Get Updates
Get notified of breaking news, exclusive insights, and must-see stories!

11 മാസം പ്രായമുള്ള കു‍ഞ്ഞിന്റെ കൊലപാതകം; അമ്മയും കാമുകനും കാമുകന്റെ മാതാപിതാക്കളും അറസ്റ്റിൽ

തൃശ്ശൂർ: മലപ്പുറം തിരൂരിൽ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. കുട്ടിയെ അമ്മ തമിഴ്നാട് കടലൂർ സ്വദേശി ശ്രീപ്രിയ, കാമുകൻ ജയസൂര്യൻ, ഇയാളുടെ അച്ഛൻ കുമാർ, അമ്മ ഉഷ എന്നിവരാണ് അറസ്റ്റിലായത്. കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. കടലൂർ സ്വദേശിയായ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനും അയാളുടെ കുടുംബത്തിനുമൊപ്പം തിരൂരിലെത്തിയ യുവതിയെ കണ്ടെത്തിയ ബന്ധുക്കൾ ആണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചത്.

death

തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൃശൂരിലെ റെയിൽ വേ സ്റ്റേഷനിൽ ഉപേക്ഷിച്ച കാര്യം യുവതി വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് റെയിൽ വേ സ്റ്റേഷൻ പരിസരത്ത് നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തൃശൂർ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ഓടയിൽ നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.

ബാ​ഗിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. ശ്രീപ്രിയയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് കാെലപാതകം നടത്തിയത് എന്നാണ് പോലീസിന്റെ നി​ഗമനം.

യുവതി ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്ന് മാസം മുൻപാണ് തിരൂരിലെത്തിയത് പോസ്റ്റ്മോർട്ടം പരിശോധനയിൽ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+