വൈശാഖ് സൈന്യത്തിൽ ചേർന്നത് നാല് വർഷങ്ങൾക്ക് മുൻപ്; ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
ശ്രീനഗർ; ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി സൈനികൻ വൈശാഖ് കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് കുടുംബവും നാട്ടുകാരും. ഇന്ന് രാവിലെ പൂഞ്ച് മേഖലയിൽ നടന്ന ഏറ്റുമുട്ടലിലായിരുന്നു കൊട്ടരക്കര ഓടാനവട്ടം സ്വദേശിയായ എച്ച് വൈശാഖ് കൊല്ലപ്പെട്ടത്.

ഹരികുമാർ - മീന ദമ്പതികളുടെ മകനായ വൈശാഖ് നാല് വർഷങ്ങൾക്ക് മുൻപ് 2017 ലായിരന്നു സൈന്യത്തിൽ ചേർന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വൈശഖ്. ഇക്കഴിഞ്ഞ ഓണത്തിനായിരുന്നു വൈശാഖ് അവസാനമായി നാട്ടിലെത്തിയത്.
അതിർത്തിയിൽ ഭീകരർ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന ഇന്റലിജൻസ് രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം പൂഞ്ച് മേഖലയിലെ ദേര കി ഗാലിക്കടുത്തുള്ള ഗ്രാമത്തിൽ ഇന്ന് തിരച്ചിൽ തുടങ്ങിയത്. ഇതിനിടയിൽ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് മണിക്കൂറോളം നീണ്ട വെടിവെയ്പ്പിനിടെ വൈശാഖ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെയുള്ളവർക്കായിരുന്നു പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു. സൈന്യത്തിൽ സിപോയി ആയിരുന്നു വൈശാഖ്.
ജൂനിയർ കമ്മീഷൻ ഓഫീസ് നായിബ് സുബേധാർ ജസ്വീന്ദർ സിംഗ്, ഗുരുദാസ് പുർ സ്വദേശി മൻദീപ് സിംഗ്,ഉത്തർപ്രദേശ് ഷാജഹാൻപുർ സ്വദേശി സരത് സിംഗ്, റോപ്പർ സ്വദേശി ഗജ്ജൻ സിംഗ്, ഉത്തർപ്രദേശ് ഷാജഹാൻപുർ സ്വദേശി സരത് സിംഗ് എന്നിവരാണ് മരിച്ച മറ്റൈ സൈസികർ.
അതേസമയം വൈശാഖിന്റ മരണത്തിൽ മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. വൈശാഖിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വൈശാഖിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അദ്ദേഹം അറിയിച്ചു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല-ജമ്മു കാശ്മീരിലെ പൂഞ്ചിൽ തീവ്രവാദികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ച കൊട്ടാരക്കര സ്വദേശി വൈശാഖിന് ആദരാഞ്ജലികൾ.
ഇന്ന് നടന്ന ഭീകര ആക്രമണത്തിൽ അഞ്ചു ജവാന്മാർ രാജ്യത്തിന് വേണ്ടി ജീവൻ നൽകി. ഇവരെ രാജ്യം എന്നും അഭിമാനത്തോടെ ആദരിക്കും.
ഇവരുടെ ധീരതക്ക് മുന്നിൽ വന്ദനം.
അതേസമയം ചമ്രർ വനമേഖലയിൽ ഏതാനും ദിവസം മുമ്പ് നിയന്ത്രണരേഖ കടന്ന് നുഴഞ്ഞുകയറിയ തീവ്രവാദികളുടെ ഒരു സംഘമാണ് പ്രദേശത്തുള്ളതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്ന് നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഭീകരർക്കായുള്ള തിരിച്ചിൽ ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications