കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: അഞ്ചിടങ്ങളില്‍ പരസ്യപ്രചാരണം നാളെ അവസാനിക്കും: ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച്ച

Google Oneindia Malayalam News

തിരുവനന്തപുരം: ആദ്യ ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കാന്‍ ഇരിക്കെ പോരാട്ടം കടുപ്പിച്ച് മുന്നണികള്‍. അഴിമതിയും വിവാദവും യുഡിഎഫും ബിജെപിയും ഇടതുപക്ഷത്തിനെതിരെ ആയുധമാക്കുന്നുണ്ട്. എന്നാല്‍ വികസന പ്രവര്‍ത്തനത്തിലൂന്നിയാണ് ഇടതുമുന്നണിയെ ഇതിനെ പ്രതിരോധിക്കുന്നത്. കോവിഡ് കാലത്ത് പതിവ് പ്രചാരണ രീതികള്‍ക്ക് മാറ്റമുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയം മുമ്പില്ലാത്ത വിധം തിളച്ചുമറിയുന്നതാണ് മറ്റ് മുന്നണികള്‍ക്ക് കൂടി ഗുണകരമായി മാറുന്നത്.

1

ചൊവ്വാഴ്ച്ചയാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിലാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. മകനെതിരെയുള്ള കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കം രാജിവെച്ച സാഹചര്യത്തില്‍ ഇടതുമുന്നണി പ്രതിരോധത്തിലാണ്. പ്രത്യേകിച്ച് സിപിഎമ്മിനെയാണ് ഇത് ബാധിക്കുക. ഇതിനെ മറികടക്കാന്‍ വികസന കാര്‍ഡാണ് എല്‍ഡിഎഫ് പുറത്തെടുക്കുന്നത്.

സംസ്ഥാന വികസനത്തെ അട്ടിമറിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം യുഡിഎഫും ബിജെപിയും കൈകോര്‍ക്കുന്നുവെന്ന് ഇടതുമുന്നണി ഉന്നയിക്കുന്നു. യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി വിഷയവും സിപിഎം ശക്തമായി ഉന്നയിക്കുന്നുണ്ട്. സര്‍ക്കാരും സിപിഎമ്മും പ്രതിസന്ധിയിലായ അസാധാരണ സാഹചര്യത്തില്‍ മിന്നും ജയത്തില്‍ കുറഞ്ഞതൊന്നും യുഡിഎഫിനെ തൃപ്തിപ്പെടുത്തുന്നില്ല. വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ വിമത ഭീഷണിയും സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രശ്‌നങ്ങളും പലയിടത്തും യുഡിഎഫിനെ അലട്ടുന്നുണ്ട്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; അഞ്ചിടങ്ങളിൽ പരസ്യപ്രചാരണം നാളെ അവസാനിക്കും: ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി വെല്ലുവിളിയും മറ്റൊരു ഭീഷണിയാണ്. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള തിരഞ്ഞെടുപ്പ് ബിജെപിക്കും നിര്‍ണായകമാണ്. ദേശീയ അന്വേഷണ ഏജന്‍സി കൂടി കക്ഷികളായിരിക്കെ സീറ്റ് കൂടുതല്‍ നേടിയാല്‍ മാത്രമേ ഇതിന്റെയൊക്കെ നേട്ടം ലഭിച്ചുവെന്ന് തെളിയിക്കാനാവൂ. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കലാണ് ബിജെപിക്ക് ആദ്യ ഘട്ടത്തില്‍ മുന്നിലുള്ള പ്രധാന കടമ്പ. പ്രചാരണത്തില്‍ എല്ലാവരും നന്നായി തന്നെ മുന്നിലുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് അഞ്ചിടത്ത് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.

English summary
local body election campaigning will end tommorrow three parties hopes to win big
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X