വീട്ടിൽ വളർത്തിയ കഞ്ചാവ് പിടികൂടിയ കേസ്-ഗൃഹനാഥന് ശിക്ഷ

  • Posted By:
Subscribe to Oneindia Malayalam

വടകര:വീട്ടിൽ കഞ്ചാവ് കൃഷി ചെയ്ത ഗൃഹനാഥന് കഠിന തടവും,പിഴയും ശിക്ഷ.വയനാട് മേപ്പാടി താഴെ അരപ്പറ്റ അലവികുട്ടിയെ(58)യാണ് വടകര എൻ ഡി പി എസ് ജഡ്ജ് എം വി രാജകുമാര ശിക്ഷിച്ചത്.

രണ്ട് വർഷം കഠിന തടവും,10000 രൂപ പിഴയുമാണ് ശിക്ഷ.പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി കഠിന തടവ് അനുഭവിക്കണം.2015 ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവം.

kanjav

പ്രതിയുടെ വീടിനകത്തും,പുറത്തുമായി പ്ലാസ്റ്റിക് ഗ്രോ ബാഗിൽ വളർത്തിയ 18 കഞ്ചാബ് ചെടികളും,പ്രതിയുടെ കൈവശമുണ്ടായിരുന്ന 11 ഗ്രാം കഞ്ചാവും മേപ്പാടി പോലീസ് റെയ്ഡ് നടത്തി പിടിച്ചെടുത്ത കേസ്സിലാണ്ശിക്ഷ.

ശരീരഭാഗത്ത് സൂചി കൊണ്ട് കുത്തി, മയക്കു മരുന്നു നൽകി, പിന്നെ ഉണ്ടായത്..... ഡേകെയറിൽ ക്രൂര പീഡനം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Man taken under custody for ganja case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്