തലയും കൈകളും ഒടിച്ച് മൃതദേഹം ഫ്രീസറില്‍, ക്രൂരമായ കൊലയ്ക്ക് പിന്നിലും അന്യസംസ്ഥാന തൊഴിലാളി?
ആലപ്പുഴ: കള്ള്ഷാപ്പിലെ ജീവനക്കാരനെ കൊന്ന് ജഡം ഫ്രീസറില്‍ ഒളിപ്പിച്ച സംഭവത്തില്‍ അന്വേഷണം നീങ്ങുന്നത് ജീവനക്കാരനായ അസം സ്വദേശിയിലേയ്ക്ക്. തകഴി കേളമംഗളം 101 ാം നമ്പര്‍ ഷാപ്പിലെ പാചകക്കാരന്‍ രാമചന്ദ്രന്‍ (അംബി-64) ആണ് കൊല്ലപ്പെട്ടത്. രാത്രിയില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ഷാപ്പിലെ ജീവനക്കാരന്‍ അസം സ്വദേശി ആകാശ് ദീപക്കിനെ (23) കാണാതായി.
രാവിലെ ഷാപ്പ് തുറക്കാനെത്തിയ മാനേജരാണ് ജീവനക്കാരെ കാണാതെ എടത്വ പൊലീസിനെ വിവരം അറിയിച്ചത്. ഫ്രീസറില്‍ തലയും കൈകളും ഒടിച്ച് ഇടിച്ച് കയറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കൊളെജ് ആശുപത്രിയിലേയ്ക്ക് മാറ്റി . തൊഴിലാളികള്‍ രാത്രി ഷാപ്പിലാണ് പതിവായി താമസിയ്ക്കുന്നത്. മാനേജര്‍ പോകുമ്പോഴും ഇരുവരും ഷാപ്പിലുണ്ടായിരുന്നു . അസം സ്വദേശിയുടെ മൊബൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. രാത്രി രണ്ട് മണിവരെ ഫോണ്‍ ഓണായിരുന്നു .
പിന്നീട് സ്വിച്ച് ഓഫ് ആയി. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. കിടങ്ങൂര്‍ കുരീക്കാട്ടില്‍ അമ്മിണിയാണ് കൊല്ലപ്പെട്ട രാമചന്ദ്രന്റെ ഭാര്യ. മക്കള്‍: ഉണ്ണിക്കൃഷ്ണന്‍, മായ, മരുമക്കള്‍, അംബിക , ഉണ്ണി .












Click it and Unblock the Notifications