Get Updates
Get notified of breaking news, exclusive insights, and must-see stories!

തിയേറ്റര്‍ പീഡനം: കുട്ടിയുടെ അമ്മയും പ്രതിയാകും, താമസം പ്രതിയുടെ ക്വട്ടേഴ്‌സില്‍, പ്രതിയുമായി സൗഹൃദം

മലപ്പുറം: എടപ്പാളില്‍ സിനിമാ തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ റെസക്യൂ ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് ചോദ്യം ചെയ്തു. ഇവരെ കേസില്‍ പ്രതി ചേര്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രതി തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ ഷൊര്‍ണൂരില്‍ വച്ച് പിടികൂടി പൊന്നാനി പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളെ മഞ്ചേരിയിലെ പോസ്‌കോ കോടതിയില്‍ അല്‍പ്പനേരം കഴിഞ്ഞാല്‍ ഹാജരാക്കും.

നാടിനെ നാണക്കേടിലാക്കിയ സംഭവമാണ് കഴിഞ്ഞദിവസം പുറത്തായത്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് പ്രതിക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും. വിവരം നേരത്തെ പോലീസിന് ലഭിച്ചിട്ടും നടപടിയെടുക്കാന്‍ തയ്യാറായിരുന്നില്ല. പ്രതി ഉന്നത ഉദ്യോഗസ്ഥരെ വരെ സ്വാധീനിച്ചിരുന്നുവെന്നാണ് ഇതില്‍നിന്ന് മനസിലാകുന്നത്...

പ്രതി മുമ്പും പീഡിപ്പിച്ചു

പ്രതി മുമ്പും പീഡിപ്പിച്ചു

പെണ്‍കുട്ടിയെ പ്രതി മുമ്പും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇതിന് അമ്മയുടെ ഒത്താശയുണ്ടായിരുന്നതായും സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് അമ്മയെ കേസില്‍ പ്രതി ചേര്‍ക്കുന്നത്. പീഡനം പുറത്തുപറയാന്‍ മടിച്ചത് കുട്ടിയുടെ ഭാവിയെ കരുതിയാണെന്ന ന്യായമാണ് ഇപ്പോള്‍ അമ്മ പറയുന്നത്.

കേസ് പുറത്തായത് ഇങ്ങനെ

കേസ് പുറത്തായത് ഇങ്ങനെ

അമ്മയെക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞമാസമാണ് തീയേറ്ററിലെ പീഡനം നടന്നത്. ഇതുമായി ബന്ധപ്പെട്ട വിവരം തിയേറ്റര്‍ അധികൃതര്‍ ശിശു സംരക്ഷണ സമിതിയെ അറിയിച്ചിരുന്നു. അവര്‍ പോലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് വീഡിയോ കൈമാറിയത്.

മാതാവുമായി സൗഹൃദം

മാതാവുമായി സൗഹൃദം

ഗുരുതരമായ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്‌ഐ ബേബിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാവുമായി പ്രതി മൊയ്തീന്‍ കുട്ടിക്ക് സൗഹൃദമുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതിക്ക് വഴിയൊരുക്കിയത്

പ്രതിക്ക് വഴിയൊരുക്കിയത്

പെണ്‍കുട്ടിയുടെ മാതാവുമായുള്ള സൗഹൃദമാണ് മാതാവിനെയും പെണ്‍കുട്ടിയെയും തീയേറ്ററിലെത്തിക്കാനും പെണ്‍കുട്ടിയെ പീഡിപ്പിക്കാനും പ്രതിക്ക് വഴിയൊരുക്കിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്. മഞ്ചേരിയിലെ പോക്‌സോ കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.

പ്രതിയുടെ ക്വാട്ടേഴ്‌സില്‍

പ്രതിയുടെ ക്വാട്ടേഴ്‌സില്‍

വ്യവസായി ആയ മൊയ്തീന്‍ കുട്ടിയുടെ തൃത്താലയിലെ ക്വാട്ടേഴ്‌സിലാണ് പെണ്‍കുട്ടിയുടെ അമ്മ താമസിക്കുന്നത്. കുട്ടിയെ മുമ്പ് പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

വീഡിയോയില്‍ വ്യക്തമായത്

വീഡിയോയില്‍ വ്യക്തമായത്

തിയേറ്ററില്‍ പെണ്‍കുട്ടിക്കും യുവതിക്കും മധ്യത്തിലായിട്ടാണ് പ്രതി മൊയ്തീന്‍ ഇരിക്കുന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. ഇരുവരുടെയും ശരീരങ്ങളില്‍ പ്രതി മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതും വീഡിയോയില്‍ കാണാം.

യുവതിയെ സംശയിക്കാന്‍ കാരണം

യുവതിയെ സംശയിക്കാന്‍ കാരണം

പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നത് യുവതി കാണുന്നുണ്ട്. എന്നാല്‍ യുവതി തടയാന്‍ ശ്രമിക്കുന്നില്ല. ഇതാണ് യുവതിയുടെ ഒത്താശയോടെയാണ് പീഡനം നടക്കുന്നതെന്ന് പോലീസ് സംശയിക്കാന്‍ കാരണം. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വീഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.

അതിഗൗരവ പീഡനം

അതിഗൗരവ പീഡനം

തിയേറ്ററില്‍ പെണ്‍കുട്ടി നേരിട്ടത് പോസ്‌കോ നിയമത്തിലെ അതി ഗൗരവം എന്ന വിഭാഗത്തില്‍പ്പെടുന്ന പീഡനമാണെന്നാണ് വിലയിരുത്തല്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് പത്ത് വയസാണ്. 12 വയസില്‍ താഴെയുള്ള കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നത് പോസ്‌കോ നിയമത്തിലെ നാല്, അഞ്ച് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ്.

പത്ത് വര്‍ഷം തടവ്

പത്ത് വര്‍ഷം തടവ്

പത്ത് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും വന്‍തുക പിഴയും വിധിക്കാന്‍ പര്യാപ്തമായ കുറ്റമാണിത്. പ്രതിക്ക് മാത്രമല്ല, സഹായിക്കുന്നവര്‍, അറിഞ്ഞിട്ടും മൗനംപാലിച്ചവര്‍ എന്നിവരും ശിക്ഷയുടെ പരിധിയില്‍ വരും. തൃത്താലയിലെ സംഭവത്തില്‍ കുട്ടി ഒന്നില്‍കൂടുതല്‍ തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോലീസും ശിശു സംരക്ഷണ സമിതിയും സംശയിക്കുന്നത്.

 അത്ര തന്നെ ശിക്ഷ

അത്ര തന്നെ ശിക്ഷ

കുട്ടിയടെ മാതാവ് പീഡനം സംബന്ധിച്ച് അറിഞ്ഞിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. അപ്പോള്‍ അവരും പോസ്‌കോ നിയമ പ്രകാരമുള്ള ശിക്ഷയുടെ പരിധിയില്‍ വന്നേക്കും. കുറ്റകൃത്യത്തിന് വ്യവസ്ഥ ചെയ്ത അത്ര തന്നെ ശിക്ഷ സംഭവം മൂടിവച്ചവര്‍ക്കം കിട്ടുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+