Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത് 64,006 പേര്‍; എറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ദരിദ്രര്‍ ഏറ്റവുമധികമുള്ളത് മല്ലപ്പുറം ജില്ലയില്‍. കേരളത്തിലെ അതി ദരിദ്രരുടെ കണക്കെടുപ്പിലാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കുന്നത്. അതിദരിദ്രരെന്ന് കണ്ടെത്തിയ 64,006 പേരിൽ 8553 പേരും മലപ്പുറത്ത് നിന്നാണെന്ന് കണക്കുകൾ പറയുന്നു. മലപ്പുറത്തിന് തൊട്ടു പിന്നിൽ തിരുവനന്തപുരം ജില്ലയാണ്.

കുടുംബശ്രീയുടെ പിന്തുണയോടെ അതിദാരിദ്ര്യ ലഘൂകരണത്തിന് ത്രിതല പദ്ധതി തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായിട്ടായിരുന്നു അതിദരിദ്രരെ കണ്ടെത്താനുള്ള സർവ്വേ.തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തിയ സംസ്ഥാനതല കണക്കെടുപ്പിലാണ് അതിദാരിദ്ര്യമുള്ളവരുടെ എണ്ണം തിട്ടപ്പെടുത്തിയത്. സംസ്ഥാനത്താകെ 64,006 പേര്‍, അതിൽ തന്നെ 12 763 പട്ടിക ജാതിക്കാരും 3021 പട്ടിക വര്‍ഗക്കാരും ഉൾപ്പെടുന്നു.

1

അതിദാരിദ്ര്യത്തിൽ ജീവിക്കുന്നവരുടെ എണ്ണമെടുത്താൽ മലപ്പുറത്തിന് പിന്നിൽ തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്. 7278 അതി ദരിദ്രര്‍ ആണ് ജില്ലയില്ലുള്ളത്.
കോട്ടയം ജില്ലയിലാണ് ദാരിദ്രം അനുഭവിക്കുന്നവർ ഏറ്റവും കുറവുള്ളത്. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി അതി ദാരിദ്ര്യ ലഘൂകരണമാണ് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ലക്ഷ്യം. ആവശ്യത്തിന് ആഹാരം എത്തിക്കുന്നത് അടക്കം ഉടൻ നടപ്പാക്കേണ്ട പദ്ധതികളാണ് ഇതിനായി തയ്യാറാക്കിയത്.

2

ഭവന രഹിതരുടെ പുനരധിവാസപോലുള്ള ഹ്രസ്വകാല പദ്ധതികൾ, ഉപജീവന മാര്‍ഗ്ഗമടക്കം ഉറപ്പാക്കുന്ന ദീര്‍ഘകാല പദ്ധതികൾ തുടങ്ങി ത്രിതല സംവിധാനത്തോടെ ഇടപെടൽ നടത്താനാണ് തീരുമാനം. തനത് ഫണ്ടിൽ നിന്ന് പണം ചെലവഴിച്ച് ക്ഷേമപദ്ധതി ഉറപ്പാക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. അതി ദരിദ്രര്‍ക്കുള്ള ഫണ്ടും സമൂഹ അടുക്കള പോലുള്ള സംരംഭങ്ങൾക്ക് സ്പോൺസര്‍മാരെ കണ്ടെത്താനും നിർദേശമുണ്ട്.

3

അതിജീവനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നേടിയെടുക്കാൻ കഴിയാത്തവരെയാണ് അതി ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തുക. ഇത്തരക്കാരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള മാനദണ്ഡങ്ങൾ നിർണയിച്ചിട്ടുണ്ട്. ഭക്ഷണം, സുരക്ഷിത താമസം, ആരോഗ്യം, അടിസ്ഥാന വരുമാനം എന്നിവയുടെ ലഭ്യതയാണ് അതിജീവനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ആയി കണക്കാക്കുന്നത്.

4

അടിസ്ഥാന ആവശ്യം നേടിയെടുക്കുന്നതിനായി ഇടയ്ക്കിടെ ബുദ്ധിമുട്ട് നേരിടുന്നവരെ ദരിദ്രർ എന്ന വിഭാഗത്തിലും, ദാരിദ്ര്യ അവസ്ഥ മാറി കൊണ്ടിരിക്കുന്നവരെ ദാരിദ്ര്യത്തിന് വക്കിൽ ഉള്ളവർ എന്നും പദ്ധതി പ്രകാരം വേർ തിരിച്ചിട്ടുണ്ട്.അതി ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് വരുമാനം ആർജിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുകയോ, അല്ലാത്തവർക്ക് ഇൻകം ട്രാൻസ്ഫർ പദ്ധതി വഴി സുരക്ഷിത വരുമാനം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം.

5

സമൂഹത്തിലെ അതി ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് സൗകര്യങ്ങളൊരുക്കി കൊടുക്കുന്നതിനാണ് ആശ്രയപദ്ധതി ആരംഭിച്ചത്. 2002 ൽ ആരംഭിച്ച ഈ പദ്ധതി കുടുംബശ്രീ വഴിയാണ് നടപ്പിലാക്കിയിരുന്നത്. എന്നാൽ ആശ്രയപദ്ധതി അതി ദാരിദ്ര്യം പരിഹരിക്കുന്നതിന് ഉതകുന്നില്ല എന്ന കണ്ടെത്തലാണ് പുതിയ നീക്കത്തിനു സർക്കാർ തുടക്കമിട്ടത്. ആശ്രയ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിമിതി മൂലം ക്ലേശം അനുഭവിക്കുന്ന പലരും ലിസ്റ്റിൽ ഉൾപ്പെടാതെ പോയി

6

വീട്, ശൗചാലയം നിർമ്മാണം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ മാത്രം പദ്ധതി പരിമിതപ്പെട്ടു എന്നും സർക്കാർ വിലയിരുത്തി. സ്ഥിരവരുമാനം ആർജിച്ച് കൊടുക്കാൻ കഴിയാത്തതുകൊണ്ട് അതി ദരിദ്രരെ മിതവ്യയത്തിന്റെയും വായ്പയുടെയും ശൃംഖലയിലേക്ക് കൊണ്ടുവരാനും ആശ്രയ പദ്ധതിക്ക് കഴിഞ്ഞില്ല.
ഓരോ പ്രദേശത്തിന്റെ പ്രത്യേകതകളും, അതത് ജന മേഖലകളുടെ സങ്കീർണ്ണതകളും പരിഗണിച്ച് മാനദണ്ഡങ്ങൾ തയ്യാറാക്കി അതി ദാരിദ്ര്യം അനുഭവിക്കുന്നവരെ പുതിയ പദ്ധതിയുടെ ഭാഗമാക്കും.

7

നേരത്തെ ആശ്രയ പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടായിരുന്ന ലിസ്റ്റിൽ ഉൾപ്പെടാത്തവരെ കണ്ടെത്താൻ മൈക്രോ പ്ലാനുകളും പുതിയ മാനദണ്ഡങ്ങളും നിശ്ചയിക്കും. വരുമാനം ആർജിക്കുന്ന വരെ പിന്നീട് ഈ പട്ടികയിൽ നിന്നും ഒഴിവാക്കും. ആദിവാസി മേഖലയ്ക്കും മത്സ്യത്തൊഴിലാളി മേഖലയ്ക്കും നഗരപ്രദേശങ്ങളിലും പ്രത്യേക പരിഗണന നൽകും.അഞ്ചു വർഷത്തിൽ കൂടുതൽ സംസ്ഥാനത്ത് താമസമാക്കിയ അതിഥി തൊഴിലാളികളെയും അതി ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെങ്കിൽ പട്ടികയിൽ ഉൾപ്പെടുത്തും. എന്നാൽ ഇടയ്ക്കിടെ സ്വദേശത്തേക്ക് പോയി ജോലിക്കായി മാത്രം സംസ്ഥാനത്ത് തങ്ങുന്ന തൊഴിലാളികളെ പദ്ധതിയുടെ ഭാഗമാക്കില്ല.

സ്റ്റൈലിഷ് ലുക്കിൽ കല്യാണി...അടിപൊളിയെന്ന് ആരാധകര്‍ ...കാണാം ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+