• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍

Google Oneindia Malayalam News

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലാണ് ഈ ജാതിയും മതവും എല്ലാവരിലേക്കും എത്തുന്നതെന്നും, പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും മല്ലികാ സുകുമാരന്‍. താനൊരു കോണ്‍ഗ്രസുകാരിയാണ്. എന്നാല്‍ പണ്ട് പറയും പോലെ കോണ്‍ഗ്രസ് ഒരു മഹാപ്രസ്ഥാനമാണ് എന്ന അഭിപ്രായം ഇപ്പോള്‍ തനിക്കില്ലെന്നും മല്ലിക പറയുന്നു. ആ പാര്‍ട്ടിയില്‍ എപ്പോഴും തമ്മിലടിയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നത് കടന്നുപോയി, ധര്‍മജന്‍ തെറ്റുകാരനെന്ന് ശാന്തിവിള ദിനേശ്മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നത് കടന്നുപോയി, ധര്‍മജന്‍ തെറ്റുകാരനെന്ന് ശാന്തിവിള ദിനേശ്

ഇപ്പോള്‍ ട്രോളുകള്‍ വരെ രാഷ്ട്രീയ രൂപത്തില്‍ പരിഹസിക്കാവുന്ന തരത്തിലാണെന്നും അവര്‍ പറഞ്ഞു. കമൗദി മൂവിസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികാ സുകുമാരന്റെ പരാമര്‍ശം. രാഷ്ട്രീയ അവസരവാദങ്ങള്‍ക്കുള്ള ശക്തമായ വിമര്‍ശനം കൂടിയാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്.

1

ഞാനൊക്കെ വിമന്‍സ് കോളേജില്‍ പഠിച്ച് ഇറങ്ങുന്നത് വരെയും, അതിന് ശേഷം സിനിമയില്‍ എത്തിയപ്പോഴും ആരുടെയും ജാതിയെ കുറിച്ച് അറിയില്ല. ജാതിയുടെ കാര്യത്തില്‍ ജനത്തെ കുറ്റം പറയുന്നത് വെറുതെയാണ്. ഇതൊക്കെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജില്ലാ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഉണ്ടാക്കിയെടുത്തതാണ്. ഈ കുട്ടികളുടെ അച്ഛന്‍ അമ്മമാര്‍ക്ക് ഇതൊന്നും മനസ്സിലാവുന്നില്ലേ? വാഗ്ദാനങ്ങളും, പരസ്പരമുള്ള ചീത്തവിളികളുമൊക്കെ ജാതിയുടെ മതത്തിന്റെയും പേരില്‍ ഓലൈനില്‍ നടക്കുകയാണ്. ഇനി ഇവിടെയിപ്പോ ഒരു കറന്റ് ബില്‍ കൂടിയാല്‍ ഇന്ത്യയില്‍ ഭരിക്കുന്നവരെ വരെ തൊട്ട് ചീത്തവിളി തുടങ്ങുമെന്ന് മല്ലികാ സുകുമാരന്‍ പറയുന്നു.

2

ഇനി മറ്റേ കൂട്ടരാണങ്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്നിടത്താണ് ഈ പ്രശ്‌നമെന്ന് പറയും. പക്ഷേ എല്ലാവരും ഒരു കാര്യം മനസ്സിലാക്കണം. ജനം തിരസ്‌കരിക്കുന്ന ഒരു നാള്‍ വരും. നിങ്ങളെ കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് അവര്‍ പറയും. എന്റെ അച്ഛന്‍ പറയുന്നത് കേട്ട്, എത്രയോ കാലം കോണ്‍ഗ്രസ് എന്നത് വലിയൊരു മഹാപ്രസ്ഥാനമാണെന്ന് പറഞ്ഞ് നടന്നിരുന്നു. ഇപ്പോള്‍ എനിക്ക് ആ വിശ്വാസമില്ല. എപ്പോള്‍ നോക്കിയാലും ആ പാര്‍ട്ടിയില്‍ തമ്മിലടിയാണ്. തമ്മിലടിക്കാനാണോ മഹാത്മാ ഗാന്ധിയുണ്ടാക്കി, ജവഹര്‍ലാല്‍ നെഹ്‌റു വളര്‍ത്തി, ഇന്ദിരാ ഗാന്ധി അടക്കമുള്ളവര്‍ കഷ്ടപ്പെട്ട് നയിച്ച ഒരു പ്രസ്ഥാനം ചെയ്യേണ്ടതെന്നും മല്ലിക ചോദിക്കുന്നു.

3

പലരും പറഞ്ഞ് മതിയായപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് മാറി. ഇപ്പോള്‍ പലരും വീടുകളില്‍ ഇരിക്കുകയാണ്. അധികാര മോഹികളാണ് ഇപ്പോള്‍ പരസ്പരം തമ്മിലടിക്കുന്നത്. അത് ആ പാര്‍ട്ടിക്ക് യോജിച്ചതല്ല. ഞാനൊരു പഴയ കോണ്‍ഗ്രസുകാരിയാണ്. ഇപ്പോള്‍ കോണ്‍ഗ്രസുകാരിയാണെന്ന് ഞാന്‍ പറയുന്നുമില്ല. ഇപ്പോള്‍ ഞാന്‍ സ്ഥാനാര്‍ത്ഥികളെ നോക്കിയാണ് വോട്ട് ചെയ്യുന്നത്. പലരും പറയുന്നുണ്ട് സുകുമാരന്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ്, മല്ലിക അങ്ങനെയല്ലെന്ന് ഒക്കെ. ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നോക്കിയാല്‍ തന്നെ എത്രയോ കഴിവുള്ള സ്ഥാനാര്‍ത്ഥികളും നേതാക്കളും അവര്‍ക്കുണ്ടെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

4

ആജ്ഞാ ശക്തിയൊക്കെയുള്ള നേതാക്കള്‍ ആ പാര്‍ട്ടിയിലുണ്ട്. അതുപോലെ സ്വാര്‍ത്ഥരും ആ പാര്‍ട്ടിയിലുണ്ട്. അത് മാറണമെന്നായിരുന്നു സുകുമാരന്‍ പറഞ്ഞത്. ഞങ്ങളുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. എന്നെല്ലാം സുകുമാരന്‍ പറയാറുണ്ടായിരുന്നു. പക്ഷേ ആ ഒരു സ്വഭാവത്തില്‍ നിന്ന് പാര്‍ട്ടി കുറച്ച് മാറി പോയി. ഇന്ന് അങ്ങനെയല്ല. ബിജെപിയാണ് അവസാനം വന്നതാണ്. അവരൊക്കെ ഇപ്പോള്‍ സജീവമായവരാണ്. ഞങ്ങളൊക്കെ പഠിക്കുമ്പോള്‍ അവരൊന്നുമില്ല. അന്ന് ഹിന്ദു മുന്നണി എന്നൊക്കെ പറഞ്ഞാണ് ഉണ്ടായിരുന്നത്. എന്താണെന്നൊക്കെ അന്വേഷിച്ചിരുന്നുവെന്നും മല്ലിക പറഞ്ഞു.

5

പണ്ട് മുസ്ലീം ലീഗ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നെ അതിന്റെ വകഭേദങ്ങളെന്ന് പറഞ്ഞ് കുറേയെണ്ണം വളര്‍ന്ന് വന്നു. ഞാന്‍ വിശ്വസിക്കുന്നില്ല, അതൊക്കെ യഥാര്‍ത്ഥ മുസ്ലീം ലീഗ് പോലെയുള്ള പാര്‍ട്ടികളാണ് അവയെന്ന്. അവരുടെയൊക്കെ ആവശ്യങ്ങളും ചിന്താധാരകളും വേറെയാണ്. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും തെറ്റാണെങ്കില്‍ എതിര്‍ക്കണം. ഹിന്ദുവായത് കൊണ്ട് വേണ്ടാത്ത കാര്യങ്ങള്‍ കാണിച്ചാല്‍ എതിര്‍ക്കേണ്ട എന്നുണ്ടോ? നല്ല തിരുമേനിമാരെ താറടിച്ച് കാണിക്കുന്നവരും, ഇനി വേണ്ടാത്ത കാര്യങ്ങള്‍ ചെയ്യുന്ന തിരുമേനിമാരുമുണ്ട്. ഇത്തരക്കാരെ പിന്തുണയ്ക്കാന്‍ ആളുണ്ടാവും. എന്നാല്‍ നല്ലവരെ മീഡിയയില്‍ ആരും പിന്തുണയ്ക്കില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

6

തിന്മയുള്ള കാര്യങ്ങളെയാണ് എല്ലാവരും പാടി പുകഴ്ത്തുന്നത്. എന്നാല്‍ നന്മയുള്ള കാര്യങ്ങളെ ആരും പിന്തുണയ്ക്കില്ലെന്നും മല്ലിക പറഞ്ഞു. അതേസമയം ലംബോര്‍ഗിനി ട്രോള്‍ വന്നതോടെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നു. എന്താ കാര്യങ്ങള്‍ എന്നൊക്കെ ചോദിച്ചു. മുഖ്യമന്ത്രി തന്നെ വിളിച്ച് റോഡ് ശരിയാക്കി തന്നുവെന്നും മല്ലിക പറഞ്ഞു. പിണറായി വിജയന്‍ വരും മുമ്പ് അഞ്ചര വര്‍ഷം ഇക്കാര്യം പലയിടത്തായി പറഞ്ഞിട്ടും നടന്നില്ല. പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്തത്. എന്നാല്‍ പിണറായി വിജയനോട് കാര്യം പറഞ്ഞതും, ഒരു മാസത്തിനുള്ളില്‍ റോഡ് അവിടെ വന്നുവെന്നും മല്ലിക പറഞ്ഞു.

7

മുഖ്യമന്ത്രിയുടെ അടിയന്തര നടപടിയായിരുന്നു അത്. വീടില്‍ മൊത്തം വെള്ളമായിരുന്നു. ആ സമയം ഞാന്‍ ശരിക്കും പേടിച്ച്‌പോയി. ഡ്രെയിനേജില്‍ നിന്ന് വെള്ളം ഇങ്ങോട്ട് വരാന്‍ തുടങ്ങി. ഡാം തുറന്നത് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. ട്രോള്‍ വന്നപ്പോള്‍ എന്തിനാണ് അമ്മയെ ഇതിലേക്ക് വലിച്ചിടുന്നതെന്തിനാണ് എന്ന് മാത്രമാണ് പൃഥ്വിരാജും ഇന്ദ്രജിത്തും ചോദിച്ചത്. ഇതിലും വലിയ പരീക്ഷണങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ടെന്ന് അവരോട് പറഞ്ഞു. അവര്‍ ശരിക്കും ഭയന്ന് പോയിരുന്നു. പക്ഷേ ഇപ്പോള്‍ ട്രോളുകളുടെ സ്വഭാവം അടുത്ത കാലത്തായി മാറിയിട്ടുണ്ട്. പലരെയും വേദനിപ്പിക്കുന്ന തരത്തിലാണ് ട്രോളുകള്‍ വരുന്നതെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

ഗോവിന്ദചാമിയെ രക്ഷിച്ചയാളാണ്, ദിലീപിന് ആളൂരിനെ തൊഴുത് വന്നാല്‍ രക്ഷപ്പെടാമെന്ന് ബൈജു കൊട്ടാരക്കരഗോവിന്ദചാമിയെ രക്ഷിച്ചയാളാണ്, ദിലീപിന് ആളൂരിനെ തൊഴുത് വന്നാല്‍ രക്ഷപ്പെടാമെന്ന് ബൈജു കൊട്ടാരക്കര

cmsvideo
  ട്രോളന്മാരെ പുച്ഛിച്ചുതള്ളി മല്ലിക സുകുമാരൻ | Oneindia Malayalam
  English summary
  mallika sukumaran says she is no more a congress supported, her remarks goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X