തൃശൂരും കോഴിക്കോടും വന്യജീവി ആക്രമണം; രണ്ട് മരണം.. നാളെ ഇവിടങ്ങളില്‍ ഹര്‍ത്താലും കരിദിനവും
കോഴിക്കോട്/തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണത്തില്‍ മരണം. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലായി രണ്ട് പേരാണ് മരിച്ചത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകനും തൃശൂര്‍ പെരിങ്ങല്‍കുത്തില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് പേര്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ ജീവന് നഷ്ടമായത്.
തൃശൂര്‍ പെരിങ്ങല്‍കുത്തിന് സമീപം വാച്ചുമരം കോളനിയിലെ ഊരുമൂപ്പന് രാജന്റെ ഭാര്യ വത്സല (64) ആണ് മരിച്ചത്. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.

വത്സലയുടെ പോസ്റ്റുമോര്‍ട്ടം ചാലക്കുടിയില്‍ തന്നെ നടത്തണം എന്നും മതിയായ നഷ്ടപരിഹാരം വേണം എന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്ന ആദിവാസികള്‍ക്ക് ആര്‍ആര്‍ടി സംരക്ഷണം വേണം എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ചാലക്കുടി എം പിയും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബഹ്നാന്, സനീഷ് കുമാര്‍ എം എല്‍ എ, ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
സംഭവത്തില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ നാളെ കോണ്‍ഗ്രസ് കരിദിനം ആചരിക്കും. കടകള്‍ അടച്ചിട്ടായിരിക്കും കരിദിനം ആചരിക്കുക. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിലാണ് കര്ഷകന് മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടില്‍ എബ്രഹാം എന്ന അവറാച്ചന് ആണ് ഇന്ന് വൈകീട്ട് കൊല്ലപ്പെട്ടത്. കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ വെച്ചായിരുന്നു എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്.
കൊക്കൊ പറിച്ച് കൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എബ്രഹാമിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെയും കക്കയത്തിന് സമീപമുള്ള കൂരാച്ചുണ്ട് കല്ലാനോട് ഭാഗത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി ഭീതി പരത്തിയിരുന്നു.
ഇവിടേയും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ യു ഡി എഫും എല്‍ ഡി എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുരയാണ്. എബ്രഹാമിന്റെ മരണത്തിന് പിന്നാലെ കക്കയം ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്നലെ കോതമംഗലത്ത് ഇന്ദിരയെന്ന വയോധികയും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സമീപകാലത്ത് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications