Get Updates
Get notified of breaking news, exclusive insights, and must-see stories!

'സത്യം പുറത്തുവരണം..അതുവരെ പ്രണയത്തിന്റെ മുറിവുകൾ പേറാൻ തയ്യാർ';സനൽ കുമാർ

കൊച്ചി;പോലീസിനും സർക്കാരിനുമെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ. സർക്കാരിനെതിരെ ആരു സംസാരിച്ചാലും അവരുടെ ജീവൻ ഭീഷണിയിലാകുമെന്ന് ഇപ്പോൾ ജനങ്ങൾക്ക് അറിയാമെന്ന് സനൽകുമാർ. ശബ്ദമുയർത്തുന്ന പലരേയും കള്ളക്കേസുകൾ ചുമത്തി.സർക്കാരിന്റെ മുഖംമൂടി സംരക്ഷിക്കാൻ പോലീസിനെ കളിപ്പാവകളാക്കി ഉപയോഗിക്കുകയാണെന്നും സംവിധായകൻ ആരോപിച്ചു.

സൗന്ദര്യം വല്ലാതെ കൂടുന്നുണ്ട്..ഇത് ഐശ്വര്യ ലക്ഷ്മിയുടെ മരണമാസ് ലുക്ക്..അമ്പരന്ന് ആരാധകർ

ഒരു സ്ത്രീയെ പ്രണയിച്ച് ഉപദ്രവിച്ചുവെന്ന കുറ്റത്തിനാണ് തന്നെ അറസ്റ്റ് ചെയ്തത്. സത്യം പുറത്തുവരണം.അതുവരെ പ്രണയത്തിന്റെ മുറിവുകൾ പേറാൻ താൻ തയ്യാറാണ്. സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റ് നിർത്തപ്പെട്ട ഈ രണ്ട് മാസത്തിനിടെ തന്റെ ആശങ്കകൾക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങൾ സംഭവിച്ചുവെന്നും സനൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു. നടി മഞ്ജു വാര്യരോട് നിരന്തരം പ്രണയാഭ്യർത്ഥന നടത്തി ശല്യപ്പെട്ടുത്തിയെന്ന പരാതിയിലാണ് സനലിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ നിന്നായിരുന്നു സംവിധായകന് ജാമ്യം ലഭിച്ചത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1


'അറസ്റ്റ് ചെയ്യപ്പെട്ട് രണ്ട് മാസങ്ങൾക്കിപ്പുറം എന്റെ ഗൂഗിൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരികെ ലഭിച്ചിരിക്കുകയാണ്. ഒരു സ്ത്രീയെ പ്രണയിച്ച് ഉപദ്രവിച്ചുവെന്ന കുറ്റത്തിനാണ് തന്നെ അറസ്റ്റ് ചെയ്തത്. സത്യം ഞാന്‍ എനിക്ക് തന്നെ വേണ്ടി വാദിക്കേണ്ട ഒന്നല്ല.അത് താനെ പുറത്തുവരണം. അത് പുറത്തുവരട്ടെ, അതുവരെ പ്രണയത്തിന്റെ മുറിവുകൾ പേറാൻ താൻ തയ്യാറാണ്'.

2


'എന്നാൽ സംസ്ഥാനത്തെ ക്രമസമാധാന വിഷയത്തിൽ ആശങ്ക ഉന്നയിച്ച തന്റെ വായടിപ്പിക്കാനുള്ള പോലീസ് ഗൂഢാലോചനയാണ് എന്റെ അറസ്റ്റിന്റെ മുഴുവൻ സംഭവങ്ങളിൽ നിന്നും വ്യക്തമാകുന്നത്.നിയമത്തിന്റെ എല്ലാ തത്വങ്ങൾക്കും അത് എതിരായിരുന്നു. എന്നെ മറ്റെന്തോ ദുരൂഹമായ ഒന്നിൽ കുടുക്കാനോ എന്റെ ജീവൻ തന്നെ അപഹരിക്കാനോ തരത്തിലുള്ള നികൃഷ്ടമായ ഗൂഢാലോചനയോ പദ്ധതിയോ ഉണ്ടായിരുന്നു. ഭാഗ്യവശാൽ എ്‍റെ ഫേസ്ബുക്ക് ലൈവ് അവരുടെ പദ്ധതികൾ മുഴുവൻ തകർത്തു'.

3

'അന്ന് അർധരാത്രിയോടെ തന്നെ സ്റ്റേഷൻ ജാമ്യം എടുക്കാൻ പോലീസുകാർ ആവശ്യപ്പെട്ടിരുന്നു. എന്നെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ കാട്ടി ഭീഷണിപ്പെടുത്തി. എനിക്ക് മരണത്തിൽ യാതൊരു ഭയവുമില്ല. അതുകൊണ്ട് തന്നെ ഞാൻ അവസാനം വരെ എന്റെ ആവശ്യത്തിൽ ഉറച്ച് നിന്നു. ഒടുവിൽ നിവൃത്തിയില്ലാതെ അവർക്ക് എന്നെ കോടതിയിൽ ഹാജരാകേണ്ടി വന്നു, എനിക്ക് ജാമ്യം ലഭിച്ചു'.

4


' എന്റെ മൊബൈൽ ഫോണുകൾ അവർ കസ്റ്റഡിയിലെടുത്തിരുന്നു. എന്റെ ഗൂഗിൾ അക്കൗണ്ടിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഹാക്ക് ചെയ്ത് സെറ്റിംഗ്‌സിൽ അവർ മാറ്റം വരുത്തി. (എന്റെ ഫോണുകൾ ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്) അതുകൊണ്ട് തന്നെ എന്റെ കേസിനെ കുറിച്ചും എനിക്ക് സംഭവിച്ചത് എന്താണെന്നും സമൂഹത്തോട് തുറന്ന് പറയാൻ തനിക്ക് കഴിഞ്ഞില്ല'.

5


'ഞാൻ ഉന്നയിച്ച ആശങ്കൾ കേടിട്ട് പല സുഹൃത്തുക്കളും (?) എന്നെ സൈക്കോപാത്താണെന്ന് കുറ്റപ്പെടുത്തുന്നതായി ഞാൻ കണ്ടു.കഴിഞ്ഞ രണ്ട് വർഷമായി എന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിച്ചാൽ കേരളത്തിലെ മാഫിയയെ കുറിച്ചും അത് പോലീസിലും ഭരണത്തിലും എന്തിന് ജുഡീഷ്യറിയിലും വരെ നുഴഞ്ഞുകയറുന്നതിനെതിരെ കുറിച്ചും ഞാൻ നൽകി കൊണ്ടിരിക്കുന്ന മുന്നറിയിപ്പുകളെ കുറിച്ച് മനസിലാക്കാൻ സഹായി്ക്കും'.

6


'സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റ് നിർത്തപ്പെട്ട ഈ രണ്ട് മാസത്തിനിടെ എന്റെ ആശങ്കകൾക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങൾ സംഭവിച്ചു.സർക്കാരിനെതിരെ ആരു സംസാരിച്ചാലും അവരുടെ ജീവൻ ഭീഷണിയിലാകുമെന്ന് ഇപ്പോൾ ജനങ്ങൾക്ക് അറിയാം. ശബ്ദമുയർത്തുന്ന പലരേയും കള്ളക്കേസുകൾ ചുമത്തി.സർക്കാരിന്റെ മുഖംമൂടി സംരക്ഷിക്കാൻ പോലീസിനെ കളിപ്പാവകളാക്കി നഗ്നമായി ഉപയോഗിക്കുകയാണ്'.

7


'ഒട്ടുമിക്ക എഴുത്തുകാരും ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരും മൗനത്തിലാണ്.എനിക്കിപ്പോൾ അവരെ നന്നായി മനസ്സിലാക്കാൻ കഴിയും. സാമ്പ്രദായിക നിശബ്ദതയ്‌ക്കെതിരെ ശബ്ദമുയർത്തുന്നവരെ നോക്കി ചിരിക്കാൻ മാത്രം അറിയാവുന്ന ഒരു സമൂഹത്തെ സഹായിക്കാനാവില്ലെന്ന് അവർക്കറിയാം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+