മന്ത്രി കെടി ജലീല്‍ രാജിവെച്ചു: നടപടി മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്
തിരുനവനന്തപുരം: ന്യൂനപക്ഷ ക്ഷേമ-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ രാജിവെച്ചു. ബന്ധു നിയമനത്തില്‍ സ്വജനപക്ഷപാതം നടത്തിയെന്ന ലോകായുക്ത ഉത്തരവ് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് കെടി ജലീലിന്‍റെ രാജി. രാവിലെ തിരുവനന്തപുരത്ത് എത്തി സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് രാജി വെക്കാനുള്ള തീരുമാനം ജലീല്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് രാജി. രാജിക്കത്ത് ജലീല്‍ മുഖ്യമന്ത്രിക്ക് കൈമാറി.
രാജിവെച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരണവുമായി ജലീലും രംഗത്ത് എത്തിയിട്ടുണ്ട്. 'എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു'- എന്നായിരുന്നു ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Recommended Video

ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോധ്യമാണ് വലതുപക്ഷത്തിൻ്റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും അണുമണിത്തൂക്കം കൂസാതെ പിടിച്ചു നിൽക്കാൻ ഈയുള്ളവന് കരുത്തായത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിൻ്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതു ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ലോകായുക്തയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ ഹൈക്കോടതിയില്‍ വാദം കേട്ടുകൊണ്ടിരിക്കേയാണ് ജലീല്‍ അപ്രതീക്ഷിതമായി രാജിവെച്ചത്. ന്യൂനപക്ഷ വികസ കോർപറേഷനിൽ ടികെ. അദീബിന്റെ നിയമനമാണ് വിവാദത്തിലായത്. ബന്ധു കൂടിയായ അദീബിന്‍റെ നിയമനത്തിനായി യോഗ്യതയില്‍ മാറ്റം വരുത്തിയെന്നതാണ് പ്രധാന ആരോപണം. പിണറായി വിജയന്‍ മന്ത്രിയസഭയില്‍ നിന്നും രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെടി ജലീല്‍.












Click it and Unblock the Notifications