Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. സംസ്ഥാനത്തെ മന്ത്രി തന്നെ നേരിട്ട് മത്സരിക്കുന്ന ഏക മണ്ഡലവുമാണ് ഇത്. എല്‍ഡിഎഫിനായി മന്ത്രി കെ രാധാകൃഷ്ണന്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ തവണത്തെ ചരിത്രവിജയം ഒരിക്കല്‍ കൂടി രമ്യ ഹരിദാസിലൂടെ ആസ്വദിക്കാം എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

മണ്ഡലത്തിലെ വോട്ടര്‍മാര്‍ എങ്ങനെയാണ് ഈ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തുന്നത് എന്ന് നോക്കാം. മണ്ഡലത്തില്‍ രമ്യ ഹരിദാസിന് വ്യക്തമായ ഭൂരിപക്ഷമുണ്ട് എന്നാണ് വണ്‍ഇന്ത്യ മലയാളം യൂട്യൂബ് ചാനലിന്റെ പൊതുജനാഭിപ്രായത്തില്‍ നിന്ന് മനസിലാകുന്നത്. രാധാകൃഷ്ണന്‍ കഴിഞ്ഞ വര്‍ഷത്തെ ഭൂരിപക്ഷം കുറച്ചാലും രമ്യ ഹരിദാസ് സീറ്റ് നിലനിര്‍ത്തും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

2024 LOKSABHA ELECTION

ഇതിന് മുമ്പ് 10 വര്‍ഷം തുടര്‍ച്ചയായിട്ടുണ്ടായിരുന്ന എംപി മണ്ഡലത്തില്‍ സജീവമായിരുന്നില്ല എന്നും എന്നാല്‍ രമ്യ അഞ്ച് കൊല്ലം ഇവിടെ നിറഞ്ഞ് നിന്നിട്ടുണ്ട് എന്നുമാണ് ഒരു വോട്ടര്‍ പറയുന്നത്. 'എതിര്‍സ്ഥാനാര്‍ത്ഥിയായി മന്ത്രി രാധാകൃഷ്ണനെ നിര്‍ത്തിയത് പിണറായി വിജയന്റെ തന്ത്രപരമായ ഐഡിയ ആണ്. ജയിച്ച് എംപിയായി കഴിഞ്ഞാല്‍ രണ്ടാമന്‍ എന്ന നിലയില്‍ അയാളുടെ സാധ്യത ഒഴിവായി കിട്ടി.

തോറ്റ് കഴിഞ്ഞാല്‍ ജനപിന്തുണയില്ലാത്ത നേതാവാണ് എന്ന് വരുത്തി തീര്‍ത്താല്‍ റിയാസിനെ മുഖ്യമന്ത്രിയാക്കാം. അതിനുള്ള കളി കളിക്കുകയാണ്. ജനങ്ങള്‍ വിലയിരുത്തും എന്താണ് എന്നുള്ളത്,' എന്നാണ് ഇദ്ദേഹം പറയുന്നത്. രമ്യ ഹരിദാസ് ഉറപ്പായും ജയിക്കും എന്നാണ് ഒരു വനിത വോട്ടറുടേയും അഭിപ്രായം. 'ആലത്തൂര്‍ മണ്ഡലം വിട്ടുകൊടുക്കില്ല എന്ന് ഉറപ്പാണ്. മന്ത്രിയാണെങ്കിലും എംഎല്‍എയാണെങ്കിലും തിരിച്ചുപിടിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്.

വിട്ടുകൊടുക്കില്ല എന്നതാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. രണ്ട് വര്‍ഷത്തോളം കൊവിഡ് കാരണം ഫണ്ടൊന്നും ലഭിച്ചിട്ടുണ്ടായിരുന്നില്ല. ബാക്കിയുള്ള സമയത്തെല്ലാം ആവുന്ന തരത്തില്‍ രമ്യ ചെയ്തിട്ടുണ്ട്. മികച്ച ജനപ്രതിനിധിയായിരുന്നു. വിൡച്ചാല്‍ വിളിപ്പുറത്ത് തന്നെ ഉണ്ടായിരുന്നു,' എന്നാണ് രമ്യ ഹരിദാസിനെ കുറിച്ച് ഇവര്‍ പറയുന്നത്. രാഷ്ട്രീയ സാഹചര്യം മൊത്തത്തില്‍ പറയുകയാണെങ്കില്‍ ഇന്ത്യാ മുന്നണിക്ക് സാധ്യത ഉണ്ട് എന്നാണ് മറ്റൊരു വോട്ടര്‍ പറയുന്നത്.

'ആലത്തൂരില്‍ യുഡിഎഫ് തന്നെ ജയിക്കും. കാരണം കേരളത്തിലെ ഭരണത്തെ കുറിച്ചുള്ള വിലയിരുത്തല്‍ അറിവുള്ളവര്‍ ചെയ്യുന്നുണ്ട്. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയാണ്. നിര്‍ധനരായ ആളുകള്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. അവര്‍ക്ക് 8-10 മാസം പെന്‍ഷന്‍ ബാലന്‍സ് വെക്കുക എന്ന് പറഞ്ഞാല്‍ അത് താങ്ങാന്‍ പറ്റില്ല. ഇപ്പോഴത്തെ വില വര്‍ധനവ്, വീട് നികുതി ഇതൊന്നും സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റില്ല.

ബസില്‍ യാത്ര ചെയ്യാന്‍ പറ്റുന്നില്ല. ഒരു ആറേഴ് കൊല്ലം മുന്‍പുള്ള ശാന്തമായ ജീവിതമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രാധാകൃഷ്ണന്‍ ശക്തനാണെന്ന് വെച്ച് സാധാരണക്കാര്‍ക്ക് ആനുകൂല്യമില്ല. 20 ല്‍ 20 ഉം യുഡിഎഫ് ജയിക്കും. പിണറായി വിജയന്‍ ശക്തനായിരുന്നു നേരത്തെ. പക്ഷെ രണ്ടാമത്തെ ടേമില്‍ അദ്ദേഹം മോശമായി. അദ്ദേഹത്തെ മോശമാക്കുകയാണ് പിന്നില്‍ നില്‍ക്കുന്ന ആളുകള്‍. ഇനിയൊരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ ഉണ്ടാകില്ല,' എന്നും അദ്ദേഹം പറഞ്ഞു.

രമ്യ ഹരിദാസിന് കാര്യങ്ങള്‍ പറയാനും നേടിയെടുക്കാനുമുള്ള കഴിവുണ്ട് എന്നും മന്ത്രിയെ പിടിച്ച് എംപി സ്ഥാനത്തിന് വേണ്ടി മത്സരിപ്പിക്കേണ്ട ഗതികേടിലാണ് സിപിഎം എന്നുമാണ് മറ്റൊരു വോട്ടര്‍ പറയുന്നത്. അതേസമയം രാധാകൃഷ്ണനാണ് ജയസാധ്യത എന്നാണ് മറ്റൊരു വോട്ടര്‍ പറയുന്നത്. 'കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തില്‍ രമ്യ ഹരിദാസ് ജയിച്ചതാണെങ്കിലും ഇപ്പോള്‍ രാധാകൃഷ്ണനാണ് സാധ്യത കാണുന്നത്.

രമ്യ ഹരിദാസിന്റെ പ്രവര്‍ത്തനമൊന്നും കുഴപ്പമില്ല. ബിജെപിക്ക് ഒട്ടും സാധ്യതയില്ലാത്ത മണ്ഡലമാണ് ആലത്തൂര്‍. ഇവിടെ എല്‍ഡിഎഫും യുഡിഎഫുമാണ് മത്സരം. രാധാകൃഷ്ണന്‍ ജയിക്കുകയാണെങ്കിലും ഭൂരിപക്ഷം കുറവായിരിക്കും,' എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇവിടത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ രമ്യ ഹരിദാസിനാണ് സാധ്യത കൂടുതല്‍ എന്നും അത് യുഡിഎഫിനേക്കാള്‍ നന്നായി അറിയാവുന്നത് എല്‍ഡിഎഫിനാണ് എന്നുമാണ് മറ്റൊരാള്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+