Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് മാളുകള്‍ തുറന്നു, ഓണം ലക്ഷ്യമിട്ട് കച്ചവടക്കാർ, തിരക്കിനെ കുറിച്ച് ആശങ്ക

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മാളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ലോക്ക്ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആഴ്ചയില്‍ ആറ് ദിവസം ആണ് മാളുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ മാളുകള്‍ തുറക്കാം.

കര്‍ശനമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മാളുകള്‍ക്കുളളില്‍ ആളുകളെ പ്രവേശിപ്പിക്കുകയുളളൂ. മാളില്‍ പ്രവേശനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം എന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിബന്ധന പിന്‍വലിച്ചിട്ടുണ്ട്. മാളുകള്‍ക്കുള്ളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുളള അനുമതി ഇല്ല. ഓണക്കാലം ആയത് കൊണ്ട് തന്നെ മാളുകളില്‍ വരും ദിവസങ്ങളില്‍ വന്‍ തിരക്കുണ്ടായേക്കും എന്നുളള ആശങ്ക നിലനില്‍ക്കുന്നുണ്ട്.

മണ്ണിനടിയിൽ ആളുകളും ബസ്സും ട്രക്കും കാറുകളും, ഹിമാചലിൽ വൻ ദുരന്തം- ചിത്രങ്ങളിലൂടെ

covid

ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ഇന്നും ഇരുപതിനായിരത്തിന് മുകളില്‍ ആണ് സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം. എന്നാല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. ഞായറാഴ്ച ഒഴികെ ഉളള ദിവസങ്ങളില്‍ ആണ് ഇളവ് അനുവദിച്ചിരിക്കുന്നത്. രാത്രി 9 മണി വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

ഓണവുമായി ബന്ധപ്പെട്ട് ഇളവുകൾ അനുവദിക്കുന്നത് കൊവിഡ് കേസുകൾ വീണ്ടും ഉയരാൻ കാരണം ആകുമോ എന്നുളള ആശങ്കയുണ്ട്. ഈ പശ്ചാത്തലത്തിൽ ആൾക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരക്ക് ഒഴിവാക്കേണ്ടത് നമ്മുടെ സുരക്ഷയ്ക്ക് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണം പോലെ എല്ലാവരും ആഘോഷിക്കുന്ന ഉത്‌സവം കഴിയുമ്പോഴേക്കും വല്ലാതെ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ വലിയ ശ്രദ്ധ വേണം. കൺസ്യൂമർഫെഡും സപ്‌ളൈകോയും ഹോർട്ടികോർപുമൊക്കെ ഒരുക്കിയിട്ടുള്ള ഓണവിപണികളിലും ശാരീരികാകലം പാലിച്ചു വേണം ജനങ്ങൾ സാധനങ്ങൾ വാങ്ങേണ്ടത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആൾക്കൂട്ടം ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശം വന്നിട്ടുണ്ട് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവേകമുള്ള സമൂഹം എന്ന നിലയിൽ നമ്മൾ അത് പൂർണമായി അംഗീകരിച്ച് നടപ്പാക്കണം. കോവിഡ് പ്രതിരോധത്തിൽ കേരളമാണ് രാജ്യത്ത് മുന്നിലുള്ളത്. ഇവിടെ രോഗം വരാത്തവരായി 50 ശതമാനം ആളുകളുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും 80 ശതമാനം പേർ രോഗം വന്നവരാണ്. ഇവിടെ കൂടുതൽ കരുതൽ സ്വീകരിച്ചതു കാരണമാണ് രോഗവ്യാപനം തടയാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നല്ല തോതിൽ ആളുകൾ ഒറ്റ ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ട്. കേരളത്തിലെ മുതിർന്ന പൗരൻമാർ മുഴുവൻ ആഗസ്റ്റ് 15ന് മുമ്പ് ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. 116 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,120 ആയി. ചികിത്സയിലായിരുന്ന 19,411 പേര്‍ രോഗമുക്തി നേടി. 1,75,957 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,15,595 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

'സുന്ദരി'..ആരാധകരുടെ ഹൃദയം കീഴടക്കി ഋതു മന്ത്ര.. പുതിയ ചിത്രങ്ങൾ വൻ ഹിറ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+