നിത്യ സീരിയലിലേക്ക് എത്തുന്നത് 6 മാസങ്ങള്‍ക്ക് മുമ്പ്; മത്സ്യവുമായെത്തിയ ബിനുവിനെ കൂടെ കൂട്ടി
കൊല്ലം: വിരമിച്ച വയോധികനായ സൈനികനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയ സീരിയല്‍ നടി നിത്യ ശശി അഭിനയ രംഗത്തേക്ക് എത്തിയത് ആറ് മാസങ്ങള്‍ക്ക് മുമ്പ്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ നിത്യ കുടുംബ കഥ പറയുന്ന സീരിയലിലെ അഭിനേത്രിയാണ്. 11 ലക്ഷം രൂപയാണ് നിത്യയും കൂട്ടുപ്രതി ബിനുവും വയോധികനില്‍ നിന്നും തട്ടിയെടുത്തത്.
നിത്യയ്ക്കൊപ്പം പിടിയിലായ സുഹൃത്ത് പരവൂര്‍ കലയ്ക്കോട് സ്വദേശി ബിനു സമീപത്ത് ഫിഷ് സ്റ്റാള്‍ നടത്തുന്നയാളാണ്. നിത്യയുടെ വീട്ടിലേക്ക് സ്ഥിരമായി മത്സ്യവുമായി എത്തുന്നത് ബിനുവാണ്. ഇങ്ങനെയുള്ള പരിചയമാണ് ഹണി ട്രാപ്പിലേക്ക് എത്തി നില്‍ക്കുന്നതെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന 74കാരന്റെ പരാതിയിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്.

ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. മക്കളില്ല. പരവൂര്‍ കലയ്ക്കോടുള്ള വീട് അടച്ചിട്ടിരിക്കുകയാണ്. വല്ലപ്പോഴുമാണ് ഇവിടെ എത്തുന്നത്. പ്രതികള്‍ ഇതേ രീതിയില്‍ മുമ്പും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നുളള കാര്യം അന്വേഷിക്കും. നിത്യ നേരത്തെ കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ കാപ്പെക്സില്‍ ലീഗല്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു.
74കാരന്റെ കലയ്ക്കോടുള്ള വീട് വില്‍ക്കാനുണ്ടെന്ന് അറിഞ്ഞാണ് സീരിയല്‍ നടിയും നിയമബിരുദധാരിയായ നിത്യ ബന്ധം സ്ഥാപിച്ചത്. കഴിഞ്ഞ മേയ് അവസാന ആഴ്ചയാണ് തട്ടിപ്പ് നടത്താന്‍ പ്രതികള്‍ ആസൂത്രണം ചെയ്തത്. വീട് കാണുന്നതിന് വേണ്ടി നിത്യ കലയ്ക്കോട് എത്തിയിരുന്നു. ദിവസവമുള്ള ഫോണ്‍ സംഭാഷണത്തിലൂടെ നിത്യ സൗഹൃദം ഉരപ്പിച്ചു.
ഒരു ദിവസം നിത്യ വീട്ടില്‍ എത്തി വയോധികനെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. പിന്നാലെ നിത്യയുടെ സുഹൃത്തും വയോധികന്റെ ബന്ധുവുമായ ബിനു വീടിനുള്ളില്‍ പ്രവേശിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടത്.
ആദ്യം ആറ് ലക്ഷം നല്കി, പിന്നീട് 5 ലക്ഷവും. എന്നാല്‍ 25 ലക്ഷം കിട്ടിയേ തീരുമെന്ന് പ്രതികള്‍ വാശപിടിച്ചു. ഇതോടെ കഴിഞ്ഞ 18ന് വയോധികന് പൊലീസില്‍ പരാതി നല്കി. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം ബാക്കി പണം നല്‍കാമെന്ന് പറഞ്ഞ് പട്ടത്തെ വീട്ടിലേക്ക് വരുത്തിയ പ്രതികളെ പരവൂര്‍ ഇന്‍സ്പെക്ടര്‍ എ നിസാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications