മൂന്നൂറ് കോടിയോളം മുതല്‍ മുടക്കുള്ള മലബാര്‍ ക്രൂയിസ് പദ്ധതിക്ക് 15 കോടി

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട് : മൂന്നൂറ് കോടിയോളം രൂപ മുതല്‍ മുടക്ക് കണക്കാക്കുന്ന മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായി പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ട്‌ജെട്ടികള്‍, പുഴയോരപാത എന്നിവ നിര്‍മ്മിക്കാന്‍ 15 കോടി രൂപ അനുവദിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വളപട്ടണം, കുപ്പം, പെരുമ്പ, അഞ്ചരക്കണ്ടി, മാഹി, തലശേരി, നീലേശ്വരം, തേജസ്വിനി, വലിയപറമ്പ്, ചന്ദ്രഗിരി എന്നീ ജലാശയങ്ങളും അവിടത്തെ കലാരൂപങ്ങളും പ്രകൃതിവിഭവങ്ങളുമല്ലാം പരിചയപ്പെടുത്തുന്ന നദീതട ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിനോദസഞ്ചാരികളുടെ പ്രവാഹമുണ്ടാകുമെന്ന് തച്ചങ്ങാട്ട് ബി.ആര്‍.ഡി.സി. യുടെ സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടന വേളയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

197 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നദീയാത്രയില്‍ അതാത്പ്രദേശത്തിന്റെ സവിശേഷ കലാരൂപങ്ങളും കരകൗശല സാമഗ്രി നിര്‍മ്മാണവും ഒരുക്കും. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ടൂറിസം സാധ്യതകള്‍ വര്‍ധിക്കുമെന്ന് കണക്കിലെടുത്താണ് മലബാറിലെ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര യാത്രാ പ്രസിദ്ധീകരണമായ ലോണ്‍ലി പ്ലാനറ്റ് ഏഷ്യയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ടൂറിസം കേന്ദ്രങ്ങളുടെ വാര്‍ഷിക പട്ടികയില്‍ മൂന്നാംസ്ഥാനം വടക്കന്‍കേളത്തിനാണ് നല്‍കിയിരിക്കുന്നത്.

kasarcode

കേരളത്തിലെ ബീച്ചുകള്‍ ഗോവന്‍ ബീച്ചുകളെക്കാള്‍ ഭംഗിയും വൃത്തിയുമുള്ളതുമാണെന്നാണ് വിലയിരുത്തല്‍. ബേക്കലിലെ പത്ത് ബീച്ചുകള്‍ അനുഭവവേദ്യ ടൂറിസം ബീച്ചുകളാകാന്‍ പോവുകയാണ്. ബീച്ചുകളെ ബന്ധിപ്പിച്ച് സൈക്കിള്‍ ടൂറിസം ശൃംഖലയും തീര്‍ക്കും. വിനോദസഞ്ചാര മേഖലകളിലെ തദ്ദേശവാസികള്‍ക്ക് കൂടി പ്രയോജനപ്പെടുന്നതാകണം ടൂറിസമെന്നതാണ് സര്‍ക്കാരിന്റെ നയം-മന്ത്രി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
malabar cruis plan got 15 crore

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്