Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളില്ലാത്ത തക്കം നോക്കി 11കാരിയെ ഉപദ്രവിക്കാന്‍ ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്തത് ആശുപത്രിയില്‍ നിന്ന്

ബുധനാഴ്ച വൈകുന്നേരം ബന്ധുവീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ നൂറുല്‍ ഹമീദ് സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

തിരുവനന്തപുരം: വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി പതിനൊന്ന് വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമം നടത്തിയ അയല്‍വാസിയായ യുവാവിനെ പോലീസ് പിടികൂടി. വിളപ്പില്‍ശാല, പടവന്‍കോട് ഷാമിലാ മന്‍സിലില്‍ നൂറുല്‍ ഹമീദിനെ(38) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകുന്നേരം ബന്ധുവീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ നൂറുല്‍ ഹമീദ് സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഹമീദിന്റെ വീട്ടിലേക്ക് ചെന്ന പെണ്‍കുട്ടിയെ ഇയാള്‍ കടന്ന് പിടിച്ചു. പേടിച്ചോടിയ കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

rape-attempt

വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഹമീദിന്റെ വീടുവളഞ്ഞുവെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഒടുവില്‍ കുട്ടിയുടെ അമ്മ മാതാവ് വിളപ്പില്‍ശാല പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് വ്യാപകമായ തെരച്ചില്‍ രാത്രി വൈകി തിരുമലയിലെ ഒരു ബാറിനടുത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്.

ഹമീബ് ബാറില്‍ മദ്യപിച്ചിരിക്കുന്ന വിവരമറിഞ്ഞ് പോലീസ് അവിടെയെത്തിയെങ്കിലും പോലീസിന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ട് ഓടി. ഓട്ടത്തിനിടയില്‍ കാല്‍തെറ്റി തോട്ടില്‍ വീണ ഹമീദിനെ പരുക്കുകളോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തയുടന്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+