Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഴുക്കില്‍ കിടക്കണ പന്നി ഇല്ലേ.. അതാണ് ഞാന്‍', സംവിധായകൻ പീഡിപ്പിച്ച കേസിലെ അതിജീവിത പറയുന്നു

കൊച്ചി: സംവിധായകന്‍ ലിജു കൃഷ്ണ ബലാല്‍സംഗം ചെയ്തു എന്ന് ആരോപിച്ച പെണ്‍കുട്ടി ആശുപത്രിയില്‍ കഴിയുന്നത് വലിയ ദുരിതം സഹിച്ച്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലവിലെ അവസ്ഥ പെണ്‍കുട്ടി വിശദീകരിക്കുന്നത്. മരുന്ന് കൊണ്ട് മാത്രമാണ് താന്‍ ജീവിക്കുന്നത് എന്നും ഭക്ഷണം ദഹിക്കുന്നതിന് പോലും മരുന്ന് കഴിക്കേണ്ട അവസ്ഥയാണ് എന്നും പെണ്‍കുട്ടി പറയുന്നു.

നിവിന്‍ പോളി നായകനായി സണ്ണി വെയിന്‍ നിര്‍മ്മിച്ച പടവെട്ട് സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ. പടവെട്ട് സിനിമയുടെ ചിത്രീകരണ ഘട്ടത്തില്‍ സംവിധായകന്‍ ലിജു കൃഷ്ണ നിഷ്ഠൂരമായി റേപ്പ് ചെയ്യുകയായിരുന്നു എന്ന് അതിജീവിത പറയുന്നു. കേസില്‍ 2022 മാര്‍ച്ച് ആറിന് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പൊലീസ് ലിജു കൃഷ്ണയെ അറസ്റ്റ് ചെയ്തിരുന്നു.

1

അതിജീവിതയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
ജീവിച്ച് മടുത്തു എന്നല്ല, ജീവിതം മൊത്തം മടുപ്പ് മാത്രമെയുള്ളൂ. അത് വല്ലാത്തൊരു മരവിപ്പും വേദനയും ലഒക്കെയാണ് ഓരോ സെക്കന്റും. എന്നെയങ്ങ് ചവിട്ടി തേച്ച് ഒരു അടിസ്ഥാന വര്‍ഗത്തിനെ മുകളിലുള്ളവര്‍ എങ്ങനെയൊക്കെ ചവിട്ടിത്തേക്കുമോ അതുപോലെയാക്കി ഒരു പറ്റം മനുഷ്യര്‍. ഞാനൊരു മനുഷ്യനായി എനിക്ക് തോന്നുന്നില്ല.

2

പന്നി ഇല്ലേ.. അഴുക്കില്‍ കിടക്കണ പന്നി ഇല്ലേ..അതാണ് ഞാന്‍. അവിടെ നിന്നും എന്നെ വെറുതെ വിട്ടില്ല. എല്ലാ മാനസിക നിലയും തെറ്റി ശാരീരികമായി വയ്യാതിരുന്ന ഞാന്‍ അവിടെ നിന്നും വിട്ടില്ല. പിന്നീട് അവിടെ നിന്നിട്ട് കേസ് നടക്കുന്നിടം വരെ അവനും അവന്റെ സിനിമയില്‍ ഉള്ള ആള്‍ക്കാരും എന്നെ ഒപ്രസ് ചെയ്തു. എല്ലാവരും, ഒരാളും എന്നെ പുറത്ത് വരാന്‍ സമ്മതിച്ചില്ല.

3

അവസാനം രണ്ട് ദിവസം മുന്‍പ് ഇവന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ അടുത്ത് പറഞ്ഞൂ എന്ന് പറഞ്ഞപ്പോള്‍ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ എന്നെ മാനിപുലേറ്റ് ചെയ്തു. നിങ്ങള്‍ രണ്ട് പേരും റിലേഷന്‍ഷിപ്പിലാണ് എന്നാണല്ലോ. അങ്ങനെ പറഞ്ഞ് പരത്തി. കല്യാണം കഴിക്കാന്‍ തയ്യാറാണ് എന്നൊക്കെ. അതായത് അവിടെ ഒന്നും എനിക്ക് ശബ്ദമില്ലാണ്ടായി പോയി.

4

പക്ഷെ ഞാന്‍ വന്നു. ഇവരെന്നെ കൊണ്ടുവന്നു പുറത്ത്. ഒരിക്കലും ഞാന്‍ പുറത്ത് വരില്ലായിരുന്നു. ഒടുങ്ങായിരുന്നു. പക്ഷെ അവര്‍ വന്നു. എനിക്ക് വേണ്ടി. ഈ റിപ്പോര്‍ട്ട് ഒക്കെ കൊടുത്ത് എല്ലാം ചെയ്യുമ്പോഴും എനിക്ക് ഉറപ്പില്ല ഞാന്‍ എത്രകാലം ഉണ്ടാകും എന്ന്. ഇങ്ങനെ ജീവിക്കണം എന്ന് സ്‌നേഹം കൊണ്ട് പോലും ആരും എന്നോട് പറയാന്‍ ശ്രമിക്കരുത് എന്നുള്ളതാണ്.

5

ഞാന്‍ എത്രകാലം ഉണ്ടാകും എന്ന് എനിക്കറിയില്ല. പക്ഷെ ഇന്ന് ഞാനത് പറയാന്‍ കാരണം ഇവനാണ്. ലോകത്ത് ഇങ്ങനെ കുട്ടികള്‍ ഒരുപാട് സര്‍വൈവ് ചെയ്യുന്നുണ്ട്. എനിക്ക് ഇമ്മ്യൂണിറ്റി വളരെ കുറവാണ്. ഒന്നാമത് ട്രോമ എന്ന് പറഞ്ഞാല്‍ നമ്മളെ ഗട്ടിനെ ബാധിക്കും. അപ്പോള്‍ നമുക്ക് ബ്ലോട്ടിംഗ് ഉണ്ടാകും. ഭക്ഷണം കഴിക്കാന്‍ പറ്റില്ല.

6

വെള്ളം കുടിക്കാന്‍ പറ്റില്ല. പിന്നെ ഇന്‍ഡൈജക്ഷന്റെ ഇഷ്യൂസ്. വയറില്‍ ഭയങ്കര ബേണിംഗ് ആയിരിക്കും. പിന്നെ വൊമിറ്റിംഗ്, തലകറക്കം ഇതെല്ലാം ട്രോമയുടെ ഭാഗമാണ്. കൈയും കാലുമൊക്കെ ഷിവര്‍ ചെയ്യും. നമ്മള്‍ ആകെ തലചുറ്റി വീണ് പോകും. ഫിസിക്കലി ശരിയായല്‍ മാത്രമെ തെറാപ്പി എടുക്കാന്‍ പറ്റൂ. ശരിക്കും എന്തിനാണ് ജീവിച്ചിരിക്കുന്നത് എന്ന് പറഞ്ഞാല്‍ ഉത്തരമില്ല.

7

പിന്നീട് ഇവന്‍ പല തവണ ഏറ്റവും ക്രൂഷ്യലായിട്ട് പെട്ട് കിടക്കുമ്പോള്‍ റേപ്പ് ഒക്കെ കെട്ടിയിട്ട് റേപ്പ് ചെയ്യുന്നതാണ് റേപ്പ് എന്നാണ് അവന്‍ പറയുന്നത്. അതല്ല ഇതൊക്കെ റേപ്പാണ്, ഇതെല്ലാം അവരെ വന്‍രീതിയില്‍ ബാധിക്കും എന്നുള്ളത് നിയമപരമായി തെറ്റണെന്ന് മനസിലാക്കിയപ്പോഴേക്കും പലപല ആള്‍ക്കാരെയും കൊണ്ട് നമ്മളെ ഒപ്രസ് ചെയ്ത് നിര്‍ത്താന്‍ ശ്രമിച്ചു.

8

സിനിമയിലുള്ളവരും സ്വാധീനിക്കാന്‍ ശ്രമിച്ചു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പണം വാഗ്ദാനം ചെയ്യുക, എംപതി വെച്ച് ചൂഷണം ചെയ്യുക ഒക്കെ ചെയ്തിട്ടുണ്ട്. ആരുമില്ല. എല്ലാവരും അടക്കപ്പെട്ടിരിക്കുന്ന വീട്ടില്‍ ഞാന്‍ റേപ്പ്ഡ് ആയി അടക്കപ്പെട്ടിരിക്കുകയാണ്. ഒരു പാന്‍ഡെമിക് കാലത്തിലാണ് ഒരാള്‍ എന്നെ റേപ്പ് ചെയ്തത്. അയാളുടെ ജോലിയുടെ പ്രിവിലേജ് വെച്ചിട്ട്.

9

പിടിപാടും ശക്തിയും ഉള്ള ഒരു ആള്‍ ഏതോ പെണ്‍കുട്ടിയെ ചൂസ് ചെയ്ത് റേപ്പ് ചെയ്യുകയാണ്. എന്നിട്ട് അവന്റെ സിനിമ കംപ്ലീറ്റ് ചെയ്ത് റിലീസ് ചെയ്യുന്നതിന് വേണ്ടി ഒപ്രസ് ചെയ്ത് നിര്‍ത്തി വീണ്ടും ചൂഷണം ചെയ്യുകയാണ്. ആശുപത്രിയില്‍ പോലും പോകാന്‍ സമ്മതിക്കാതെ. തെറാപ്പിസ്റ്റിനെ കാണണം എനിക്ക് ഡോക്ടറെ കാണണം എന്ന് പറഞ്ഞപ്പോള്‍ നീയൊക്കെ ഫെമിനിസ്റ്റ് അല്ലേ എന്ത് തെറാപ്പിയാണ് എന്നാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ചോദിച്ചത്.

ഒരേ പൊളി...ബാത്ത്ടബ്ബില്‍ നിന്ന് അഡാര്‍ പോസുമായി പ്രിയ, കലക്കിയെന്ന് ആരാധകര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+