മലപ്പുറത്തിന് ആഘോഷമായി മുസ്ലിംലീഗിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങള്‍

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം : എഴുപത് വര്‍ഷത്തെ ത്യാഗ സ്മൃതികള്‍ ഒത്തുചേര്‍ന്് ഒരു പ്രദേശത്തെ കാരണവന്‍മാര്‍ അവരുടെ പ്രിയപ്പെട്ട സംഘടനയുടെ പിറന്നാള്‍ ആഘോഷിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കലിലാണ് ഒരു വാര്‍ഡിലെ ഇരുനൂറോളം കാരണവന്മാര്‍ ഒത്തുചേര്‍ന്നത്. സംഗമം ടി വി ഇബ്രാഹിം എം എല്‍ എ ഉദ്ഘാടനം ചെയ്തു.

വെട്ടിമാറ്റിയ നിലയിൽ 54 കൈപ്പത്തികൾ! നദീതീരത്തെ ഞെട്ടിപ്പിക്കുന്ന കാഴ്ച... ഭീതിയിൽ ഒരു നഗരം

പി എ സലാം മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് എഴുപത് കാരണവന്മാര്‍ എഴുപത് പതാകകള്‍ ഉയര്‍ത്തി. ഗ്രീന്‍ഗാര്‍ഡ് അംഗങ്ങള്‍ സന്നിഹിതരായിരുന്നു. എം പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. ഇസ്മായില്‍ മാസ്റ്റര്‍, എം ടി അലി, കെ വി എസ് തങ്ങള്‍വെള്ളൂര്‍, അഡ്വ കാരാട്ട് അബ്ദുറഹ്മാന്‍, സി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കെ മന്‍സൂര്‍ പള്ളിമുക്ക്, എന്‍ മുഹമ്മദ്, എം പി സുനീര്‍, എം അബ്ദുള്ള ഹാജി, വി. ഹബീബു റഹ്മാന്‍, കെ അസീസ് മാസ്റ്റര്‍, പി. ആലസ്സന്‍, പി ഖമറുദ്ദീന്‍ സംസാരിച്ചു. സല്‍മാന്‍ പറാഞ്ചീരി സ്വാഗതവും സി ടി സെയ്തലവി നന്ദിയും പറഞ്ഞു. മുഹമ്മദ് ബാഖവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

muslimleague

പൂക്കോട്ടൂര്‍ ചീനിക്കലില്‍ മുസ്്‌ലീം ലീഗ് എഴുപതാം വാര്‍ഷികാഘോഷ ചടങ്ങില്‍ ടി വി ഇബ്രാഹിം എം എല്‍ എ യുടെ നേതൃത്വത്തില്‍ 70 കാരണവന്‍മാര്‍ പതാക ഉയര്‍ത്തുന്നു

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ എഴുപതാം വാര്‍ഷികാഘോഷ ഭാഗമായി ഒരു വര്‍ഷത്തെ 70ഇന കര്‍മ പരിപാടികള്‍ക്കാണ് നേതൃത്വം രൂപം നല്‍കിയിട്ടുള്ളത്. ഇന്ന് കിഴിശ്ശേരിയില്‍ ഒരു വര്‍ഷത്തെ കര്‍മ്മ പരിപാടികളുടെ ഉദ്ഘാടനം നടക്കുന്നത്. ഏറനാട് മണ്ഡലത്തിലെ പ്രായമേറിയ 70 പാര്‍ട്ടി പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. ഇവര്‍ 70പാര്‍ട്ടി പതാകകള്‍ സമ്മേളന നഗരിയില്‍ ഉയര്‍ത്തും. യുഡിഎഫ് ദേശീയ സംസ്ഥാന നേതാക്കളും പങ്കെടുക്കും. അന്നേ ദിവസം രാവിലെ ജില്ലയിലെ 2200വാര്‍ഡുകളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തും. മാര്‍ച്ച് 10മുതല്‍ ഏപ്രില്‍ 10വരെ നടക്കുന്ന വാര്‍ഡ് തല ശാക്തീകരണ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം തിരൂരങ്ങാടിയില്‍ 11ന് നടക്കും.


വാര്‍ഡ് തല സമ്മേളനം, ബാലവേദി, ഹരിത, വനിതാ, ചാരിറ്റബിള്‍ സെല്‍ രൂപീകരണം, പലിശ രഹിത വായ്പാ സംരംഭം, ദ്വിദിന പഞ്ചായത്ത്്-മുനിസിപ്പല്‍ സമ്മേളനങ്ങള്‍ അംബേദ്കര്‍ ദിനത്തില്‍ ദളിത് സമൂഹവും അംബേദ്കറും മുസ്ലിം ലീഗും വിഷയത്തില്‍ സമ്മേളനം, തൊഴിലാളി ദിനത്തില്‍ കെ.എം സീതിസാഹിബും മുസ്ലിം ലീഗും തൊഴിലാളി പ്രസ്ഥാനവും വിഷയത്തില്‍ സെമിനാര്‍, റമദാനില്‍ ദരിദ്ര കുടുംബങ്ങളെ ദത്തെടുക്കല്‍, പെരുന്നാള്‍ സുഹൃദ് സംഗമം, ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷം, നിയോജകമണ്ഡലം സമ്മേളനം, സ്വാതന്ത്ര്യത്തിന് മലപ്പുറത്തിന്റെ സംഭാവന എന്ന സ്വാതന്ത്ര്യദിന സമ്മേളനം, ഓണാഘോഷം, ഈദ് ഫെസ്റ്റ്, അധ്യാപക ദിനത്തില്‍ ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി ചര്‍ച്ച ചെയ്യുന്ന സെമിനാര്‍, അവാര്‍ഡ് ജേതാക്കളായ അധ്യാപകരെ ആദരിക്കല്‍, ഒക്ടോബറില്‍ ഗാന്ധി നിന്ദിക്കപ്പെടുന്നു-ഗോഡ്സേ വാഴ്ത്തപ്പെടുന്നു സെമിനാര്‍, കേരളപ്പിറവിയോടനുബന്ധിച്ച് കേരളവും മുസ്ലിം ലീഗും മലപ്പുറവും ചര്‍ച്ചാ സമ്മേളനം, യുവാക്കള്‍ക്കായി കായിക സമിതി രൂപീകരണം, കേന്ദ്ര-സംസ്ഥാന കിരാത ഭരണത്തിനെതിരെ പഞ്ചായത്ത്-മുനിസിപ്പല്‍ തല പദയാത്ര, ചതുര്‍ദിന ജില്ലാ സമ്മേളനം, ദരിദ്രഗ്രാമങ്ങളെ ദത്തെടുക്കല്‍,

70 പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം, 70 ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിര്‍മാണം, ലഹരി വ്യാപനത്തിനെതിരെ ജനകീയ പ്രതിരോധം പ്രഭാഷണ പരമ്പരകള്‍, ഭീതി പരത്തുന്ന ഫാസിസവും ഭീകരത വളര്‍ത്തുന്ന മാര്‍ക്സിസവും സംവാദ സദസ്, ബഹുജന ഗ്രാമസഭ, അധികാര കവര്‍ച്ചക്കെതിരെ ജനപ്രതിനിധികളെ അണിനിരത്തി പ്രക്ഷോഭം, മടങ്ങി വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി, പാര്‍ട്ടി സ്‌കൂള്‍, സ്മൃതി സദസ്, മുന്‍ ജനപ്രതിനിധികളെ ആദരിക്കല്‍, പാര്‍ട്ടി ചരിത്ര ഗ്രന്ഥ നിര്‍മാണം, സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയവയാണ് 70 ഇന കര്‍മ പരിപാടികള്‍.

പോലീസ് ജീപ്പിലെ മരണം.. മധുവിന്റെ കൊലപാതകത്തിൽ ദുരൂഹത.. ചുരുളഴിക്കാൻ ജുഡീഷ്യൽ അന്വേഷണം

ഓള്‍ ഇന്ത്യ റേഡിയോയെ വെട്ടിച്ചു, രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ആര്‍എസ്എസിന്റെ സാന്നിധ്യം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
malapuram celebrate muslim leagues 70 year of success

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്