Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമങ്ങളിലൂടെ അവഹേളിച്ചു; ജയന്‍ ചേര്‍ത്തലയ്ക്കെതിരെ മാനനഷ്ടക്കേസുമായി നിര്‍മാതാക്കളുടെ സംഘടന

കൊച്ചി: സിനിമാ സംഘടനകളുടെ തര്‍ക്കത്തിനിടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച് നടനും അമ്മ സംഘടനയുടെ അഡ്‌ഹോക് ഭാരവാഹിയുമായ ജയന്‍ ചേര്‍ത്തലയ്ക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്നു കാട്ടിയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എറണാകുളം സിജിഎം കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

ജയന്‍ ചേര്‍ത്തല പരാമര്‍ശം പിന്‍വലിക്കണം എന്നും മാപ്പ് പറയണം എന്നും ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഈ നോട്ടീസിന് മറുപടി നല്‍കാതിരുന്നതോടെയാണ് നിര്‍മാതാക്കള്‍ കേസുമായി മുന്നോട്ടുപോകുന്നത്. നിര്‍മാതാക്കളുടെ സംഘടന സാമ്പത്തികമായി പ്രതിസന്ധിയിലായപ്പോള്‍ താരസംഘടനയായ അമ്മയാണ് സഹായിച്ചത് എന്ന പരാമര്‍ശത്തിലാണ് നടപടി.

Actor Jayan Cherthala

താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി അസോസിയേഷനും അമ്മയും തമ്മിലുള്ള തര്‍ക്കത്തിനിടെയായിരുന്നു ജയന്‍ ചേര്‍ത്തല നിര്‍മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്. അമ്മ നാഥനില്ലാ കളരിയാണ് എന്ന് പറയാന്‍ സുരേഷ് കുമാറിന് എങ്ങനെയാണ് സാധിക്കുന്നത് എന്ന് ചോദിച്ച് കൊണ്ടായിരുന്നു ജയന്‍ രംഗത്തെത്തിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടത്തിലായപ്പോള്‍ അവര്‍ക്ക് ഒരു കോടി രൂപ കടം കൊടുത്തത് താര സംഘടനയാണ് എന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു.

ആ ഒരു കോടിയില്‍ 60 ലക്ഷം രൂപയാണ് അവര്‍ തിരികെ തന്നത് എന്നും ബാക്കി 40 ലക്ഷം ഇപ്പോഴും കടത്തിലാണ് എന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. 'കഴിഞ്ഞ വര്‍ഷം അവര്‍ കടത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ താരങ്ങളെ വച്ച് ഷോ ചെയ്യണമെന്ന് അവര്‍ അമ്മയോട് ആവശ്യപ്പെട്ടു. ലാലേട്ടനും മമ്മൂക്കയും ഉള്‍പ്പെടെ ഉള്ള താരങ്ങള്‍ തന്നെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടി നിലനിന്നതും ഷോ ചെയ്യാന്‍ തയാറായതും. കാശൊന്നും മേടിക്കാതെയാണ് അന്ന് ഷോയ്ക്ക് എല്ലാവരും തയാറായത്,' ജയന്‍ ചേര്‍ത്തല പറഞ്ഞു.

അന്ന് നിര്‍മാതാക്കള്‍ക്ക് രണ്ടര കോടിയോളം രൂപ കടമുണ്ടായിരുന്നു എന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലനിര്‍ത്തേണ്ടത് സിനിമയുടെ ആവശ്യമാണെന്ന നിലപാടിനോട് താരങ്ങള്‍ യോജിച്ച് അത് ചെയ്യാന്‍ തയാറായതാണ് അമ്മ സംഘടനയും പ്രവര്‍ത്തകരും എന്നും ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു. അമ്മ അംഗങ്ങളെല്ലാം സൗജന്യമായാണ് ഖത്തറില്‍ പോകാന്‍ തയ്യാറായത്.

അമേരിക്കയില്‍ നിന്നു ലാലേട്ടന്‍ സ്വന്തം ചെലവിലാണ് ഖത്തറിലേക്ക് എത്തിയത് എന്നാല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ആ ഷോ സംഘടിപ്പിക്കാന്‍ സാധിച്ചില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. അവിടെ നിന്ന് പിരിഞ്ഞശേഷം കടം തീര്‍ത്തു തരണം എന്നു പറഞ്ഞ് അവര്‍ തങ്ങളുടെ അടുത്തേക്ക് വീണ്ടും എത്തി എന്നും അങ്ങനെയാണ് കഴിഞ്ഞ ഓഗസ്റ്റ് 19, 20 തീയതികളില്‍ എറണാകുളത്ത് ഷോ നടത്തിയത് എന്നും ജയന്‍ ചേര്‍ത്ത പറഞ്ഞിരുന്നു.

അഞ്ച് പൈസ മേടിക്കാതെ മോഹന്‍ലാല്‍, മമ്മൂക്ക ഉള്‍പ്പെടെയയുള്ള താരങ്ങള്‍ സഹകരിച്ച് ഷോ ചെയ്തു എന്നും ആ ഷോയ്ക്ക് കിട്ടിയ നാല് കോടി രൂപയില്‍ ഏതാണ്ട് 70 ശതമാനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കടം തീര്‍ക്കാന്‍ വേണ്ടി ആണ് നല്‍കിയത് എന്നും ജയന്‍ ചേര്‍ത്തല അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദം തള്ളിക്കൊണ്ട് നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു.

കടക്കെണിയിലായ നിര്‍മാതാക്കളുടെ സംഘടന അമ്മയില്‍ നിന്ന് പണം വാങ്ങി എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അമ്മയും നിര്‍മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണ്. അതിലെ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നു എന്നൊക്കെയായിരുന്നു നിര്‍മാതാക്കളുടെ സംഘടനയുടെ വിശദീകരണം. മോഹന്‍ലാല്‍ സ്വന്തം കാശ് മുടക്കി ടിക്കറ്റ് എടുത്ത് ഗള്‍ഫിലേക്ക് വന്നുവെന്ന ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവന തെറ്റാണെന്നും സംഘടന പറയുന്നു.

ഏഴ് ദിവസത്തിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നായിരുന്നു അസോസിയേഷന്‍ ജയന്‍ ചേര്‍ത്തലയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ താന്‍ മാപ്പു പറയില്ലെന്നും സംഘടനയുടെ പ്രതിനിധിയായാണ് സംസാരിച്ചതെന്നുമായിരുന്നു ജയന്റെ പ്രതികരണം. മ്മയില്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത് എന്നും തന്റെ അറിവില്‍ അതെല്ലാം സത്യസന്ധമായ കാര്യങ്ങളാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+