നെഹ്‌റു കോളേജ് ഗുണ്ടായിസം..വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണി..പുറത്ത് പറഞ്ഞാല്‍ വിവരമറിയും !!
നെഹ്‌റു കോളേജ് അധികൃതര്‍ക്കെതിരെ പുതിയ വെളിപ്പെടുത്തല്‍
നെഹ്‌റു കോളേജ് അധികൃതര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ജിഷ്ണു മരിച്ചതിന് ശേഷം പിആര്‍ഒയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ഹോസ്റ്റലില്‍ എത്തി ഭീഷണിപ്പെടുത്തിയതായി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി വണ്‍ഇന്ത്യയോട് വെളിപ്പെടുത്തി.
പിആര്‍ഒ സജ്ഞീവിനൊപ്പം അഫ്‌സല്‍, ക്രിസ്റ്റി, ഗോവിന്ദന്‍കുട്ടി എന്നിവരടക്കമുള്ള അധ്യാപകരാണ് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് പറയുന്നു. രാത്രിയാണ് ഈ സംഘമെത്തി ഭീഷണിപ്പെടുത്തിയത്. വിവരങ്ങള്‍ പുറത്ത് പറയരുതെന്നായിരുന്നു ഭീഷണി.പുറത്ത് പറഞ്ഞാല്‍ എന്തുചെയ്യണമെന്ന് തങ്ങള്‍ക്കറിയാമെന്നും ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥി പറയുന്നു. വിദ്യാര്‍ത്ഥികളെ മാത്രമല്ല രക്ഷിതാക്കളേയും ഇവര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ജീവന് വരെ ഭീഷണിയുണ്ടെന്നാണ് പിആര്‍ഒയുടെ ആളുകള്‍ വീട്ടുകാരെ അറിയിച്ചതെന്നും ഈ വിദ്യാര്‍ത്ഥി പറയുന്നു.

പേടി കാരണമാണ് ഇക്കാര്യങ്ങള്‍ ആദ്യം പുറത്ത് പറയാതിരുന്നതെന്നും ഈ വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. മറ്റ് കോളേജുകളില്‍ നിന്നടക്കം വിദ്യാര്‍ത്ഥി പീഡനത്തിന്റെ വാര്‍ത്തകള്‍ വരികയും പിന്തുണ ലഭിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തലത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും വിദ്യാര്‍ത്ഥി വണ്‍ ഇന്ത്യയോട് പറഞ്ഞു.
അതേസമയം ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ആരോപിച്ചു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ള പലകാര്യങ്ങും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ശ്രീജിത്ത് വണ്‍ ഇന്ത്യയോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ സമയത്ത് കണ്ണ് പാതി തുറന്നിരിക്കുന്നതായും രക്തക്കറ ഉള്ളതായും പറയുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണം വേണമെന്നും ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെടുന്നു.












Click it and Unblock the Notifications