സിനിമാ സ്റ്റൈല്‍ വിവാഹം; കോഴിക്കോട് ഒരു കടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ വിലക്ക്
മാവൂര്‍: സിനിമാ സ്റ്റൈല്‍ വിവാഹം, കോഴിക്കോട്ടെ ഒരു കടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ സസ്‌പെന്‍ഷന്‍. വിവാഹം അതിരുകവിഞ്ഞ ആഭാസവും അര്‍ഭാടപൂര്‍വവും ആക്കിയതിനാണ് കുടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ സസ്‌പെന്‍ഷന്‍ ലഭിച്ചത്.
പരേതനായ തെക്കുവീട്ടില്‍ എ.ടി. അബ്ദുല്‍ഹമീദിന്റെ കുടുംബത്തിനെതിരെയാണ് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര മാണിയമ്പലം മഹല്ല് കമ്മിറ്റി ആറുവര്‍ഷത്തെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടി എടുത്തത്. ഏപ്രില്‍ 25 മുതല്‍ 29വരെയുള്ള ദിവസങ്ങളിലായി നടന്ന ഹമീദിന്റെ മകന്റെ വിവാഹത്തിന്റെ പേരില്‍ ലക്ഷങ്ങളാണ് ധൂര്‍ത്തടിച്ചത്. 29ന് സല്‍ക്കാര ചടങ്ങിനായി ഒരുക്കിയ ആര്‍ഭാടം ചെറുതൊന്നുമല്ല. മണിക്കൂറുകളോളം നീണ്ട കരിമരുന്ന് പ്രയോഗം, വെടിക്കെട്ട്, നൃത്തം, ഗാനമേള, വിളക്കുമേന്തി താലപ്പൊലി, ചായംപൂശല്‍ തുടങ്ങിയവയായിരുന്നു.

രാത്രി വളരെവൈകിയും നീണ്ട വെടിക്കെട്ട് നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്. പലപ്പോഴും രംഗം സംഘര്‍ഷത്തിന്റെ വക്കിലെത്തിയിരുന്നു. ഓഡിറ്റോറിയം മാതൃകയിലാണ് പന്തലും വേദിയും ഒരുക്കിയത്. വഴിനീളെ ദീപാലങ്കാരങ്ങളും ഉണ്ടായിരുന്നു. ഇതിനെതിരെ മഹല്ല് രംഗത്തെത്തിയെങ്കിലും വീട്ടുകാര്‍ അതൊന്നും കാര്യമാക്കിയില്ല, ഇതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികളുമായി മഹല്ല് മുന്നോട്ടുപോയത്.
വിലക്ക് നിലനില്ഡക്കുന്ന കാലയളവില്‍ ഈ കുടുംബം നടത്തുന്ന ചടങ്ങുകള്‍/സല്‍ക്കാരങ്ങള്‍ തുടങ്ങിയവയില്‍ മഹല്ല് പരിധിയിലുള്ളവര്‍ പങ്കെടുക്കില്ല. മഹല്ലിലെ മറ്റുവീടുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ സസ്‌പെന്റുചെയ്യപ്പെട്ട കുടുംബത്തെ പങ്കെടുപ്പിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ആഭാസ വിവാഹത്തിനെതിരെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആഡംഭര വിവാഹത്തെ താക്കീതുചെയ്യാനും മഹല്ല് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് മഹല്‍ ജനറല്‍ സെക്രട്ടറി പേങ്കാട്ടില്‍ അഹ്മദ് ഹാജി പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് എ.ടി ബഷീര്‍ ഹാജി അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications