Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ

നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. നടനും ഒരു പ്രമുഖ സിനിമ നടിയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നാണ് സംഗീതയുടെ ആരോപണം. ഹർജി വിജയിയുടെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ഇപ്പോഴത്തെ സംഭവങ്ങളൊന്നും വിജയ്ക്ക് യാതൊരു തിരിച്ചടിയും നൽകില്ലെന്നാണ് അഡ്വ ജയശങ്കർ പറയുന്നത്. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ

' വിജയുടെ ഭാര്യ സംഗീത യഥാർത്ഥത്തിൽ ഇന്ത്യക്കാരിയല്ല, തമിഴ് വംശജയാണ് പക്ഷേ ശ്രീലങ്കൻ തമിഴാണ്. ഇവർ ഹിന്ദു മതാനുയായിണ് .ഇദ്ദേഹത്തിന്റെ ഗ്ലാമറിൽ ഭ്രമിച്ച് അവർ കൊളംബോയിൽ നിന്ന് മദ്രാസിൽ വന്ന് ഇദ്ദേഹത്തെ കാണുകയും പരിചയപ്പെടുകയും പ്രണയബദ്ധയാകുകയും വിവാഹം കഴിക്കുകയും ചെയ്തു. അതിൽ രണ്ട് മക്കളുണ്ട്.മകന് 25 വയസ്സായി മകൾക്ക് 20 വയസ്സായി. അങ്ങനെ മുതിർന്ന രണ്ട് മക്കളുള്ള ഒരു സ്ത്രീയാണ് ഇപ്പോൾ ഈ വിജയ് എന്ന് പറഞ്ഞ 51 കാരനായ നടനെതിരായിട്ട് വിവാഹമോചന ഹർജി കൊടുത്തത്.

vijayadvjayasankar-

വിവാഹമോചന ഹർജിയിൽ ആരോപിക്കുന്നത് വിജയ്ക്ക് തമിഴിലെ ഒരു പ്രമുഖ സിനിമാ നടിയുമായിട്ട് വിവാഹേതര ബന്ധമുണ്ട് എന്നാണ്. ആ നടിയുടെ പേരും ഏറെക്കുറെ ഇപ്പോൾ പ്രസിദ്ധമായി കഴിഞ്ഞു. തൃഷ എന്ന് പേരുള്ള നടിയാണ്. ഇവർ തമ്മിൽ മുമ്പ് കുറെ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ 15 കൊല്ലമായിട്ട് ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. കാരണം ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല അപവാദങ്ങളും ഊഹോപോഹങ്ങളും കിംവതന്തികളും ഗോസിപ്പുകളും ഒക്കെ പരന്നു. അങ്ങനെ രണ്ടുപേരും വേർപെട്ടു. 15 കൊല്ലത്തെ ഇടവളക്ക് ശേഷം ഇവർ ഒരു സിനിമയിൽ വീണ്ടും അഭിനയിച്ചു. അങ്ങനെ ബന്ധം പുതുക്കി. സിനിമ വലിയ വിജയമായി. പക്ഷേ വീട്ടിൽ കാറും കോളുമായി ഭാര്യ മുഖം വീർപ്പിച്ചു .അവർ വേർപിരിഞ്ഞു താമസിക്കാൻ തുടങ്ങി. ഇപ്പോൾ വിവാഹമോചന ഹർജിയിലും എത്തിച്ചേർന്നിരിക്കുകയാണ്.

ഇത് വളരെ ജെനുവിൻ ആയിട്ടുള്ള ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം വിജയ് പോലൊരു നടന് തൃഷയോട് മാത്രമായി ഒരു ബന്ധവും ഉണ്ടാവാൻ സാധ്യതയില്ല. അദ്ദേഹത്തിന് കോടംപക്കത്തുള്ള അല്ലെങ്കിൽ തമിഴ് സിനിമാ മേഖലയിലുള്ള പല നടികളുമായിട്ടും പല കാലങ്ങളിൽ പല തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടായി കാണാൻ സകല സാധ്യതയും ഉണ്ട്. ഒന്നാമത് സിനിമയാണ്, രണ്ടാമത് തമിഴാണ്. അങ്ങനെ ഏകപത്നി വൃതന്മാരും ഭഗവൻ ശ്രീരാമചന്ദ്രന്മാരും ഒന്നും ആയിരിക്കണം ഭർത്താവ് എന്ന് ഒരു സിനിമാ താരത്തിൻ്റെ ഭാര്യക്കും ഇന്നത്തെ കാലത്ത് എന്നല്ല ശിവാജി ഗണേശന്റെ കാലത്തോ എംജിആറിന്റെ കാലത്തോ പോലും ശഠിക്കാൻ പറ്റുമായിരുന്നില്ല. പിന്നെല്ല വിജയുടെയും അജിത്തിന്റെയും ഒക്കെ കാലത്ത്.

അങ്ങനെ ഒരു കണ്ടീഷൻ വെച്ചുകഴിഞ്ഞാൽ ഈ വിവാഹം നടക്കുകയും ചെയ്യുമായിരുന്നില്ല. ഇപ്പോഴത്തെ വിഷയം എന്ന് പറയുന്നത് രാഷ്ട്രീയമാണ്. കാരണം വിജയ് രാഷ്ട്രീയ പാർട്ടി ഉപയോഗിച്ച തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകാണ്. അദ്ദേഹത്തിന്റെ പാർട്ടി തമിഴ്നാട്ടിലെ മിക്കവാറും എല്ലാ മണ്ഡലങ്ങളിലും മത്സരിച്ച് വിജയിച്ച് വെന്നിക്കൊടി പാറിച്ച് ഈ സ്റ്റാലിനെ അട്ടിമറിച്ച് ഭരണം പിടിക്കാൻ നിൽക്കുകയാണ് .ആ സമയത്താണ് രണ്ടു കൊല്ലമായിട്ട് പിരിഞ്ഞു താമസിക്കുന്ന ഭാര്യക്ക് പെട്ടെന്ന് ഒരു ഉൾവിളി ഉണ്ടായത്. ഇവനെ കുടുംബക്കോടതിയിൽ കണ്ടുകളയാം ഉന്നെ ഇവിടെ മാട്ടെ എന്ന്. എന്നിട്ടൊരു പെറ്റീഷൻ ആയിട്ട് വന്നിരിക്കുകയാണ്. അതും ഒരു സിനിമാ നടിയുടെ പേരും കൂടി അതിനകത്തേക്ക് വലിച്ചഴച്ചിരിക്കുന്നു. അതിന്റെ ഉദ്ദേശം വളരെ വ്യക്തമാണ്.

കേരള രാഷ്ട്രീയത്തിലെ ഒരു നടന്റെ അല്ലെങ്കിൽ ഒരു നേതാവിന്റെ കാര്യമാണ് ഓർമ്മവരുന്നത്. കെ ബി ഗണേഷ്കുമാർ. സിനിമാ നടനായിട്ടും സീരിയൽ നടനായിട്ടും പേരും പെരുമയും ആർജിച്ച സമയത്താണ് അദ്ദേഹം 2001 ൽ പത്തനാപുരം മണ്ഡലത്തിൽ നിന്ന് കന്നി അങ്കം കുറിച്ചത്. അദ്ദേഹം സ്ഥാനാർത്ഥിയായിട്ട് മത്സരിക്കാൻ തീരുമാനിച്ച ഉടനെ അദ്ദേഹത്തിന്റെ അന്നത്തെ ഭാര്യ ഇതുപോലൊരു വിവാഹമോചന ഹർജി കോടതിയിൽ ഫയലാക്കി. ഗണേഷ് കുമാറന് സിനിമാ രംഗത്തും സീരിയൽ രംഗത്തുമുള്ള പല സ്ത്രീകളുമായിട്ടും ബന്ധമുണ്ട് എന്നായിരുന്നു ആരോപണം. അത് ഈ പരാതി കൊടുത്തവരും കൊടിപ്പിച്ചവരും വിചാരിച്ചത് ഇതോടു ഗണേഷ്കുമാറിന്റെ രാഷ്ട്രീയ ഭാവി നാശകോടാലിയായി പോകും എന്നാണ്. പത്തനാപുരത്ത് ഇയാൾ തോറ്റുപോകും എന്നാണ് .

പക്ഷേ പത്തനാപുരത്തെ വോട്ടർമാർ പ്രത്യേകിച്ച് സ്ത്രീ വോടർമാർ ഈ വാർത്തയോട് വളരെ പോസിറ്റീവ് ആയിട്ടാണ് പ്രതികരിച്ചത്. അതിന്റെ ഫലമായിട്ട് സിപിഐ നേതാവ് പ്രകാശ് ബാബു പത്തനാപുരത്ത് തോൽക്കുകയം കെബി ഗണേഷ് കുമാർ ജയിക്കുകയും ചെയ്തു. പിന്നീട് ഇന്ന ദിവസം വരെ ഗണേഷ് കുമാറിനെ തോപ്പിക്കാൻ ആർക്കും സാധിച്ചിട്ടില്ല.

വലിയ തമാശയെന്തെന്ന് വെച്ചാൽ ഇദ്ദേഹം മന്ത്രിയായ തുടർന്ന് ഭാര്യ പരാതി പിൻവലിച്ചു. മന്ത്രി മന്ദിരത്തിൽ താമസമാക്കി. അവർക്ക് ഒരു കുട്ടി കൂടി ജനിച്ചു. കേസ് കൊടുക്കുന്നതിനു മുമ്പ് ഒരു കുട്ടി ഉണ്ടായിരുന്നു. ആ കേസ് കൊടുത്ത് പുനസമാഗമത്തിനു ശേഷം ഒരു കുട്ടി കൂടി ജനിച്ചു. പിന്നെയും കുറെ കൊല്ലങ്ങൾക്ക് ശേഷം ഇദ്ദേഹം മന്ത്രിയായിരുന്ന സമയത്ത് വീണ്ടും ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായി. അത് ഇദ്ദേഹത്തിന്റെ രാജിയിലും ചെന്ന് അവസാനിച്ചു. അതുകൊണ്ട് പത്തനാപുരത്ത് പുള്ളിക്ക് വല്ല അപകർഷവും സംഭവിച്ചോ, ഇല്ല .അപ്പോഴും പത്തനാപുരത്തുകാർ ഇദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും അദ്ദേഹത്തിന് വീണ്ടും വോട്ട് കൊടുക്കുകയും അദ്ദേഹത്തെ വിജയിപ്പിക്കുകയും ചെയ്തു .അദ്ദേഹം അന്ന് യുഡിഎഫിൽ ആയിരുന്നു പിന്നെ എൽഡിഎഫിലേക്ക് വന്നു, എൽഡിഎഫിൽ നിന്നും ജയിച്ചു, ഇതാ വീണ്ടും മത്സരിക്കുകയാണ്.

വിജയിയുടെ കാര്യം പറഞ്ഞാൽ വിവാഹമോചന ഹർജി വന്നപ്പോൾ അല്ലെങ്കിൽ കൊടുത്തപ്പോൾ സ്റ്റാലിനും ഈ മുൻ ഭാര്യയുമൊക്കെ വിചാരിക്കുന്നത് വിജയയുടെ രാഷ്ട്രീയ ഭാവി കരിപിടിച്ചു പോയി എന്നാണ്. ഒരിക്കലും അങ്ങനെയല്ല വിജയയുടെ രാഷ്ട്രീയ ഭാവി കൂടുതൽ പ്രകാശമാനമായിരിക്കുയാണ്. കാരണം രാഷ്ട്രീയത്തിലും സിനിമയിലും ഇതൊക്കെ സ്വാഭാവികമാണ് .വിജയ് മിടുക്കനുമാണ്. എന്റെ ബലമായ ഊഹം എന്ന് പറയുന്നത് തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ ഡിഎംകെ പൊളിഞ്ഞു പാളിസവും. വിജയയുടെ ടിവികെ അവിടെ വെന്നിക്കുടി പറിക്കും'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+