മലപ്പുറം സേവനകേന്ദ്രത്തിന് തുടക്കം, സേവനരംഗത്ത് മലപ്പുറം മാതൃകയെന്ന് എപി ഉണ്ണികൃഷ്ണന്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സേവനരംഗത്ത് മലപ്പുറം മാതൃകയാണെന്ന് മലപ്പുറ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍. കോട്ടപ്പടി മസ്ജിദുല്‍ ഫതഹ് കേന്ദ്രീകരിച്ച് തുടക്കമിട്ട മലപ്പുറം സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജാതിമത വത്യാസമില്ലാതെ സേവനം നല്‍കുന്നവരാണ് മലപ്പുറത്തുകാര്‍. ആരാധനാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് സേവനം നല്‍കാനുള്ള കേന്ദ്രങ്ങള്‍ കൂടിയാവണമെന്നതിന് മാതൃകയാണ് മലപ്പുറം സേവനകേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു. യൂനിറ്റി ചാരിറ്റബള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സമീര്‍ കാളികാവ് അധ്യക്ഷത വഹിച്ചു.

president

മലപ്പുറം സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു

യുഎസും ചൈനയും തമ്മിൽ തെറ്റുന്നു? ജപ്പാനെ കൂട്ടുപിടിച്ചു പുതിയ കളിക്കൊരുങ്ങി യുഎസ്, ലക്ഷ്യം....

യൂനിറ്റ് ചാരിറ്റബള്‍ ട്രസ്റ്റിന് കീഴിലാണ് മലപ്പുറം സേവനം കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ സഹായം, ആരോഗ്യ ഉപകരണ വിതരണം, ചികിത്സാ ധനസഹായം, രക്തദാതാക്കളുടെ ഡയറക്ടറി, വിദ്യാഭ്യാസ ഹെല്‍പ്‌ലൈന്‍ തുടങ്ങിയവയാണ് മസ്ജിദുല്‍ ഫതഹ് കേന്ദ്രീകരിച്ച് തുടങ്ങിയ സേവനകേന്ദ്രത്തില്‍ ലഭ്യമാവുക. വിദ്യാര്‍ഥികള്‍ക്ക് വേണ്ട ഉപരിപഠന സഹായം നല്‍കാനും പ്രത്യേക സൗകര്യം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

സേവനകേന്ദ്രത്തില്‍ നിന്നുള്ള ധനസഹായം പീപ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി മുജീബ് റഹ്മാന്‍ കൈമാറി. സേവനകേന്ദ്രം വൈസ് പ്രസിഡന്റ് പികെ ജാസിര്‍ ഏറ്റുവാങ്ങി. രക്തദാതാക്കളുടെ ഡയറക്ടറി മസ്ജിദ് കമ്മിറ്റി അംഗം കെപി അബ്ദുറഹ്മാന്‍ ഹാജി പ്രകാശനം ചെയ്തു. ആരോഗ്യ ഉപകരണവിതരണം താലൂക്ക് ആശുപത്രി ഡോക്ടര്‍ അജേഷ് രാജന്‍ നിര്‍വഹിച്ചു.

സേവനകേന്ദ്രം പ്രസിഡന്റ് എ ശഫീഖ്, സെക്രട്ടറി നബീല്‍ ഐ, ട്രഷറര്‍ എം നൗഷാദ്, വിടി അബ്ദുസമദ് എന്നിവര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
malappuram service center started, ap unnukrishnan inagurated

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്