Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ സംഘര്‍ഷ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ കൂട്ടി, എഡിജിപി ക്യാംപ് ചെയ്യുന്നു

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വടകരയില്‍ സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്. വടകരയില്‍ സംഘര്‍ഷ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി പ്രദേശത്ത് ക്യാംപ് ചെയ്യുകയാണ്. നാദാപുരത്ത് കണ്ണൂര്‍ റേഞ്ച് ഡിഐജി സന്ദര്‍ശനം നടത്തി. ക്രമസമാധാനനില ഭദ്രമാണ് എന്ന് അദ്ദേഹം വിലയിരുത്തി.

അതേസമയം അതീവ പ്രശ്‌ന ബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. വടകരയിലെ വിജയാഹ്ലാദ പരിപാടികള്‍ നേരത്തെ അറിയിക്കണം എന്നും കളക്ടര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു. ഇന്ന് വൈകിട്ട് മുതല്‍ നാളെ വൈകിട്ട് വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വിജയാഹ്ലാദ പ്രകടനങ്ങള്‍ ഏഴ് മണിക്ക് അവസാനിപ്പിക്കണം.

2024 LOKSABHA ELECTION

കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്നത് വെള്ളിമാട്കുന്ന്
ജെഡിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആണ്. ഇതുള്‍പ്പെടുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ 11, 15 വാര്‍ഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 100 മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം മേഖലകളാണ് കൂടുതല്‍ പ്രശ്നബാധിത പ്രദേശങ്ങളായി കണക്കാക്കുന്നത്. കണ്ണൂര്‍ ജില്ലയിലും ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി ഒമ്പത് മണിക്ക് മുമ്പായി ആഹ്ലാദ പ്രകടനങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. അതേസമയം വോട്ടെണ്ണല്‍ ദിനത്തില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ കനത്ത പോലീസ് സുരക്ഷയേര്‍പ്പെടുത്തുമെന്ന് റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാര്‍ വ്യക്തമാക്കി.

എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ശക്തമായി ഇടപെടും എന്നും വടകര ഉള്‍പ്പെടുന്ന കോഴിക്കോട് റൂറല്‍ പൊലീസ് ജില്ലയിലെ ബറ്റാലിയനില്‍ നിന്നുള്ള ആറ് കമ്പനി സേന ഉള്‍പ്പെടെ 1600 ഓളം പോലീസുകാര്‍ സുരക്ഷയ്ക്കായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയെ എട്ട് സബ് ഡിവിഷനുകളാക്കി തിരിച്ചിരിക്കുകയാണ്. ഓരോ സബ് ഡിവിഷനും ഡിവൈഎസ്പിമാരായിരിക്കും നേതൃത്വം നല്‍കുക.

എസ് പിയുടെ നേതൃത്വത്തില്‍ 25 അംഗങ്ങള്‍ വീതമുള്ള 14 സ്ട്രൈക്കിങ് ഫോഴ്സ് റൂറല്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ കേന്ദ്രീകരിക്കും. സംഘര്‍ഷസാധ്യതയുള്ള 16 പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 16 സ്ട്രൈക്കേഴ്സിനെ നിയോഗിച്ചിട്ടുണ്ടാകും. അതിനിടെ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സംബന്ധിച്ച കേസില്‍ മെറ്റയില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചില്ലെന്ന് എസ് പി പറഞ്ഞു.

തിരുവനന്തപുരത്തെ സൈബര്‍ വിഭാഗവുമായി ചേര്‍ന്ന് വിവരം ലഭിക്കാനുള്ള ശ്രമം തുടരുന്നുണ്ട് എന്നും ഇനി എന്താണ് ചെയ്യാന്‍ പറ്റുന്നതെന്ന് നിയമപരമായി ആലോചിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് തന്നെ വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് വടകര. എല്‍ഡിഎഫിനായി കെകെ ശൈലജയും യുഡിഎഫിനായി ഷാഫി പറമ്പിലുമാണ് മത്സരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് പ്രഫുല്‍ കൃഷ്ണയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+