Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ഡിപിഐ പിന്തുണ യുഡിഎഫ് ആവശ്യപ്പെട്ടിട്ടില്ലെന്ന് സതീശന്‍; 'ഇഷ്ടമുള്ളവര്‍ വോട്ട് ചെയ്യട്ടെ'

പത്തനംതിട്ട: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പിഡിഐ, യുഡിഎഫിന് പിന്തുണ നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുമായും തങ്ങള്‍ ചര്‍ച്ച നടത്തിയിട്ടില്ല എന്നും എസ്ഡിപിഐയുമായി യുഡിഎഫിന് ഒരു ധാരണയുമില്ല എന്നും അദ്ദേഹം പറഞ്ഞു. അവരുടെ പിന്തുണ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന് പലകക്ഷികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇഷ്ടമുള്ളവര്‍ വോട്ട് ചെയ്യും. ഫാസിസത്തെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂ. കോണ്‍ഗ്രസ് ഇല്ലെങ്കില്‍ മതേതര ശക്തികള്‍ പരാജയപ്പെടുമെന്നും എസ്ഡിപിഐ പറഞ്ഞു. അതൊന്നും അല്ല എന്ന് കോണ്‍ഗ്രസ് പറയണോ?', സതീശന്‍ ചോദിച്ചു. ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂ എന്നും സതീശന്‍ വ്യക്തമാക്കി.

2024 LOKSABHA ELECTION

കേരളത്തില്‍ മാത്രം മത്സരിക്കുന്ന സിപിഎമ്മിന് അത് സാധിക്കില്ല എന്നും അദ്ദേഹം പരിഹസിച്ചു. താന്‍ മത്സരിച്ച ആറ് തിരഞ്ഞെടുപ്പുകളിലും ജമാ അത്ത് ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും എല്‍ഡിഎഫിനാണ്പിന്തുണ നല്‍കിയത് എന്നും സതീശന്‍ കുറ്റപ്പെടുത്തി. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാ അത്ത് ആസ്ഥാനത്ത് പോയി അമീറിനെ കണ്ടിട്ടുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.

'അതുവരെ മതേതരവാദികളായിരുന്ന അവര്‍ 2019 ലെ തിഞ്ഞടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതോടെ സിപിഎമ്മിന് വര്‍ഗീയവാദികളായി. സിപിഎമ്മാണോ ഇതിനെല്ലാം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണച്ചത് സിപിഎമ്മിനെയാണ്,' സതീശന്‍ പറഞ്ഞു. ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് സിപിഎമ്മാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയില്ല എന്ന് മുഖ്യമന്ത്രി പറയുകയാണെങ്കില്‍ തെളിവ് തരാം. ആ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മധ്യസ്ഥനായിരുന്ന ശ്രീ എമ്മിന് സൗജന്യമായി നാല് ഏക്കര്‍ നല്‍കിയത് എന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ഭരിക്കുന്ന പത്തനംതിട്ട മുന്‍സിപ്പാലിറ്റിയില്‍ വൈസ് ചെയര്‍മാനും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അംഗവും എസ്ഡിപിഐക്കാരനാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ പിന്തുണയിലാണ് സിപിഎം, കോണ്‍ഗ്രസ് ഭരണം ഇല്ലാതാക്കിയത്. ഈരാറ്റുപേട്ടയില്‍ നിന്നും അഭിമന്യൂവിന്റെ വട്ടവടയിലേക്ക് അധികം ദൂരമില്ല എന്നും ഇതൊക്കെ സിപിഎമ്മുകാരോടാണ് ചോദിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. റിയാസ് മൗലവി വധക്കേസിലും വണ്ടിപ്പെരിയാര്‍ കേസിലും പ്രോസിക്യൂഷനും പൊലീസും പരാജയപ്പെട്ടെന്ന് കോടതിയാണ് പറഞ്ഞത് എന്നും ഡിവൈഎഫ്‌ഐക്കാരെ രക്ഷിക്കാന്‍ ശ്രമിച്ച അതേ രീതിയാണ് ആര്‍എസ്എസുകാരെ രക്ഷിക്കാനും ശ്രമിച്ചത് എന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+