപറഞ്ഞതിന്റെ പേരിലാണ് ഇത് സംഭവിച്ചതെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

3

അതേസമയം, മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി സ്വപ്‌ന വ്യക്തമാക്കി. എല്ലാ പോലീസ് സ്റ്റേഷനിലും കേസെടുത്താലും രഹസ്യമൊഴിയില്‍ നിന്ന് പിന്മാറില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പിന്മാറണമെങ്കില്‍ കൊല്ലണമെന്നും സ്വപ്‌ന പറയുന്നു. താന്‍ ജയിലില്‍ കിടന്ന കാലത്ത് തന്നെ അറിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തമ്മില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയുടെ കാര്യങ്ങള്‍ വേണ്ട സമയത്ത് ഓര്‍മിപ്പിച്ചു നല്‍കുമെന്നും സ്വപ്ന പറഞ്ഞു.

4

''സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ നിന്ന് പിന്മാറില്ല. ഇനി ഞാന്‍ പിന്മാറണമെങ്കില്‍ നിങ്ങളെന്നെ കൊല്ലണം. എന്നെ കൊന്നതുകൊണ്ട് മാത്രം ഇത് അവസാനിക്കുമെന്ന് കരുതേണ്ട. തെളിവുകളെല്ലാം പല ആളുകളെയും ഏല്‍പ്പിച്ചിട്ടുണ്ട്. ഇനി എന്നെ ജയിലിലിട്ട് അടിച്ച് എന്തെങ്കിലും എഴുതി വാങ്ങാന്‍ ആണെങ്കില്‍ ശ്രമിച്ചോളൂ, നമുക്ക് നോക്കാം.'സ്വപ്ന പറഞ്ഞു. തന്റെ രഹസ്യമൊഴി സിപിഎം നേതാവ് ചോര്‍ത്തിയതായി സംശയമുണ്ടെന്നും സ്വാധീനം ഉപയോഗിച്ച് മൊഴി മുഖ്യമന്ത്രിയോ സിപിഎം നേതാവോ എടുത്തിരിക്കുന്നു. മൊഴിയിലെ വൈരുദ്ധ്യം എങ്ങനെയാണ് ഈ നേതാവ് അറിഞ്ഞതെന്നും സ്വപ്ന ചോദിച്ചു.

5


രഹസ്യമൊഴിക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്നയാള്‍ തന്നെ വന്ന് ഭീഷണിപ്പടുത്തിയിരുന്നെന്ന് സ്വപ്‌ന ആരോപിച്ചിരുന്നു. രഹസ്യമൊഴി പിന്‍വലിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇടണമെന്ന് പറഞ്ഞെന്നും സ്വപ്‌ന ആരോപിക്കുന്നു. എന്നാല്‍ സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി ഷാജ് കിരണ്‍ രംഗത്തെത്തിയിരുന്നു. സ്വപ്‌ന സുരേഷ് തന്റെ സുഹൃത്താണ് എന്നും മുഖ്യമന്ത്രിയെ അറിയില്ലെന്നും
ഇയാള്ഡ പറഞ്ഞു. ഇതിന് പിന്നാലെ സ്വപ്‌ന ഷാജ് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവിട്ടു.

Recommended Video

cmsvideo
    Swapna Suresh's Allegation Against CM | മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+