ദല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി, അന്വേഷണം
ന്യൂദല്‍ഹി: ദല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി. എസ് എന്‍ ഡി പി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി പി സുജാതന്‍ ആണ് കൊല്ലപ്പെട്ടത്. പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ ആയിരുന്നു സുജാതന്റെ മൃതദേഹം. ദ്വാരകയില്‍ തിരുപ്പതി പബ്ലിക് സ്‌കൂളിന് സമീപമാണ് സുജാതന്‍ താമസിക്കുന്നത്.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ബിസിനസ് ആവശ്യാര്‍ത്ഥം ജയ്പൂരിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു സുജാതന്‍. പ്രഭാത സവാരിക്കിറങ്ങിയവരാണ് പാര്‍ക്കില്‍ മൃതദേഹം കണ്ടത്. ദ്വാരക കക്രോള മോഡിന് സമീപമുള്ള പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ട്. സുജാതന്റേത് കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഇദ്ദേഹത്തിന്റെ പേഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതന്‍ ധരിച്ചിരുന്ന ഷര്‍ട്ട് തന്നെ ഉപയോഗിച്ചാണ് മരത്തില്‍ കെട്ടിത്തൂക്കിയത് എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ഹരിനഗര്‍ ദീന്‍ ദയാല്‍ ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്. സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ സുജാതന്റെ സംസ്‌കാരം പിന്നീട് ദല്‍ഹിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീതിയാണ് സുജാതന്റെ ഭാര്യ. ശാന്തിപ്രിയ, അമല്‍ എന്നിവരാണ് മക്കള്‍.












Click it and Unblock the Notifications