കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈപ്പത്തിക്ക് കുത്തിയാല്‍ വോട്ട് താമരയ്ക്ക്; അന്വേഷിക്കണമെന്ന് കുമ്മനം, നടപടി വേണം

Google Oneindia Malayalam News

തിരുവനന്തപുരം: കോവളത്തെ വോട്ടിങ് യന്ത്രത്തിലെ ഗുരുതര പിഴവ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. അന്വേഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവളം ചൊവ്വരയില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ വോട്ടുകള്‍ താമരയ്ക്ക് പോകുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് വിവാദമായത്. ചൊവ്വര മാധപുരത്തെ 151ാം ബൂത്തിലാണ് ഇത്തരത്തില്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് വോട്ടര്‍മാര്‍ പറയുന്നു. നേരത്തെ 76 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

18

കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പരാതി ആദ്യം ഉന്നയിച്ചത്. പ്രിസൈഡിങ് ഓഫീസറെ വിവരം അറിയിച്ചു. വോട്ടിങ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ തെളിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞു. ഇതോടെ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധം തുടങ്ങി. എല്‍ഡിഎഫ് പ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നു. തുടര്‍ന്ന് വോട്ടിങ് മെഷീന്‍ മാറ്റി മറ്റൊന്ന് വച്ചു. വീണ്ടും പോളിങ് ആരംഭിച്ചു.

ആലപ്പുഴയിലെ ചേര്‍ത്തലയിലും സമാനമായ ആരോപണം ഉയര്‍ന്നു. മോക്ക് പോളിങില്‍ പാളിച്ച ശ്രദ്ധയില്‍പ്പെട്ട എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പുതിയ വോട്ടിങ് മെഷീന്‍ സ്ഥാപിച്ചു.

ശ്രീലങ്കയില്‍ ചോരപ്പുഴ ഒഴുക്കിയ തൗഹീദ് ജമാഅത്ത്; സംഘടനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്ശ്രീലങ്കയില്‍ ചോരപ്പുഴ ഒഴുക്കിയ തൗഹീദ് ജമാഅത്ത്; സംഘടനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സംസ്ഥാനത്തെ വോട്ടിങ് മെഷീനില്‍ വ്യാപകമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ പറഞ്ഞു. ചില സ്ഥലങ്ങളില്‍ നിന്നു മാത്രമാണ് പരാതി ഉയര്‍ന്നത്. അതു പ്രതീക്ഷിച്ചതാണ്. കഴിഞ്ഞരാത്രി ശക്തമായ മഴയായിരുന്നു. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ മെഷീനുകള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ ഒമ്പതുമണിയോടെ കേരളത്തിലെ പോളിങ് 12 ശതമാനമായി. ആ്ദ്യമൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 19 ശതമാനമാണ് പോളിങ്.

കേരളം ഇടത്തോട്ടോ വലത്തോട്ടോ.. ഇന്നറിയാം കാര്യങ്ങൾ... 20 മണ്ഡലങ്ങളുടെയും അവസാനവട്ട വിശകലനം വായിക്കൂ!!കേരളം ഇടത്തോട്ടോ വലത്തോട്ടോ.. ഇന്നറിയാം കാര്യങ്ങൾ... 20 മണ്ഡലങ്ങളുടെയും അവസാനവട്ട വിശകലനം വായിക്കൂ!!

English summary
Lok Sabha polls 2019 phase 3: Need inquiry in EVM error, Says Kummanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X