കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശന്പള വര്‍ധന ആവശ്യപ്പെട്ട സമരം ചെയ്ത മലയാളി നഴ്സ് കൊല്ലപ്പെട്ടു, മൃതദേഹം റെയില്‍വേ ട്രാക്കില്‍

Google Oneindia Malayalam News

ഭോപ്പാല്‍: ഭോപ്പാലില്‍ മലയാളി മെയില്‍ നഴ്‌സിനെ വെട്ടിക്കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി. നെടുങ്കണ്ടം കരുണാപുരം-തണ്ണിപ്പാറ പുള്ളിയില്‍ ഗോപാലകൃഷ്ണന്റെ മകന്‍ സുനീഷ് (28) ആണ് കൊല്ലപ്പെട്ടത്. എട്ടുവര്‍ഷമായി ഭോപ്പാല്‍ ലാല്‍ ഗട്ട് ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്യുകയാണ് . ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശമ്പളപരിഷ്‌കരണം വേണമെന്നും ശമ്പള കുടിശ്ശിക നല്‍കണമെന്നും ആവശ്യപ്പെട്ട് നടന്ന സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട സുനീഷ് .

സമരം ചെയ്തവര്‍ക്ക് അനുകൂലമായി കഴിഞ്ഞ ദിവസം കോടതി വിധിയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സുനീഷ് കൊല്ലപ്പെടുന്നത് . മൃതദേഹത്തിന്റെ രണ്ട് കൈകളും വെട്ടിമാറ്റിയ നിലയിലാണ് കണ്ടെത്തിയത് .

Murder

നാട്ടിലെത്തിയ സുനീഷ് ഞായറാഴ്ചയാണ് അവധി കഴിഞ്ഞ് മടങ്ങിയത് . തിങ്കളാഴ്ച ജോലിയില്‍ പ്രവേശിച്ചതായി ഇദ്ദേഹം ബന്ധുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിലും വ്യക്തമായിരുന്നു . എന്നാല്‍ രാത്രിയില്‍ സുനീഷ് കൊല്ലപ്പെട്ടന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. സുനീഷ് അവിവാഹിതനാണ്. മാതാവ് : സുഷമ. സഹോദരങ്ങള്‍ : സുരേഷ്, സുധീഷ് .

English summary
Malayali male nurse murdered in Bhopal .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X