Get Updates
Get notified of breaking news, exclusive insights, and must-see stories!

മോന്‍സന് സുരക്ഷ നല്‍കിയോ? തന്റെ കമ്പനിയില്‍ നിന്ന് പുറത്താക്കിയയാളുടെ തട്ടിപ്പെന്ന് മേജര്‍ രവി

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്ന് സംവിധായകന്‍ മേജര്‍. മോന്‍സന് സുരക്ഷ നല്‍കിയിരുന്നത് തന്റെ കമ്പനിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ തന്റെ പേര് ദുരപയോഗം ചെയ്യപ്പെടുകയായിരുന്നു. തന്റെ കമ്പനിയില്‍ നിന്നും പുറത്താക്കിയ പ്രദീപ് എന്ന വ്യക്തിയാണ് ഇതിന് പിന്നിലെന്നും മേജര്‍ രവി പറഞ്ഞു.

നേരത്തെ മോന്‍സന് എല്ലാ വിധ സുരക്ഷയും നല്‍കിയത് മേജര്‍ രവിയുടെ കമ്പനിയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഐഎസ്എല്‍ മത്സരങ്ങള്‍ കേരളത്തില്‍ നടക്കുമ്പോള്‍ താന്‍ കൂടി ഡയറക്ടറായിരുന്ന തണ്ടര്‍ ഫോഴ്‌സിന്റെ ഭാഗമായിരുന്നു ഈ പ്രദീപെന്നും മേജര്‍ രവി പറഞ്ഞു.

1

പ്രദീപിനാണ് മോന്‍സനുമായി ബന്ധമുണ്ടായിരുന്നതെന്ന് മേജര്‍ വ്യക്തമാക്കുന്നു. ഹൈദരാബാദിലെ വെച്ച് ഒരു അതിഥിക്കൊപ്പം പ്രദീപിനെ സുരക്ഷാ ജോലിയില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ പരാതി വന്നത് കൊണ്ടാണ് പുറത്താക്കിയത്. പ്രദീപ് പക്ഷേ തണ്ടര്‍ ഫോഴ്‌സിന്റെ പേരില്‍ കളികള്‍ തുടര്‍ന്നുവെന്ന് മേജര്‍ വെളിപ്പെടുത്തുന്നു. പുതിയ ജോലികള്‍ കണ്ടെത്തിയിരുന്നത് ഈ പേരിലാണ്. ഇതിനൊക്കെ പുറമേ തണ്ടര്‍ഫോഴ്‌സിന്റെ യൂണിഫോമും ഇയാള്‍ ഉപയോഗിച്ചിരുന്നുവെന്നും അറിയാന്‍ സാധിച്ചുവെന്ന് മേജര്‍ രവി പറഞ്ഞു.

സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്

2

അതേസമയം പ്രദീപിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ സ്ഥാപനത്തെ ദുരുപയോഗം ചെയ്തതിനായിരുന്നു കേസ്. ആ സംഭവത്തിന് ശേഷം യൂണിഫോം ഉപയോഗിച്ചതായി ശ്രദ്ധയില്‍ വന്നിട്ടില്ല. യൂണിഫോണിന്റെ ദുരുപയോഗം ആറ് മാസം മുമ്പാണ് അറിയുന്നത്. ഈ പരാതി നല്‍കിയതും ആ സമയത്താണ്. പ്രദീപ് ഒരു പ്രവാസി വ്യവസായിയുടെ ഭാര്യയോട് തന്റെ ബോഡിഗാര്‍ഡ് ആയിരുന്നു എന്ന് പറഞ്ഞിരുന്നു. അവരുമായി പരിചയം സ്ഥാപിച്ചത് അങ്ങനെയാണെന്നും മേജര്‍ രവി പറഞ്ഞു. താന്‍ ഇക്കാര്യം അറിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

3

കഴിഞ്ഞ ദിവസം ഒരു സ്ത്രീ തനിക്ക് ഫേസ്ബുക്കില്‍ മെസേജ് അയച്ചുവെന്ന് മേജര്‍ പറയുന്നു. പ്രദീപ് എന്നയാള്‍ തന്റെ ബോഡി ഗാര്‍ഡ് ആയിരുന്നു എന്ന് പരിചയപ്പെടുത്തി സമീപിച്ചെന്നാണ് ആ സ്ത്രീ സന്ദേശത്തില്‍ പറയുന്നു. മോന്‍സന്‍ എന്നയാളുടെ ബോഡിഗാര്‍ഡാണ് ഇപ്പോള്‍ എന്നൊക്കെ അവരോട് പറഞ്ഞുവെന്നും പറഞ്ഞു. പുരാവസ്തുക്കള്‍ ആവശ്യമുണ്ടോ എന്നും, ആവശ്യമുണ്ടെങ്കില്‍ മോന്‍സനില്‍ നിന്ന് വാങ്ങാമെന്നും പറഞ്ഞായിരുന്നു ആ സ്ത്രീയെ സമീപിച്ചത്. ഇവരുടെ ഭര്‍ത്താവ് പ്രവാസി വ്യവസായിയാണ്. കാര്യങ്ങളുടെ ഗൗരവം ഇവരുടെ സന്ദേശത്തില്‍ നിന്നാണ് മനസ്സിലായത്. സുരക്ഷയ്ക്കായി താന്‍ ബോഡി ഗാര്‍ഡിനെ വെച്ചിട്ടില്ല. തനിക്ക് ബോഡിഗാര്‍ഡുമാരില്ലെന്നും മേജര്‍ വ്യക്തമാക്കി.

4

ഏതെങ്കിലും പരിപാടിയില്‍ വെച്ച് ഫോട്ടോ എടുക്കുന്നതും അവരുടെ വീട്ടില്‍ പോയി ഫോട്ടോ എടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഒരു കമ്പനിയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയെ ഞങ്ങള്‍ ജോലിക്കെടുക്കാറില്ല. പുതുതായി വരുന്നവരെ കുറിച്ച് കൃത്യമായി അന്വേഷിക്കാറുണ്ട്. എന്നാല്‍ തന്റെ പേര് ദുരുപയോഗം ചെയ്യപ്പെട്ടതാണ്. തന്റെ ഫാന്‍സ് ഓര്‍ഗനൈസേഷന്റെ ചുമതലയുള്ള വ്യക്തിയെയും മോന്‍സന്‍ ബന്ധപ്പെട്ടിരുന്നു. ഈ പുരാവസ്തുക്കളോ അന്ധവിശ്വാസങ്ങളിലോ താല്‍പര്യമില്ല. കൃഷ്ണനെ കെട്ടിയിട്ട ഉരല്‍ എന്നൊക്കെ പറഞ്ഞ് നടക്കുന്നവരോട് പുച്ഛമാണെന്നും മേജര്‍ രവി പറഞ്ഞു.

5

മോന്‍സന്റെ തട്ടിപ്പില്‍ പലരും വീണ് പോയിട്ടുണ്ട്. ഇയാളുടെ സൈറ്റില്‍ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയിലെ നടനാണെന്ന് വരെ വിശേഷിപ്പിക്കുന്നുണ്ട്. പല സിനിമാ മോഡല്‍ ചിത്രങ്ങളും സൈറ്റില്‍ മോന്‍സന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കോസ്മറ്റിക് ചികിത്സ നല്‍കുന്ന ഡോക്ടറെന്ന് പറയുന്ന മോന്‍സന്‍ പക്ഷേ പത്താം ക്ലാസ് പോലും പാസായിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. താന്‍ ചികിത്സയ്ക്കായി നല്‍കുന്ന മരുന്നുകള്‍ വേറെ ഒരു സ്ഥലത്തും കിട്ടില്ലെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. വിദേശത്ത് കമ്പനികളുണ്ടെന്ന് പറഞ്ഞിരുന്ന മോന്‍സന് പാസ്‌പോര്‍ട്ട് പോലുമില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മലയാള സിനിമയിലെ പ്രമുഖരില്‍ പലരും ഇയാളുടെ സുഹൃദ് വലയത്തില്‍ ഉണ്ടെന്നാണ് വിവരം.

6

പരാതിക്കാരനെ സ്വന്തം വഴിക്ക് കൊണ്ടുവരാന്‍ ബിസിനസ് പങ്കാളിയായ തൃശൂരിലെ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ വഴി മോന്‍സന്‍ 6 ശതമാനം പലിശയ്ക്ക് പത്ത് കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്തിരുന്നു. നാല് കോടി രൂപ നഷ്ടമായ യാക്കൂബാണ് ഇത്രയും വലിയ തുക വായ്പയായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. യാക്കൂബിന്റെ കോഴിക്കോട്ടെ വീടിന്റെ ആധാരത്തിന്റെ പകര്‍പ്പ് വാങ്ങിവെച്ചിരുന്നു. പക്ഷേ വായ്പ നല്‍കിയിരുന്നില്ല. മോന്‍സന്റെ പല വ്യാജ പുരാവസ്തുക്കളും വിറ്റുകൊടുത്തതാണ് ഈ ധനകാര്യ സ്ഥാപനത്തിന് ഉടമയാണ്. ബിസിനസുകാരനായ പട്ടേല്‍ തന്നെ ദില്ലിയില്‍ സഹായിക്കുന്നുണ്ടെന്നും മോന്‍സന്‍ പറഞ്ഞിരുന്നു. 1.75 രൂപ ദിവസം വാടകയുള്ള സ്റ്റാര്‍ ഹോട്ടലിലാണ് പട്ടേല്‍ താമസിക്കുന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെ ഒരാളേ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+