Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ ഫോട്ടോഫിനിഷില്‍ മുല്ലപ്പള്ളി

കോഴിക്കോട്: വടകരയില്‍ മുല്ലപ്പള്ളിക്ക് ജയം. മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സിപിഎം സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീറിനെ തോല്‍പിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനും സിപിഎമ്മിന്റെ എഎന്‍ ഷംസീറും തമ്മിലുളള കടുത്ത മത്സരമാണ് വടകരയില്‍ കണ്ടത്.

കന്നിയങ്കക്കാരനായ ഷംസീര്‍ മുല്ലപ്പള്ളിയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകവും അതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ആയിരുന്നു കോണ്‍ഗ്രസിന്റെ വലിയ പ്രതീക്ഷ. എന്നാല്‍ അത് പ്രതീക്ഷിച്ച ഫലം കണ്ടില്ല.

Mullappally Ramachandran

ടിപി ചന്ദ്രശേഖരന്‍ രൂപീകരിച്ച ആര്‍എപിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.ആര്‍എംപി സ്ഥാനാര്‍ത്ഥി അഡ്വ പി കുമാരന്‍കുട്ടി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ലീഡ് നില മാറിമറിഞ്ഞ് രാഷ്ട്രീയ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകളായിരുന്നു വോട്ടെണ്ണലിന്റെത്. തുടക്കത്തില്‍ ഏറ ദൂരം മുന്നിലായിരുന്നുഎഎന്‍ ഷംസീര്‍. എന്നാല്‍ എഴുപത് ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ മുല്ലപ്പള്ളി ലീഡ് നില ഉയര്‍ത്തി. പിന്നീട് അവസാന നിമഷം വരെ ചുരുങ്ങിയ ലീഡ് എങ്കിലും നില നിര്‍ത്തിപോരാന്‍ മുല്ലപ്പള്ളിക്ക് കഴിഞ്ഞു.

വടകരയില്‍ 2009 ലെ കണക്ക് ഇതാണ്. ആകെവോട്ടര്‍മാര്‍ 10,71,171 . പോള്‍ ചെയ്തത് 8,66,349 . പോളിങ് ശതമാനം 80.9 . ഭൂരിപക്ഷം 56,186. കോണ്‍ഗ്രസ്സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ 4,21,255 വോട്ടുകള്‍ നേടി. സിപിഎമ്മിന്റെ പി സതീദേവിക്ക് കിട്ടിയത് 3,65,069 വോട്ടുകള്‍. ബിജെപി സ്ഥാനാര്‍ത്ഥികെപി ശ്രീശന്‍ 40,391 വോട്ട് സ്വന്തമാക്കിയപ്പോള്‍ ഇടത് റിബല്‍ ആയി മത്സരിച്ച ടിപി ചന്ദ്രശേഖരന്‍ 21,833 വോട്ടുകള്‍ സ്വന്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+