മമ്മൂട്ടിക്ക് അസുഖം വരും എന്ന് അന്നേ പറഞ്ഞു; സഹോദരന് മെസേജ് അയച്ചു; കാരണം ആ സിനിമ: സുനില്‍ പരമേശ്വരന്‍
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമയില്‍ നിന്നും താല്‍കാലികമായി ഇടവേള എടുത്തിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കയില്‍ പുരോഗമിച്ചുകൊണ്ടിരിക്കെയായിരുന്നു മമ്മൂട്ടി രോഗബാധിതനാകുന്നത്. മമ്മൂട്ടിക്ക് അർബുദ ബാധയെന്ന പ്രചരണവും ഇതോടെ ശക്തമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്താന്‍ താരമോ താരവുമായി ബന്ധപ്പെട്ടവരുടെ ഇതുവരെ തയ്യാറായിട്ടില്ല.
എന്നാല്‍ രോഗത്തിന്റെ ആരംഭം മാത്രമാണ് മമ്മൂട്ടിയില്‍ കണ്ടതെന്ന് വ്യക്തമാക്കി സംവിധായകന്‍ ജോസ് തോമസ് അടക്കമുള്ളവർ ഇതിനിടെ രംഗത്ത് വന്നു. രോഗത്തിന്റെ ഒരു ആരംഭം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. രണ്ടാഴ്‌ചത്തെ റേഡിയേഷൻ കൊണ്ട് അദ്ദേഹം സുഖം പ്രാപിച്ചുവരും. ഓൺലൈൻ മീഡിയയിലാണ് കൂടുതലും മമ്മൂക്കയുടെ രോഗത്തെ കുറിച്ച് വ്യാജ പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മമ്മൂട്ടിയുടെ രോഗവസ്ഥയെ കുറിച്ച് നേരത്തെ തന്നെ പ്രവചനം നടത്തിയിരുന്നുവെന്നാണ് തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ അവകാശപ്പെടുന്നത്. ഇക്കാര്യം മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. അബാക് മീഡിയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മമ്മൂട്ടിയുടെ ഭ്രമയുഗം സിനിമ കണ്ടയുടൻ തന്നെ അദ്ദേഹത്തിന്റെ സഹോദരൻ ഇബ്രാഹീം കുട്ടിയുടെ സുഹൃത്തിന് ഞാൻ ഒരു മെസേജ് അയച്ചിരുന്നു. മമ്മൂട്ടി രോഗാവസ്ഥയിലാകും. അപകടമാണ് എന്നായിരുന്നു ഞാന്‍ ഇബ്രാഹിംകുട്ടിക്ക് അയച്ച് സന്ദേശം' സുനില്‍ പരമേശ്വരന്‍ പറയുന്നു.
കഥകളക്കായി നിരവധി ആളുകള്‍ എന്നെ സമീപിക്കാറുണ്ട്. മേജർ രവിയുമായി ചേർന്ന് മാടൻ പുലി എന്ന ഒരു ചിത്രം ചെയ്യാൻ പ്ലാനിട്ടിരുന്നു. തുടക്കത്തില്‍ പൃഥ്വിരാജിനെയായിരുന്നു നായകനാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ സിനിമ നടക്കില്ലെന്ന് ഞാന്‍ അന്ന് തന്നെ പറഞ്ഞിരുന്നു. പറഞ്ഞത് പോലെ ആ ചിത്രം മുടങ്ങി. പിന്നീട് ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാന്‍ ആലോചന നടത്തി. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതും മുടങ്ങി.
പലരും ആ സിനിമ ചെയ്യാനായി എന്നെ സമീപിച്ചെങ്കിലും ഒരിക്കലും ചെയ്യരുതെന്നാണ് ഞാന്‍ പറഞ്ഞത്. എന്നിട്ടും ചെയ്യണമെന്ന് പറഞ്ഞ് എനിക്ക് മൂന്ന് ലക്ഷം രൂപ അഡ്വാൻസ് തന്നിട്ട് അവർ പോയി. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സിനിമ ചെയ്യാന്‍ വന്നവർക്ക് ഇടയില്‍ തന്നെ പല പ്രശ്നങ്ങളുമുണ്ടായി. അവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തിരക്കഥാകൃത്ത് എന്നതിനോടൊപ്പം നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സുനില്‍ പരമേശ്വരന്‍ കാന്തല്ലൂര്‍ സ്വാമി) എന്നും ഇപ്പോള്‍ അറിയപ്പെട്ടു. കന്നടയില്‍ അഞ്ച് സിനിമകള്‍ക്ക് രചന നിര്‍വഹിച്ചതിനു ശേഷം അനന്തഭദ്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേയ്ക്ക് കടക്കുന്നത്. സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. തന്റെ ബാല്യകാലത്ത് മുത്തശ്ശി പറഞ്ഞ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു അദ്ദേഹം അനന്ദ്രഭന്ദ്രം രചിച്ചത്.
2005 ല് തന്നെ ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിനും അദ്ദേഹം തിരക്കഥ രചിച്ചു. പിന്നീട് 2015ല്‍ രുദ്രസിംഹാസനം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്ത് ചിത്രം സുനില്‍ പരമേശ്വരന്‍ തന്നെയാണ് നിര്‍മ്മിച്ചത്. സുരേഷ് ഗോപി, നെടുമുടി വേണു, ദേവന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
കന്നഡ സിനിമയിൽ, അഞ്ചോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്, അതിൽ "നീലാംബരി" എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് കർണാടക സംസ്ഥാന സർക്കാരിന്റെ പ്രത്യേക അവാർഡ് ലഭിച്ചു. സിനിമയ്ക്ക് പുറമെ, സുനിൽ പരമേശ്വരൻ 11-ലധികം പ്രൊഫഷണൽ നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. "അനന്തഭദ്രം", "ഭദ്രാസനം", "ഗരുഡമാളിക", "ചെമ്പു മൂക്കുത്തി" തുടങ്ങി 34-ലധികം പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.












Click it and Unblock the Notifications