സനാതന ധര്‍മ്മം അന്ധവിശ്വാസമെന്ന് പറയുന്നത് വിവരദോഷി, ഗവര്‍ണര്‍ കേരളത്തിന്റെ ഭാഗ്യം; ശ്രീകുമാരന്‍ തമ്പി
ആര്‍ഷദര്‍ശന പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: സനാതന ധര്‍മം അന്ധവിശ്വാസം ആകുന്നത് എങ്ങനെയാണെ് എന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. 'കേരള ഹിന്ദൂസ് ഓഫ് ഓഫ് നോര്‍ത്ത് അമേരിക്ക' എന്ന സംഘടനയുടെ ഒരു ഹിന്ദു കോണ്‍ക്ലേവ് 2023 എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. ലോകാസമസ്താ സുഖിനോ ഭവന്തു എന്നതില്‍ അപ്പുറം ഒരു സോഷ്യലിസവും കമ്മ്യൂണിസവുമില്ല എന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.
ഹിന്ദു കോണ്‍ക്ലേവ് ബഹിഷ്‌കരിക്കണം എന്ന കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിനോടുള്ള പ്രതികരണം എന്ന നിലക്കായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം. കവി മധുസൂദനന്‍ നായര്‍, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവും ഹിന്ദു കോണ്‍ക്ലേവ് പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ വേദിയിലിരിക്കെ ആണ് ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.

സച്ചിദാനന്ദന്‍ സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവി
ഹിന്ദു കോണ്‍ക്ലേവ് ബഹിഷ്‌കരിക്കണം എന്ന ആഹ്വാനം സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവിയില്‍ നിന്ന് ഉണ്ടായിട്ടുണ്ട് എന്നും ഈ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാരെയും ബോയ്കോട്ട് ചെയ്യണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത് എന്നുമാണ് സച്ചിദാനന്ദന്റെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞത്. അങ്ങനെയാണെങ്കില്‍ തന്റെയും മധുസൂദനന്‍ നായരുടെയും സ്ഥിതി വല്ലാത്ത കഷ്ടത്തിലാവും എന്നം പരിഹാസ രൂപേണ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

സനാതന ധര്‍മം അന്ധവിശ്വാസമെന്ന് പറയുന്നവന്‍ വിവരദോഷി
ഞങ്ങള്‍ക്ക് ഏതായാലും ഞങ്ങളെ ബോയ്കോട്ട് ചെയ്യാന്‍ കഴിയില്ലല്ലോ എന്നും ഞങ്ങള്‍ക്ക് സ്വയം പാടാനല്ലേ പറ്റൂ എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ഒരു കാര്യം എന്തായാലും ഞാന്‍ പറയാം. സനാതന ധര്‍മം അന്ധവിശ്വാസമാണെന്ന് ഏതെങ്കിലും ഒരുത്തന്‍ പറഞ്ഞാല്‍ അവന്‍ ശുദ്ധ വിവരദോഷിയാണ് എന്നും അതെത്ര വലിയ കവിതയെഴുതിയാലും എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറായി കിട്ടിയത് കേരളത്തിന്റെ ഭാഗ്യം
ആരൊക്ക ബഹിഷ്‌കരിച്ചാലും സനാതന ധര്‍മം ഇല്ലാതാകില്ല എന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറായി കിട്ടിയ കേരളീയര്‍ ഭാഗ്യവാന്മാരാണെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ആര്‍ഷദര്‍ശന പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. പ്രഭാവര്‍മയും കെ ജയകുമാറും ഉള്‍പ്പെടുന്ന ജൂറിയാണ് ശ്രീകുമാരന്‍ തമ്പിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

ഹൈന്ദവത സമ്പൂര്‍ണമാകാന്‍ ജാതി ഇല്ലാതാകണം
അതേസമയം ഹൈന്ദവത സമ്പൂര്‍ണമാകണമെങ്കില്‍ ജാതി ഇല്ലാതാകണമെന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. എന്നാല്‍ ആശംസാ പ്രസംഗം നടത്തിയ കവി മധുസൂദനന്‍ നായര്‍ പരിപാടിയെ കുറിച്ച് ഒന്നും പരാമര്‍ശിക്കാത്തതും ശ്രദ്ധേയമായി. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പരിപാടിയില്‍ പങ്കെടുത്തില്ല. നേരത്തെ പരിപാടിയുടെ ബ്രോഷറില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും സംഘപരിവാര്‍ അനുഭാവികള്‍ക്കും ഒപ്പം കേരളത്തിലെ ചില കലാസാഹിത്യ പ്രതിഭകളുടെ പേരും ചിത്രവും പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു.












Click it and Unblock the Notifications