കോണ്‍ഗ്രസ് വിട്ട് എങ്ങോട്ടുമില്ല: എന്‍സിപിയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് മഹിള കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലും യുഡിഎഫിലും വലിയ പൊട്ടിത്തെറിയുണ്ടാവുമെന്നായിരുന്നു എല്‍ഡിഎഫും സിപിഎമ്മും പ്രതീക്ഷിച്ചിരുന്നത്. തോല്‍വിയോടെ വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോവുമെന്ന പ്രചാരണം തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഇടതുപ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചിരുന്നു.
നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ബിജെപിക്കുമുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വലിയ പൊട്ടിത്തെറി ഉണ്ടായെങ്കിലും പ്രമുഖ നേതാക്കളില്‍ ആരും പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയിട്ടില്ല.

പ്രതിഷേധങ്ങളും അതൃപ്തിയും വ്യക്തമാക്കിയെങ്കിലും പലരും പാര്‍ട്ടിയില്‍ തന്നെ തുടരുന്നു. രണ്ടാം നിരയിലുള്ള ചില നേതാക്കള്‍ പുറത്തേക്ക് പോയിട്ടുണ്ടെങ്കിലും അവര്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചവരാണെന്നാണ് നേതാക്കള്‍ പറയുന്നത്. മറ്റ് ചിലര്‍ ആവട്ടെ പദവികള്‍ രാജിവെച്ചെങ്കിലും പാര്‍ട്ടിയില്‍ തന്നെ തുടരുമെന്ന നിലപാടാണ് സ്വീകരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാക്കള്‍ പിസി ചാക്കോയും ലതിക സുഭാഷുമായിരുന്നു. ഇതില്‍ പിസി ചാക്കോ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എന്‍സിപിയില്‍ എത്തി. അദ്ദേഹത്തെ അടുത്തിടെ എന്‍സിപി അവരുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കുകയും ചെയ്തു.

സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ഏഴായിരത്തോളം വോട്ടുകള്‍ നേടിയ ലതിക സുഭാഷ് അടുത്തിടെ എന്‍സിപിയില്‍ ചേരുകയും ചെയ്തു. പിസി ചാക്കോയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നായിരുന്ന ലതിക സുഭാഷിന്‍റെ എന്‍സിപി പ്രവേശനം.

ഇതിന് പിന്നാലെ ലതിക സുഭാഷിനെ ഉപയോഗിച്ച് മഹിളാ കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള ശ്രമവും എന്‍സിപി തുടങ്ങിയിരുന്നു. കോണ്‍ഗ്രസിനെ തളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഈ നീക്കത്തിന് സിപിഎമ്മും വലിയ പിന്തുണ നല്‍കി. ഇതേ തുടര്‍ന്ന് ചില നേതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തുകയും ചെയ്തു.

ഇതേ തുടര്‍ന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ചതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാണ് രാജിവെച്ചത്. ശാന്തകുമാരി, സി അജിത, ഡോളി കെ ജോർജ് എന്നിവര്‍ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പദം രാജിവെച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് പേരും എന്‍സിപിയില്‍ ചേരുമെന്ന സൂചനകളും ഉണ്ടായി. ലോക് ഡൗണിന് ശേഷം കൂടുതല്‍ പേര്‍ സംഘടന വിട്ട് പുറത്ത് വരുമെന്നും ഇവര്‍ക്ക് തിരുവനന്തപുരത്ത് വമ്പിച്ച സ്വീകരണം ഒരുക്കാനാണ് എന്‍സിപി ലക്ഷ്യമിടുന്നതെന്നുമായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായി നിഷേധിക്കുകയാണ് മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ജെ ശാന്തകുമാരി. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് മഹിളാ കോൺഗ്രസിൽ നിന്നും രാജിവച്ചെന്ന വാർത്തകളില്‍ യാതൊരു സത്യാവസ്ഥയില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.

സ്ഥാനം രാജിവച്ചെന്നും എൻസിപിയിലേക്ക് പോയെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. നാളിതു വരെ കോൺഗ്രസ് പ്രസ്ഥാനത്തിനൊപ്പമായിരുന്നു. തുടർന്നും പാർട്ടിക്കൊപ്പം തന്നെ ഉണ്ടാകുമെന്നും. കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് പോവാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞതായും ജയ്ഹിന്ദ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, പാര്‍ട്ടി നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള എന്‍സിപിയുടേയും കേരള കോണ്‍ഗ്രസ് എം അടക്കമുള്ള ഇടത് പാര്‍ട്ടികളുടേയും നീകത്തിന് തടയിടാനുള്ള പദ്ധതിയും യുഡിഎഫും കോണ്‍ഗ്രസും ഒരുക്കുന്നുണ്ട്. അസംതൃപ്തരായ നേതാക്കളെ നേരില്‍ വിളിച്ചും കാണാന്‍ കഴിയുന്നവരെ നേരില്‍ സന്ദര്‍ശിച്ചും അനുനയ നീക്കം നടത്തി വരികയാണ്.
ആരാധകര്‍ കാത്തിരുന്ന ഫോട്ടോഷൂട്ട് എത്തി, കൃതി സാനോനിന്റെ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications