Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് അക്കാദമിയിലെ ഭക്ഷണം തീരുമാനിക്കുന്നത് മന്ത്രിയല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരള പോലീസ് അക്കാദമിയില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ബീഫ് വിളമ്പാറില്ലെന്ന എം ബി രാജേഷ് എംപിയുടെ പരാമര്‍ശത്തിന് പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാജേഷിന്റെ പരാമര്‍ശം തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അക്കാദമയില്‍ എന്തു ഭക്ഷണം വിളമ്പണമെന്ന് തീരുമാനിക്കുന്നത് മന്ത്രിയോ ആഭ്യന്തരവകുപ്പോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ് ബീഫ് വിളമ്പാതിരിക്കുന്നതെന്ന രാജേഷിന്റെ ആരോപണവും അദ്ദേഹം നിഷേധിച്ചു. അത്തരം ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. തന്റെ ഫേസ്ബുക്കിലൂടെയാണ് രാജേഷ് പോലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് നിരോധനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

chennithala

ആര്‍എസ്എസ്സിന്റെ ബീഫ് വിരുദ്ധ പ്രചാരണം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് അക്കാദമയില്‍ ഇപ്രകാരം ഒരു തീരുമാനമുണ്ടായിട്ടുള്ളതെന്ന് രാജേഷ് പറയുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടത്തെഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സംഘപരിവാര്‍ അജണ്ടയ്ക്കു മുന്നില്‍ തലകുനിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. എറണാകുളത്തെ മീറ്റ് പ്രോടക്റ്റ്‌സ് ഓഫ് ഇന്ത്യക്ക് നേരെയുണ്ടായ ഭീഷണിയെ പോലീസ് അവഗണിച്ചതും ശക്തമായ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. ആര്‍.എസ്.എസ്. നിലപാട് പോലീസിലും അടിച്ചേല്‍പ്പിക്കുന്ന ആഭ്യന്തരമന്ത്രിയുടെ നിലപാട് ലജ്ജാകരമാണ്. ഈ നിലപാട് തിരുത്താനും വിലക്ക് പിന്‍വലിക്കാനും ഉടന്‍ തയ്യാറാകണമെന്നും രാജേഷ് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+