പുരോഹിതനോ മതപണ്ഡിതനോ ആയിരുന്നെങ്കില്‍ രക്ഷപ്പെട്ടേനെ..ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് കാരശ്ശേരി !!

  • By: Nihara
Subscribe to Oneindia Malayalam

കോഴിക്കോട് : യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സ്ഥാനത്ത് പുരോഹിതനോ മതപണ്ഡിതനോ ആയിരുന്നുവെങ്കില്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യില്ലായിരുന്നുവെന്ന് എഴുത്തുകാരന്‍ ഡോഎംഎന്‍ കാരശ്ശേരി. സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു കോച്ചിയിലേക്കുള്ള യാത്രയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. സംഭവമായി ബന്ധപ്പെട്ട് സംശയമുനകളും ആരോപണവും ദിലീപിന് നേരെ നീങ്ങുമ്പോഴും സഹതാരങ്ങള്‍ താരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. സാക്ഷി മൊഴികളും തെളിവുകളും വ്യക്തമായി വരുന്നതിനിടയില്‍ പല താരങ്ങളും നിലപാട് മാറ്റി.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പകരം വല്ല പുരോഹിതനോ മതപണ്ഡിതനോ ആയിരുന്നവെങ്കില്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുമായിരുന്നില്ലെന്ന് എംഎന്‍ കാരശ്ശേരി. നിയമത്തിനും മേലെ മതവും പണവും ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. മൂന്നാറില്‍ കുരിശ് നീക്കിയപ്പോള്‍ ഇടത് പക്ഷക്കാരനായ പിണറായി വിജയന്‍ പോലും അംഗീകരിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

MN Krassery
Police Questioning Edavela Babu

19 വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന കേസാണ് ചോകന്നൂര്‍ മൗലവി വധക്കേസ്. നിയമസഭയില്‍ ഒരാള്‍പ്പോലും ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ ചോദ്യമുന്നയിച്ചിട്ടില്ല. ഈ കേസ് വീണ്ടും അന്വേഷിക്കണമെന്നും കാരശ്ശേരി പറഞ്ഞു. കോഴിക്കോട് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

English summary
MN Karassery about Dileep's arrest.
Please Wait while comments are loading...