മാഹിയിൽ നിന്ന് കോയമ്പത്തൂരിലേക്കും വിദേശമദ്യമൊഴുകുന്നു;ലോറിയിൽ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി
വടകര: മദ്യപാൻമാരുടെ പറുദീസയായി അറിയപ്പെടുന്ന മാഹിയിൽ നിന്ന് വിദേശമദ്യം കേരളത്തിന് പുറമേയുള്ള ഇതര സംസ്ഥാനത്തേക്കും ഒഴുകുന്നു. വൻ നികുതി വെട്ടിച്ചുള്ള മദ്യ കടത്തിന് പിന്നിൽ വലിയ മാഫിയകൾ തന്ന രംഗത്തുണ്ട്. മാഹിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് കടത്തുകയായിരുന്ന വിദേശമദ്യം അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി .
ലോറി ഡ്രൈവർ കോയമ്പത്തൂർ തുലൂർ അമ്മൻ കോവിൽ മീനക്കിൽ അശോക് കുമാറിനെ(30)എക്സ്സൈസ് ഇൻസ്‌പെക്‌ടർ പി ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധനയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു. കോഴികുഞ്ഞുങ്ങളെ വിതരണംചെയ്ത് തിരിച്ച് പോകുകയായിരുന്ന ടി.എൻ.37ഇസെഡ്-0759 മഹീന്ദ്ര പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന മദ്യമാണ് പിടികൂടിയത്.പ്ലാസ്റ്റിക് ട്രേയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം.നാല് കെയ്സിൽ 750ലിറ്ററിൻറ 48 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്.

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.പരിശോധനയ്ക്ക് പ്രിവൻറീവ് ഓഫീസർ റിമേഷ് കെ.എൻ,വിജയൻ.വി.സി, പ്രബിത്ത് ലാൽ.എം.കെ ,അനീഷ്.എ.പി എന്നിവർ നേതൃത്വം നൽകി. അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടിയ മദ്യവും,പ്രതിയും












Click it and Unblock the Notifications