ആദിവാസി മേഖലയിലെ ചുഷണത്തിനെതിരെ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പരിപാടി

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പ്പറ്റ: ആദിവാസിമേഖലയിലെ ചുഷണവും കൊള്ളയടിയും ഇല്ലായ്മ ചെയ്യുന്നതിനും ചൂഷിതവിഭാഗത്തെ അവബോധം നടത്തുന്നതിനും സാക്ഷരതാമിഷന്റെതുടര്‍വിദ്യാഭ്യാസം കൂടിയേതീരുഎന്ന് ജില്ലാ പഞ്ചായത്ത്‌സെക്രട്ടറി കെ.പി.ജോസഫ് അഭിപ്രായപ്പെട്ടു. ആദിവാസികള്‍ മൃഗീയമായി കൊള്ളയടിക്കപ്പെടുന്നുവെന്ന് വിലയിരുത്തപ്പെടുന്നതായി ലൈഫ് മിഷന്‍ പ്രോജക്ട്ഡയറക്ടര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

literacy

ഏപ്രില്‍ 22ന് നടക്കുന്ന ആദിവാസിസാക്ഷരതയുടെ പൊതു പരീക്ഷക്ക് മുന്നോടിയായി പഞ്ചായത്ത്‌കോ-ഓര്‍ഡിനേറ്റര്‍മാരുടെയും നോഡല്‍ പ്രേരക്മാരുടെയും കണ്‍വീനര്‍ പ്രേരക്മാരുടെയുംഅവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പദ്ധതികള്‍ പലതും ആദിവാസികള്‍ക്കായി നടപ്പാക്കി. പക്ഷെ അതെങ്ങനെ നടപ്പാക്കി എന്ന കാര്യത്തില്‍ സുതാര്യത ഇല്ലാതായത് ആദിവാസികളുടെ അറിവില്ലായ്മയാണ്. ആദിവാസികള്‍ക്ക ്അവബോധമുണ്ടാകണമെങ്കില്‍ അക്ഷരം പഠിച്ച് അറിവിന്റെതിരിനാളം പകര്‍ന്ന് നല്‍കണമെന്ന് വിലയിരുത്തല്‍ യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി അക്ഷരസന്ദേശം നല്‍കി. ജില്ലാകോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സാക്ഷരത മിഷന്‍ അസി. ഡയറക്ടര്‍ കെ.അയ്യപ്പന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.വിവിധ പഞ്ചായത്ത്‌കോ-ഓര്‍ഡിനേറ്റര്‍മാരും പ്രേരക്മാരും സംസാരിച്ചു. ആദിവാസിസാക്ഷരതാ പദ്ധതിയുടെ ചുമതലയുള്ള അസി. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും അസി. കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ നന്ദിയും പറഞ്ഞു. ജില്ലയില്‍ആദിവാസിസാക്ഷരതാ പദ്ധതി നടക്കുന്ന 283 കോളനികളില്‍തെരഞ്ഞെടുത്ത കോളനികള്‍സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ കെ.അയ്യപ്പന്‍ നായര്‍ സന്ദര്‍ശിച്ചു.

വരാപ്പുഴ കസ്റ്റഡി മരണം: ജില്ലാ ജഡ്ജി അന്വേഷിക്കണമെന്ന് ചെന്നിത്തല

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
literacy mission wayand conduct classes for adivasi welfare

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്