'പാക്കിസ്ഥാൻ യുദ്ധത്തിന് വന്നാൽ സംഭവിക്കുക ഇതാണ്,ചിന്തിക്കാനുള്ള ശേഷി പോലും ഇല്ല'; മേജർ രവി പറയുന്നു
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ പ്രകോപനം തുടരുകയാണ് പാക്കിസ്ഥാൻ. വ്യാഴാഴ്ച രാത്രി കനത്ത ഡ്രോൺ ആക്രമണമാണ് പാക്കിസ്ഥാൻ നടത്തിയത്. ഈ ഡ്രോണുകളെ തകർത്തതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. അതേസമയം ഇപ്പോഴത്തെ സംഘർഷം ഇന്ത്യ-പാക് യുദ്ധത്തിലേക്ക് നയിക്കുമോയെന്നുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് മേജർ രവി. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
' പാക്കിസ്ഥാൻ പഹൽഗാം ആക്രമണത്തിൽ തിരിച്ചടി പ്രതീക്ഷിച്ച് കാണും. പ്രത്യേകിച്ച് ഭീകരവാദത്തെ പോറ്റുന്ന പാക്കിസ്ഥാൻ. അതേസമയം അവരുടെ സാമ്പത്തിക അവസ്ഥ ഇപ്പോഴത്തെ സാഹചര്യങ്ങളെ നേരിടാൻ തക്ക ശക്തമല്ല. പാക്കിസ്ഥാൻ പ്രതീക്ഷിച്ചിട്ടുണ്ടാകുക ബാലക്കോട്ട് പോലെ ഏതെങ്കിലും ഒരു ഭീകരകേന്ദ്രത്തിൽ ബോംബിട്ട് പോകും എന്നായിരിക്കും. എന്നാൽ ഇന്ത്യയുടെ പ്ലാനിങ് ലോങ് ടേം പ്ലാനിങ് ആയിരുന്നു. ഇനി നീ ഇങ്ങനെയൊരു ആക്രമണവുമായി വരരുതെന്ന സന്ദേശമാണ് നൽകിയത്. സ്ത്രീശക്തി എന്താണെന്ന് കൂടി തെളിയിച്ചിരിക്കുകയാണ്.

പാക്കിസ്ഥാൻ ഇപ്പോൾ നടത്തുന്ന വാദം ഇന്ത്യ പാക്കിസ്ഥാനും പഞ്ചാബികൾക്കും എതിരാണെന്നാണ്. ഖാലിസ്ഥാൻവാദികളെ ഒപ്പം നിർത്തി ഇന്ത്യയ്ക്കെതിരെ തിരിയാനാണ് ശ്രമിക്കുന്നത്. ഇവർ ആദ്യം ചെയ്തത് ഹിന്ദു-മുസ്ലീങ്ങൾക്കിടയിൽ വിഭാഗീയത ഉണ്ടാക്കി പ്രശ്നം ഉണ്ടാക്കാനാണ്. യുദ്ധം വന്നാൽ പല വ്യാജ പ്രചരണവും നടക്കും. അത് ആയുധങ്ങളേക്കാൾ വലുതാണ്.
പാക്കിസ്ഥാനിൽ പോയി ഭീകരവാദികളെയാണ് നമ്മൾ ഇല്ലാതാക്കിയത്. എന്നാൽ മനുഷ്യരേയല്ലെ കൊന്നത് എന്നാണ് ചോദിച്ചത്. അവർ ഇവിടെ വന്ന് 26 പേരെ കൊലപ്പെടുത്തിയപ്പോൾ മനുഷ്യരാണെന്ന് തോന്നിയില്ല. ഇവിടുത്തെ ആളുകൾ അതിന് മെഴുകുതിരികൾ കത്തിച്ച് നടന്നില്ലല്ലോ. ചിലർക്ക് ദേശസ്നേഹം ഉണ്ടാകില്ല. ഞാൻ ദേശസ്നേഹിയാണ്. നിങ്ങളുടെ നേതാവ് ചെഗുവര ആയിരിക്കും, എന്റെ നേതാവ് ഭഗത് സിങ് ആണ്.
നിങ്ങളുടെ കാര്യം ചോദിച്ചാൽ ആത് ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യൽ. എന്നാൽ നിങ്ങൾ ഇങ്ങോട്ട് ചോദിച്ചാൽ അതിലൊരു പ്രശ്നവുമില്ല. മൗലാന മസൂദിന്റെ കുടുംബത്തിലെ 10 പേരെ കൊലപ്പെടുത്തിയപ്പോൾ അവർ മനുഷ്യരല്ലേയെന്ന്. എന്റെ പെങ്ങൾമാരെ വിധവയാക്കിയില്ലേ, പെഹൽഗാമിൽ 26 പേരെ കൊന്നടുക്കിയപ്പോൾ അവരെന്താ മനുഷ്യരല്ലേ. ആ സമയത്ത് മനുഷ്യാവകാശത്തെ കുറിച്ച് കേട്ടില്ലല്ലോ. മനുഷ്യാവകാശം മനുഷ്യർക്കാണ്. അല്ലാതെ ഭീകരർക്ക് അല്ല.
കാശ്മീരിൽ നടക്കുന്നത് കാശ്മീരിനെ സ്വതന്ത്രമാക്കാനുള്ള സ്വാതന്ത്ര്യസമര പോരാട്ടമല്ല. കാശ്മീർ സ്വതന്ത്രമാണ്. ഇതിൽ കുറച്ച് ഭാഗം അവർ പിടിച്ചെടുത്തു. ഇനി പൂർണമായി അവർക്ക് വേണമത്രേ. അതിലെന്ത് ന്യായമാണ്?
പാക്കിസ്ഥാനിലെ ആളുകൾ ഇവിടുത്ത മുസ്ലീങ്ങളെ കണക്കാക്കുന്ന് പോലുമില്ല. അവർ ഇന്ത്യൻ മുസ്ലീങ്ങൾ എന്നാണ് ഇവിടെയുള്ളവരെ വിളിക്കുന്നത്. അതിനിടയിൽ കിടന്ന് ബുദ്ധിമുട്ടുന്നവരാണ് പാക് അധീന കാശ്മീരിലുള്ളവർ. അവർക്ക് യാതൊരു സഹായവും അവിടുത്തെ സർക്കാരിൽ നിന്നും ലഭിക്കുന്നില്ല. അങ്ങനെ ഇരിക്കുമ്പോൾ പാക് അധീന കാശ്മീർ ഇന്ത്യയിൽ ചേർന്നാൽ അവർക്ക് കാശ്മീരിലെ ജനങ്ങൾക്ക് കിട്ടുന്ന സഹായം ലഭിക്കും.
പാക്കിസ്ഥാന് ചിന്തിക്കാനുള്ള ശേഷിയില്ല. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പാക്കിസ്ഥാന് സൈനിക ശേഷിയും ഇല്ല. നമ്മുക്ക് ഒരാഴ്ച കൊണ്ട് തീർക്കാനുള്ളതേ അവരുള്ളൂ. സൈനിക ശേഷി നോക്കിയാൽ ഇന്ത്യക്ക് 25 ലക്ഷത്തിന് മുകളിലാണ്, അവർക്ക് വെറും 7 ലക്ഷവും. തുടങ്ങിയാൽ പടപടാന്ന് തീരും. ഇച്ഛാശക്തിയുടെ കാര്യത്തിൽ നമ്മുടെ സൈനികർ നൂറ് ശതമാനമാണ്. എന്നാൽ പാക് സൈനികർ എപ്പോഴും അവരുടെ ഓഫീസറുമായി തർക്കത്തിലാണ്. ഞങ്ങളെ മുന്നിലിട്ട് കൊലക്ക് കൊടുക്കുകയാണ് നിങ്ങളാരും മരിക്കുന്നില്ലെന്നാണ് അവർ പറയുന്നത്. ഇവിടെ ഓഫീസർമാരും സൈനികരും ഒരുപോലെയാണ്. അതുകൊണ്ട് തന്നെ ഒരു യുദ്ധവുമായൊക്കെ അവർ വന്ന് കഴിഞ്ഞാൽ അതോടെ പാക്കിസ്ഥാന്റെ നാശമാണ്', മേജർ രവി പറഞ്ഞു.












Click it and Unblock the Notifications