അവരുടെ ആഗ്രഹം നിറവേറ്റാന്‍ കഴിയുന്ന ഒരു സ്ത്രീയായോ എന്ന് അറിയാനായിരുന്നു താല്‍പര്യം: രഞ്ജു രഞ്ജിമാർ
ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് ഏറ്റവും വലിയ അഭിമാനമായ വ്യക്തിത്വങ്ങളില്‍ ഒരാളാണ് രഞ്ജു രഞ്ജിമാർ. ജീവിതത്തിലെ ഒട്ടനവധി പ്രതിസന്ധികളോട് പൊരുതി തന്റേതായ വഴി വെട്ടിപ്പിച്ച രഞ്ജു രഞ്ജിമാർ ഇന്ന് കേരളത്തിന് അകത്തും പുറത്തും അറിയപ്പെടുന്ന സെലിബ്രിറ്റ് മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ്.
15-ാം വയസ്സില്‍ കൂലിവേലയ്ക്കിറങ്ങിയ താരം 22 വയസ്സിലാണ് മേക്കപ്പ് ആർട്ടിസ്റ്റായി എത്തുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ കൂടുതല്‍ കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് രഞ്ജു രഞ്ജിമാർ. ബിഹൈന്‍ഡ് വുഡ്സ് ഇന്‍കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അവർ.

വളരെ ബുദ്ധിമുട്ടിയേറിയ ശസ്ത്രക്രിയയാണ് ലിംഗമാറ്റത്തിനായി ചെയ്യുന്നത്. അനന്യക്കൊക്കെ വളരെ അധികം വേദന സഹിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ സർജറിയെക്കുറിച്ച് പറയുകയാണെങ്കില്‍ ഇതുവരെ അത്തരം ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ എല്ലാവർക്കും അത് അങ്ങനെ ആവണമെന്നില്ലെന്നും ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജു രഞ്ജിമാർ പറയുന്നു.

പ്രണയം എന്ന് പറയുന്നത് സുഖമുള്ള ഒരു അനുഭവം തന്നെയാണ്. എന്നാല്‍ എന്റെ ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ഞാന്‍ ഒരു സ്ത്രീയിലേക്ക് പൂർണ്ണമായും മാറി, സ്ത്രീജീവിതം ആഗ്രഹിച്ചത് പോലെ ശാരീരകവും മാനസികമായും എത്തി. ആ ജീവിതം നയിക്കുമ്പോള്‍ പ്രണയം എന്ന് പറയുന്ന ഒരുപാട് അനുഭവങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ ആ പ്രണയ അഭ്യർത്ഥനകള്‍ എത്രത്തോളം സത്യസന്ധമാണെന്ന് ഞാന്‍ നിരീക്ഷിച്ചിരുന്നു. സർജറി കഴിഞ്ഞ് ഞാന്‍ ശരിക്കും സ്ത്രീയായോ, അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ കഴിയുന്ന ഒരു സ്ത്രീയാണോ എന്ന് അറിയാനുള്ള പരീക്ഷണം മാത്രമായിരുന്നു ആ പ്രണയത്തിന് പിന്നില്‍. ചിലർക്ക് ഞാന്‍ സിനിമയില്‍ വർക്ക് ചെയ്യുന്നതിനാല്‍ തന്നെ അത് വഴി അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാം എന്ന പ്രതീക്ഷയില്‍ വന്നവരായിരുന്നു.
Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്

സാമ്പത്തികമായി എന്തെങ്കിലും മെച്ചം ഉണ്ടാകുമോ എന്ന ലക്ഷ്യത്തോടെ വന്ന പ്രണയാഭ്യർത്ഥനകളുണ്ട്. ഇതിനെയെല്ലാം ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ എനിക്ക് സാധിച്ചു. അതുകൊണ്ട് തന്നെ ഇത്തരം പ്രണയങ്ങളിലേക്ക് എടുത്ത് ചാടാന്‍ ഞാന്‍ തയ്യാറായില്ല. അക്കാരത്തില്‍ ഞാന്‍ കുറച്ച് കണ്ണിങ്ങായിരുന്നു. ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നുമാണ് ഞാന്‍ സംസാരിക്കുന്നതെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.

പ്രണയം എന്ന് പറയുന്നത് സുഖമുള്ള അനുഭവം തന്നെയാണെന്ന് സമ്മതിക്കുന്നു. എന്നാല്‍ അതിനേക്കാള്‍ ഉപരി നമ്മള്‍ പൊരുതിയത് ഈ ഭൂമിയില്‍ എല്ലാവരോടുമൊപ്പം ജീവിക്കാനാണ്. അതിനിടയില്‍ വന്ന് ചേരുന്ന പ്രണയങ്ങള്‍ ജീവിതാവസനം വരെ ഉണ്ടാവുമോ, ഇവർ നമ്മുടെ ജീവിതത്തിന് ഗുണം നല്‍കുമോ എന്നൊന്നും നമുക്ക് തിരിച്ചറിയാന്‍ സാധിക്കില്ല. എന്തോ ഒരു ബാഹ്യമായി കാണുന്ന സൌന്ദരത്തില്‍ ഒരു പ്രകോപനത്തില്‍ വീണു പോവുകയാണ്. അങ്ങനെയുള്ളവരുടെ കാര്യത്തിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നത്.

ട്രാന്‍സ് വിഷയത്തില്‍ നമ്മുടെ കേരളം അത്രത്തോളം പുരോഗമിക്കുന്നില്ല. എന്നിലും എനിക്ക് തോന്നുന്നത് നമ്മുടെ ചെറുപ്പക്കാർ ട്രാന്‍സ് കമ്മ്യൂണിറ്റിയെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. എന്നാല്‍ മാതാപിതാക്കളില്‍ പലരും അത് മനസ്സിലാക്കുന്നില്ല. ശരിയായ തൊഴില്‍ ഇടം ഇല്ല എന്നുള്ളതാണ് കമ്യൂണിറ്റിക്കിടയിലെ സെക്സ് വർക്കേഴ്സ് കൂടിവരാന്‍ കാരണം. ശരിയായ തൊഴില്‍ കണ്ടെത്തി നല്‍കുന്നതിലൂടെ ഇതിന് പരിഹാരം കണ്ടെത്താം എന്നും രഞ്ജി രഞ്ജിമാർ പറയുന്നു.

പ്രണയത്തിന്റെ പേരില്‍ നമ്മുടെ ജീവന്‍ ഒരിക്കലും അവസാനിപ്പിക്കരുതെന്നാണ് ദീർഘമായ അഭിമുഖത്തിന്റെ അവസാനം രഞ്ജു രഞ്ജിമാർ ട്രാന്‍സ് കമ്മ്യൂണിറ്റിയോടായി പറയുന്നത്. നമ്മള്‍ പൊരുതുകയാണ്. നമ്മുടെ ലക്ഷ്യസ്ഥാനം ഇവിടെയൊന്നുമല്ല. അതിലേക്ക് ഒരുപാട് സഞ്ചരിക്കാനുണ്ട്. അതിനിടയില്‍ വരുന്ന പ്രണയങ്ങളെല്ലാം വെറും നീർകുമിളകളാണ്. അത് ഏത് നിമിഷവും പൊട്ടാം. ചില പ്രണയങ്ങളെങ്കിലും നൂറ് ശതമാനം സത്യമല്ലെന്ന് നാം തിരിച്ചറിയുക. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലമെന്നും രഞ്ജു രഞ്ജിമാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications