ബന്ധുനിയമനം: ലോകായുക്ത കണ്ടെത്തല്‍ ഗൗരവതരം, കെടി ജലീലിനെ പുറത്താക്കണമെന്ന് കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ ബന്ധുനിയമനത്തില്‍ തെറ്റുകാരനാണെന്ന ലോകായുക്തയുടെ കണ്ടെത്തല്‍ ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ജലീലിനെ ഉടന്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം. പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് ഉറപ്പാണ് ജയിലെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജലീല്‍ തന്റെ ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ജലീല്‍ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ അഴിമതികള്‍ പുറത്തു വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബന്ധുനിയമനത്തില്‍ കെടി ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രസ്താവന. മന്ത്രി സ്ഥാനത്ത് തുടരാന്‍ കെടി ജലീലിന് അര്‍ഹതയില്ലെന്നും കെടി ജലീല്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ലോകായുക്ത അറിയിച്ചിരുന്നു. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് പറഞ്ഞ ലോകായുക്ത മുഖ്യമന്ത്രി യുക്തമായ നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ കെടി അദീബിനെ മന്ത്രി നിയമിച്ചത് നിയമവിരുദ്ധമാണെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നും ലോകായുക്ത അറിയിച്ചിരുന്നു. ലോകായുക്ത ആക്ട് 12 (3) അനുസരിച്ചുള്ള റിപ്പോര്ട്ട് തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്, ഉപ ലോകായുക്ത ഹരുണ്‍ അല്‍ റഷീദ് എന്നിവരടങ്ങിയ ഉത്തരവില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications