കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഡംബര ജീവിതത്തിന് വേണ്ടി 2 വയസുകാരിയെ വിറ്റ അച്ഛന്‍ അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

അഗളി: ആഡംബര ജീവിതം നയിക്കാന്‍ ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തി കുഞ്ഞിനെ വിറ്റ ഭര്‍ത്താവും സുഹൃത്തും പൊലീസ് പിടിയില്‍. അട്ടപ്പാടി വണ്ണന്തുറ ഊരിലവെ തുളസിയുടെ രണ്ടര വയസുള്ള പെണ്‍കുഞ്ഞിനെയാണ് വിറ്റത്. 80,000 രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. തുളസിയുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് ഷംസുദ്ദീനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഷംസുദ്ദീന്‍ വര്‍ഷങ്ങളായി തുളസിയ്‌ക്കൊപ്പമാണ് താമസം. ഈ ബന്ധത്തില്‍പിറന്ന കുഞ്ഞിനെയാണ് മക്കളില്ലാത്ത ദമ്പതികള്‍ക്ക് ഷംസുദ്ദീന്‍ വിറ്റത്. തുളസിയെ ഭീഷണിപ്പെടുത്തിയാണ് കുഞ്ഞിനെ വിറ്റത്. നാല് വര്‍ഷമായി ഷംസുദ്ദീന്‍ തുളസിയ്‌ക്കൊപ്പം താമസം ആരംഭിച്ചിട്ട്.

Crime

കോട്ടത്തറ സ്വദേശിയായ ജോണ്‍ എന്ന സുഹൃത്തിന്റെ സഹായത്തോടെ എറണാകുളം തൃപ്പുണ്ണിത്തുറ സ്വദേശിയായ ജെകെ പ്രദീപിനാണ് കഴിഞ്ഞമാസം 17 ന് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വിറ്റ വിവരം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഷംസുദ്ദീന്‍ ഭാര്യയെ ഭീഷണിപ്പെടുത്തി.

ആര്‍ഭാട ജീവിതം നയിക്കുന്നതിനാണ് കുഞ്ഞിനെ വിറ്റതെന്ന് ഷംസുദ്ദീന്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. പൊലീസ് തൃപ്പുണ്ണിത്തുറയിലെത്തി കുഞ്ഞിനെയും പ്രദീപിനെയും ഭാര്യയെയും ഷോളയൂരിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

English summary
Man sold two year old daughter for 80,000 Rupees in Palakkad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X