Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണം; അന്വേഷിക്കുമെന്ന് വീണ

മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവും ഇടനിലക്കാരനായ പത്തനംതിട്ട സി ഐ ടി യു ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. മലപ്പുറം സ്വദേശി ഹരിദാസാണ് ആരോപണവുമായി രംഗത്തെത്തിയത്.

മകന്റെ ഭാര്യയുടെ നിയമനത്തിന് വേണ്ടി പണം നല്‍കിയെന്നാണ് ഹരിദാസ് പറയുന്നത്. ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസറായി ഹോമിയോ വിഭാഗത്തില്‍ ഇരുവരും നിയമനം വാഗ്ദാനം ചെയ്തു എന്നാണ് ഹരിദാസ് പറയുന്നത്. താല്‍ക്കാലിക നിയമനത്തിന് അഞ്ച് ലക്ഷം രൂപയും സ്ഥിര നിയമനത്തിന് 10 ലക്ഷം രൂപയും അടക്കം 15 രൂപയാണ് മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടത് എന്നാണ് ഹരിദാസന്‍ പറയുന്നത്.

Veena George

ഭരണം മാറും മുന്‍പ് നിയമനം സ്ഥിരപ്പെടുത്തും എന്ന് ഇരുവരും പറഞ്ഞു. തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ച് ഇരുവര്‍ക്കും പണം കൈമാറിയെന്നും പരാതിക്കാരന്‍ കൂട്ടിച്ചേര്‍ത്തു. അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖില്‍ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നല്‍കിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

നിയമനത്തിന് ആരോഗ്യ വകുപ്പില്‍ അപേക്ഷ നല്‍കിയപ്പോള്‍ അഖില്‍ സജീവ് നിയമനം ഉറപ്പ് നല്‍കി തങ്ങളെ ഇങ്ങോട്ട് വന്ന് സമീപിക്കുകയായിരുന്നുവെന്നാണ് ഹരിദാസന്‍ പറയുന്നത്. ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലന്നും ഹരിദാസ് ആരോപിക്കുന്നത്. അതേസമയം പരാതി അന്വേഷിക്കാന്‍ ഡി ജി പിയോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പരാതി ഡിജിപിയുടെ ഓഫിസ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം നടത്തും. എന്നാല്‍ പരാതിയില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷണത്തിലൂടെ തെളിയുമെന്ന് വീണ ജോര്‍ജ് പ്രതികരിച്ചു. പേഴ്‌സണല്‍ സ്റ്റാഫ് ആരോപണം നിഷേധിച്ചിട്ടുണ്ടെന്നും അതിനാല്‍ അതും പരാതിയായി പൊലീസിന് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും വീണ ജോര്‍ജ് പറഞ്ഞു.

ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് അനുസരിച്ച് നടപടിയുണ്ടാകും എന്നും മന്ത്രി പറഞ്ഞു. 'ഇത് സംബന്ധിച്ച പരാതി ആദ്യം വാക്കാല്‍ ഒരാള്‍ വന്നു പ്രൈവറ്റ് സെക്രട്ടറിയോട് പറയുകയായിരുന്നു. അത് അറിഞ്ഞപ്പോള്‍ തന്നെ രേഖാമൂലം പരാതി എഴുതി വാങ്ങിക്കാന്‍ പറയുകയാണ് ഉണ്ടായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പേഴ്‌സണല്‍ സ്റ്റാഫിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു,' വീണ ജോര്‍ജ് പറഞ്ഞു.

തനിക്കെതിരായ ആരോപണം തെറ്റാണെന്ന് വസ്തുതകള്‍ നിരത്തി അദ്ദേഹം നിരാകരിച്ചിട്ടുണ്ട് എന്നും തുടര്‍ന്ന് സമഗ്രമായ അന്വേഷണത്തിനായി പരാതി പൊലീസിനു കൈമാറുകയായിരുന്നു എന്നും വീണ ജോര്‍ജ് പറഞ്ഞു. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടണമെന്ന് പേഴ്‌സണല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+