ലൗ ജിഹാദ് പരാമര്‍ശം; ജോര്‍ജ് എം തോമസിന് നോട്ടീസയച്ച് ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: സി പി ഐം എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം എല്‍ എയുമായ ജോര്‍ജ് എം തോമസിന്റെ ലൗ ജിഹാദ് പരാമര്‍ശത്തിനെതിരെ ജമാ അത്തെ ഇസ്ലാമി. കേരളത്തിലെ കോളേജ് വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച് ഐ എസിലേക്ക് അടക്കം റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട് എന്ന വിവാദ പ്രസ്താവനയിലാണ് ജോര്‍ജ് എം തോമസിന് ജമാ അത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളാണ് എന്ന പരാമര്‍ശം സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കോടഞ്ചേരിയിലെ ഡി വൈ എഫ് ഐ നേതാവായ ഷെജിന്റേയും ജോയ്സനയുടേയും മിശ്ര വിവാഹത്തെ സംബന്ധിച്ചുള്ള പ്രതികരണത്തിനിടെ ആയിരുന്നു ജോര്‍ജ് എം തോമസിന്റെ വിവാദ പരാമര്‍ശം. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയും അടക്കമുള്ള കക്ഷികള്‍ ഇതിനായി ശ്രമിക്കുന്നു എന്നുമായിരുന്നു ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് ജമാ അത്തെ ഇസ്ലാമി നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം ജോര്‍ജ് എം തോമസിന്റെ ലൗ ജിഹാദ് പരാമര്‍ശം തള്ളി സി പി ഐ എം രംഗത്തെത്തിയിരുന്നു.

ലൗ ജിഹാദ് എന്ന വാക്ക് തന്നെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും, മുതിര്‍ന്ന ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതില്‍ ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ജോര്‍ജ് എം തോമസിന്റെ ലൗ ജിഹാദ് പ്രസ്താവന പൂര്‍ണമായും തള്ളുന്നുവെന്നും പാര്‍ട്ടിയുടെ സംസ്ഥാന ഘടകം ഈ പ്രസ്താവന പരിശോധിക്കുമെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. നേരത്തെ ജോര്‍ജ് എം തോമസിന്റെ പ്രസ്താവന സി പി ഐ എം സംസ്ഥാന നേതൃത്വവും ഡി വൈ എഫ് ഐ നേതൃത്വവും പൂര്‍ണമായി തള്ളിപ്പറഞ്ഞിരുന്നു.

ജോര്‍ജ് എം തോമസിന്റേത് നാക്കുപിഴയെന്നും ലൗ ജിഹാദ് പരാമര്‍ശം സി പി ഐ എമ്മിന്റെ പൊതുസമീപനത്തിന് വിരുദ്ധമാണെന്നും സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് പറഞ്ഞിരുന്നു. ഷെജിനെതിരെ നടപടിയുണ്ടാകില്ലെന്നും ആവശ്യമെങ്കില്‍ ഇരുവര്‍ക്കും പാര്‍ട്ടി സംരക്ഷണം നല്‍കുമെന്നും മോഹനന് പറഞ്ഞു. ഇതോടെ തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് ജോര്‍ജ് എം തോമസ് മുന്‍ നിലപാട് തിരുത്തി. ലൗ ജിഹാദ് പരാമര്‍ശത്തെ വിമര്‍ശിച്ചും ഷെജിനും ജോയ്സ്നയ്ക്കും പിന്തുണ അറിയിച്ചും ഡി വൈ എഫ് ഐ നേതാക്കളും രംഗത്തത്തി.

കോഴിക്കോട് കോടഞ്ചേരിയിലെ ഡി വൈ എഫ് ഐ നേതാവും മുസ്ലിം വിഭാഗക്കാരനുമായ ഷെജിനും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുളള ജോയ്സ്നയും തമ്മിലുളള പ്രണയവും വിവാഹവുമാണ് വിവാദമായത്. വിവാഹത്തിനെതിരെ പ്രദേശത്തെ സമുദായ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജോര്‍ജ്ജ് എം തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിന് തിരി കൊളുത്തിയത്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ ഷെജിന്‍ പ്രണയവും വിവാഹവും പാര്‍ട്ടിയെ അറിയിക്കുകയോ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മാത്രമല്ല ഇത് പ്രദേശത്തെ സമുദായ മൈത്രി തകര്‍ക്കുന്ന പ്രവൃത്തിയാണെന്നും, ഇത്തരക്കാരെ സംരക്ഷിക്കാനോ താലോലിക്കാനോ കഴിയില്ലെന്നുമായിരുന്നു ജോര്‍ജ് എം തോമസ് പറഞ്ഞത്. ഷിജിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും ജോര്‍ജ് എം തോമസ് വ്യക്തമാക്കിയിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications