വിദ്യാര്‍ഥിനികളെ അധ്യാപകൻ പീഡിപ്പിച്ച സംഭവം; സ്കൂൾ അധികൃതർക്കെതിരെ നടപടി വേണമെന്ന് സംവിധായകൻ എംഎ നിഷാദ്
മലപ്പുറം; വിദ്യാര്‍ഥിനികളെ വർഷങ്ങളായി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സംവിധായകൻ എംഎ നിഷാദ്. അദ്ധ്യാപകനെതിരെ പോക്സോ കേസ് എടുത്തത് കൊണ്ട് മാത്രമായില്ല,പഴുതടച്ച അന്വേഷണം നടക്കണം. വിദ്യാർത്ഥികളെ ഉടൻ വിശദമായ കൗൺസിലിംഗിനു വിധേയമാക്കണം. പുറത്ത് വരാത്ത പലതും ഇനിയും
പുറത്ത് വന്നേക്കാം.സ്കൂൾ അധികൃതർക്കെതിരെഎത്രയും വേഗം നടപടിയുണ്ടാകണം. സ്കൂളുകൾ പേര് നഷ്ടപ്പെടുമെന്ന് പറഞ്ഞ് ഇത്തരം പോക്സോ കേസ്‌കൾ മൂടിവെക്കുന്ന പ്രവണതകൾ ഇവിടെ അവസാനിപ്പിക്കാൻ അതേ മാർഗ്ഗമുള്ളൂ.വെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം- കൊച്ചുകുരുന്നുകളെ കുട്ടികൾക്ക്
മാതൃകയാക്കേണ്ട അധ്യാപകൻ പീഡിപ്പിച്ചത് 35വര്ഷത്തോളമാണ്.. എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞു മക്കളെ പീഡിപ്പിച്ചവനെയും അവന് കുടപിടിച്ചവരെയും നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ പൊതു
സമൂഹം രംഗത്തിറങ്ങണം..മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത ചെയ്തവനെയും അവന്റെ കൂട്ടാളികളെയും എത്രയും പെട്ടെന്ന് പിടികൂടി സത്യാവസ്‌ഥകൾ വെളിയിൽ കൊണ്ടുവന്നു ഏറ്റവും ഉചിതമായ
ശിക്ഷ തന്നെ ഈ മനുഷ്യമൃഗങ്ങൾക്ക് നൽകണം.
മലപ്പുറം സെൻ്റ് ജമ്മാസ് സ്കൂളിലെ അദ്ധ്യാപകനും സിപിഎം ന്റെ മലപ്പുറം നഗരസഭാംഗവുമായ ശശികുമാറിന് എതിരെ വന്ന പോക്സോ കേസ് അത്ര നിസ്സാരമല്ല ..
30-35 വർഷക്കാലം ഒരു അദ്ധ്യാപകൻ സ്കൂൾ കുട്ടികളെ അതും 9 ഉം 12 ഉം വയസ്സുള്ള കുരുന്നുകളെയൊക്കെ പല വിധ പീഡനങ്ങൾക്കിരയാക്കുക ....അത് സ്കൂൾ അധികൃതർക്ക് പരാതി ലഭിക്കുമ്പോൾ അവരത് മൂടി വെക്കുക മാത്രമല്ല, കുരുന്നുകളോട് നിങ്ങൾ കൊഞ്ചിക്കുഴയാതിരുന്നാൽ മതിയെന്ന്
താക്കീത് കൊടുക്കുക!..... ഇവിടെ അദ്ധ്യാപകനെതിരെ പോക്സോ കേസ് എടുത്തത് കൊണ്ട് മാത്രമായില്ല, പഴുതടച്ച അന്വേഷണം നടക്കണം. വിദ്യാർത്ഥികളെ ഉടൻ വിശദമായ കൗൺസിലിംഗിനു വിധേയമാക്കണം. പുറത്ത് വരാത്ത പലതും ഇനിയും പുറത്ത് വന്നേക്കാം. സ്കൂൾ അധികൃതർക്കെതിരെ എത്രയും വേഗം നടപടിയുണ്ടാകണം. സ്കൂളുകൾ പേര് നഷ്ടപ്പെടുമെന്ന് പറഞ്ഞ് ഇത്തരം പോക്സോ കേസ്‌കൾ മൂടിവെക്കുന്ന പ്രവണതകൾ
ഇവിടെ അവസാനിപ്പിക്കാൻ അതേ മാർഗ്ഗമുള്ളൂ.
മുൻപ് പാലത്തായിയിലടക്കം സ്കൂൾ അധികൃതരുടെ നിസ്സഹകരണം നമ്മൾ കണ്ടതാണ്.
ആ പെൺകുട്ടികൾ കടന്നു പോയ മാനസിക സംഘർഷങ്ങളെക്കുറിച്ച് നാം ആലോചിച്ചിട്ടുണ്ടോ? സ്വന്തം അദ്ധ്യാപകനിൽ നിന്ന് നിരന്തരം
മോശമായ അനുഭവങ്ങളുണ്ടാവുക...അത് പരാതിപ്പെടുമ്പോൾ തങ്ങൾ
പ്രതിക്കൂട്ടിലാക്കപ്പെടുക ..... ആ സ്കൂളിലൊരു കൗൺസിലിംഗ്
ചെയ്യുന്ന അദ്ധ്യാപിക ഉണ്ടത്രെ. എന്താണവരുടെ ജോലി ?
കുട്ടികളെ അച്ചടക്കം പഠിപ്പിക്കലോ ? ശശികുമാറിനെപ്പോലുള്ള സാമൂഹ്യ വിരുദ്ധർക്ക് ധൈര്യവും സ്ഥൈര്യവും പകരുന്നത് ഇവിടുത്തെ വ്യവസ്ഥയാണ്.
'മാങ്ങ വേണോ മാങ്ങ', 'അനുശ്രീ മാങ്ങാ കച്ചവടം തുടങ്ങിയോ?'..'മാമ്പഴക്കാലം' ഫോട്ടോ വൈറൽ
പോക്സോ കേസുകളിൽ നിന്ന് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് എളുപ്പം തടിയൂരാൻ കഴിയുന്നതും പോലീസ് പ്രതികൾക്ക് വേണ്ടി കേസ് അട്ടിമറിക്കുന്നതും അവസാനം ഭരണകർത്താക്കൾ പോലും പരാതിക്കാരായ കുട്ടികളെ കുറ്റവാളിയാക്കി
വെയിലത്ത് നിർത്തുന്നതും നിത്യ സംഭവമായ ഒരു വ്യവസ്ഥ ഇത്തരക്കാർക്ക് പിന്തുണയാണ്. പ്രതി രക്ഷപ്പെടാതിരിക്കാൻ നാം ജാഗരൂഗരാവണം. നമ്മുടെ കുഞ്ഞുമക്കൾക്ക് സുരക്ഷിതമായ പൊതുവിടങ്ങൾ സൃഷ്ടിക്കപ്പെടാൻ നാം പൊരുതിയേ മതിയാവൂ..












Click it and Unblock the Notifications