Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനെതിരെ പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തണം; കേരളം പിടിക്കാന്‍ സതീശന്റെ 'മിഷന്‍ 2025'

വയനാട്: 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച നേട്ടമുണ്ടാക്കാനായി മിഷന്‍ 2025 അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വയനാട്ടില്‍ ഇന്നലെ ആരംഭിച്ച കെ പി സി സി എക്‌സിക്യൂട്ടീവ് ക്യാംപിലാണ് സതീശന്‍ തന്റെ പദ്ധതി അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തണം എന്നാണ് സതീശന്റെ നിര്‍ദേശം.

പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ പ്രാദേശിക വിഷയങ്ങള്‍ സജീവ ചര്‍ച്ചയാക്കണം. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി ജെ പി മുന്നേറ്റം ഗൗരവമായി കാണണം എന്ന് ക്യാംപില്‍ അഭിപ്രായമുയര്‍ന്നു. സിപിഎം വിരുദ്ധ വോട്ടുകള്‍ മലബാറില്‍ കോണ്‍ഗ്രസിന് കിട്ടി.

VD SATHEESAN

എന്നാല്‍ തെക്കന്‍ കേരളത്തില്‍ ബി ജെ പിയിലേക്കാണ് ആ വോട്ടുകള്‍ പോയത്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് സിനിമാതാരം എന്ന പ്രതിച്ഛായ സഹായിച്ചുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ബി ജെ പിയുടെ ചിട്ടയായ പ്രവര്‍ത്തനം തൃശൂരിലെ വിജയത്തിന് കാരണമായെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ ഇടഞ്ഞ കെ മുരളീധരന്‍ ക്യാംപില്‍ പങ്കെടുക്കുന്നില്ല.

അതേസമയം വയനാട്ടിലെ ക്യാംപില്‍ ഉണ്ടാവില്ലെന്ന് താന്‍ നേരത്തെ അറിയിച്ചതാണെന്ന് മുരളീധരന്‍ വ്യക്തമാക്കി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിന് പൂര്‍ണ ആത്മവിശ്വാസമില്ല എന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഈ കളി മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. അത് നേതൃത്വത്തിന് അറിയുന്നത് കൊണ്ടാണ് വയനാട്ടില്‍ യോഗം ചേര്‍ന്നതെന്നും മുരളി പറഞ്ഞു.

'പാര്‍ട്ടി എടുക്കുന്ന തീരുമാനം നടപ്പാക്കാന്‍ കൂടെയുണ്ടാകും. ഈ ക്യാംപ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്. എനിക്കിപ്പോള്‍ ശക്തിയില്ലാത്ത സമയമാണ്. എങ്ങനെയാണ് ശക്തിപ്പെടുത്തേണ്ടതെന്ന് അറിയിച്ചാല്‍ അങ്ങനെ ചെയ്യാം', അദ്ദേഹം പറഞ്ഞു. താമര ചിഹ്നത്തോടുള്ള കേരളത്തിന്റെ അലര്‍ജി മാറിയെന്നും തൃശൂരില്‍ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്തുവെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം കെ പി സി സി എക്‌സിക്യൂട്ടീവ് ക്യാംപ് ഇന്ന് സമാപിക്കും. കേരളത്തിന്റെ ചുമതലയുള്ള സംഘടനാ ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍സി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, തുടങ്ങിയവരെല്ലാം ക്യാംപില്‍ പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+