കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ പാട്ടപ്പിരിവ്, ജോസ് കെ മാണിക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി... പരിഹാസവുമായി വീണ

Google Oneindia Malayalam News

കൊച്ചി: ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തുമ്പോള്‍ രാഷ്ട്രീയ വഞ്ചന എന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍. ബാര്‍ കോഴ വിവാദത്തില്‍ കെ എം മാണിക്കെതിരെ സിപിഎം നടത്തിയ സമര പരിപാടികള്‍ ഏറെയാണ്. പാട്ടപ്പിരിവ് മുതല്‍ സെക്രട്ടേറിയറ്റ് വളയലും നിയമസഭയിലെ കൈയ്യാങ്കളിയും വരെ കേരളം മറന്നിട്ടില്ല.

കെഎം മാണിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംരക്ഷിക്കുകയാണെന്നും അധികാരം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഈ നീക്കമെന്നും അന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. സോളാര്‍ വിവാദത്തില്‍ സരിതയുടെ കത്തില്‍ ജോസ് കെ മാണിയുടെ പേരുണ്ടെന്ന കാര്യവും കോടിയേരി ഉയര്‍ത്തിയിരുന്നു. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എല്ലാം കുത്തിപ്പൊക്കുകയാണ് ഇന്നത്തെ പ്രതിപക്ഷം.....

ആന്റണി ജോണിന്റെ പിരിവ്

ആന്റണി ജോണിന്റെ പിരിവ്

മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ് നായര്‍ സിപിഎമ്മിന്റെ പഴയ സമരങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ചില ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. കോതമംഗലം എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാവുമായ ആന്റണി ജോണ്‍ മാണിക്കെതിരെ നടത്തിയ സമരത്തിന്റെ ചിത്രം വീണ പങ്കുവച്ചു. ആന്റണി ജോണ്‍ എംഎല്‍എയുടെ കുപ്പായം കൊള്ളാമല്ലോ സഖാക്കളേ എന്നും വീണ കുറിച്ചിരിക്കുന്നു.

അഴിമതി വീരന്‍ കെഎം മാണി സഹായനിധി

അഴിമതി വീരന്‍ കെഎം മാണി സഹായനിധി

ബാര്‍കോഴ വിവാദം കത്തിനിന്ന വേളയില്‍ വിവിധ സമര പരിപാടികളാണ് സിപിഎം നടത്തിയിരുന്നത്. അതിലൊന്നായിരുന്നു പാട്ടപ്പിരിവ്. അഴിമതി വീരന്‍ കെഎം മാണിയുടെ കുടുംബ സഹായനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക എന്ന് എഴുതിയ കുപ്പായമണിഞ്ഞായിരുന്നു പിരിവ്. ആന്റണി ജോണിന്റെ അന്നത്തെ ചിത്രമാണ് വീണ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ജോസിനെതിരെ കേസെടുക്കണം

ജോസിനെതിരെ കേസെടുക്കണം

സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റും വീണ പങ്കുവച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ പോസ്റ്റുകളാണ് പങ്കുവച്ചിരിക്കുന്നത്. ജോസ് കെ മാണിക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുക്കണമെന്ന് കോടിയേരി ആവശ്യപ്പെടുന്നതാണ് ഒരു പോസ്റ്റ്.

കോടിയേരിയുടെ കുറിപ്പ്

കോടിയേരിയുടെ കുറിപ്പ്

2015 ഏപ്രില്‍ ഏഴിന് കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്കിലിട്ട കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെയാണ്- സരിതയുടെ കത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജോസ് കെ മാണിക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുക്കണം. മാണി പ്രതിസ്ഥാനത്താണ്. കോണ്‍ഗ്രസിലെ പലരും എതിര്‍ത്തിട്ടും മാണിയെ ഉമ്മന്‍ ചാണ്ടി സംരക്ഷിക്കുന്നത് ഭരണത്തില്‍ തുടരാനാണ്....

കോട്ടം സംഭവിക്കില്ല

കോട്ടം സംഭവിക്കില്ല

ബാര്‍ കോഴ വിഷയത്തില്‍ കെഎം മാണിക്കെതിരെ പ്രധാനമായും സമരരംഗത്തുണ്ടായിരുന്നത് സിപിഎം ആയിരുന്നു. അന്ന് കൂടെ നിന്ന യുഡിഎഫിനെ വിട്ടിട്ടാണ് മാണിക്കെതിരെ പ്രവര്‍ത്തിച്ച ഇടതുപക്ഷത്തിനൊപ്പം ജോസ് പോകുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ജോസിനൊപ്പം അണികളില്ലെന്നും ജോസ് പോയാല്‍ യുഡിഎഫിന് കോട്ടം സംഭവിക്കില്ലെന്നും പ്രതിപക്ഷം അവകാശപ്പെടുന്നു.

 വേട്ടപ്പട്ടികളെ പോലെ

വേട്ടപ്പട്ടികളെ പോലെ

മാണി സാറിനെ വേട്ടപ്പട്ടികളെ പോലെ വേട്ടയാടിയ എല്‍ഡിഎഫിലേക്കാണ് ജോസ് കെ മാണി കടന്നുകയറിയത് എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. മാണി സാറിന്റെ ആത്മാവ് പൊറുക്കാത്ത നിലപാടാണ് ജോസ് കെ മാണി എടുത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജോസ് കെ മാണി യുഡിഎഫിനെ വഞ്ചിച്ചു എന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ കുറ്റപ്പെടുത്തി.

ആര്‍ക്കും ആഹ്ലാദമില്ല

ആര്‍ക്കും ആഹ്ലാദമില്ല

യുഡിഎഫ് വിടാനും എല്‍ഡിഎഫില്‍ ചേരാനുമുള്ള ജോസിന്റെ തീരുമാനം ആത്മഹത്യാപരമാണ്. ജോസിനൊപ്പമുള്ള ആര്‍ക്കും ഇതില്‍ ആഹ്ലാദമില്ല. യുഡിഎഫ് നേതാക്കളെ കുറ്റപ്പെടുത്തുന്നത് അനാവശ്യമാണ്. ജോസ് പോയാല്‍ യുഡിഎഫിന് നഷ്ടമല്ല. യുഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്നും ജോസിനൊപ്പം അണികള്‍ കുറവാണെന്നും എംഎം ഹസന്‍ പറഞ്ഞു.

അധികാര ദുര്‍മോഹം

അധികാര ദുര്‍മോഹം

അധികാര ദുര്‍മോഹത്തിന്റെ പ്രതീകമായിട്ടാണ് വിഎം സുധീരന്‍ ജോസ് കെ മാണിയെ വിശേഷിപ്പിച്ചത്. ലോക്‌സഭാ സീറ്റും പിന്നീട് രാജ്യസഭാ സീറ്റും കിട്ടാന്‍ വേണ്ടി നടന്ന കളികളും സുധീരന്‍ സൂചിപ്പിക്കുന്നു. ഭാഗ്യാന്വേഷണത്തിന്റെ ഇത്തരം പ്രതീകങ്ങളെ ഇടതുമുന്നണി സ്വീകരിച്ചതിലൂടെ എല്‍ഡിഎഫ് കേരള രാഷ്ട്രീയത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അപമാനിച്ചിരിക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

38 വര്‍ഷത്തെ ബന്ധം

38 വര്‍ഷത്തെ ബന്ധം

38 വര്‍ഷത്തെ ബന്ധമാണ് ജോസ് കെ മാണി ഇന്ന് യുഡിഎഫുമായി വിഛേദിച്ചത്. ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. യുഡിഎഫും കോണ്‍ഗ്രസും പിജെ ജോസഫും ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് കൂറുമാറിയത്.

 സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ഇടതുമുന്നണി നേതാക്കളുമായി അദ്ദേഹം ദീര്‍ഘനാളായി ചര്‍ച്ചയിലായിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ചും ധാരണയായി എന്നാണ് വിവരം. ജോസ് കെ മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. കേരള രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

പുതിയ വിവാദം തുടങ്ങുമോ

പുതിയ വിവാദം തുടങ്ങുമോ

അതേസമയം, ജോസ് കെ മാണിയുടെ വരവ് ഇടതുപക്ഷത്ത് ഭിന്നതയുണ്ടാക്കുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. എന്‍സിപി കൈവശം വെക്കുന്ന പാലാ സീറ്റിലാണ് ജോസിന്റെ നോട്ടം. വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. നിര്‍ബന്ധപൂര്‍വം സീറ്റ് കൈവശപ്പെടുത്തിയാല്‍ എല്‍ഡിഎഫിലുണ്ടാകില്ലെന്നും കാപ്പന്‍ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അവാര്‍ഡ് പ്രതികരണം; നിവിന്‍ പോളിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി മടങ്ങിഅവാര്‍ഡ് പ്രതികരണം; നിവിന്‍ പോളിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി മടങ്ങി

കാപ്പന്‍ ചെന്നിത്തലയെ വിളിച്ചു; വെളിപ്പെടുത്തല്‍, മാണിയുടെ ആത്മാവ് പൊറുക്കില്ല, രാഷ്ട്രീയം മാറുന്നുകാപ്പന്‍ ചെന്നിത്തലയെ വിളിച്ചു; വെളിപ്പെടുത്തല്‍, മാണിയുടെ ആത്മാവ് പൊറുക്കില്ല, രാഷ്ട്രീയം മാറുന്നു

Recommended Video

cmsvideo
Pinarayi Vijayan is courageous says bishop marcoorilose | Oneindia Malayalam

English summary
Mahila Congress Leader Veena S Nair takes out CPM leaders Old statements
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X