കെഎം മാണി സിപിഎമ്മുമായി അടുക്കുന്നു; വിട്ടുവീഴ്ചയില്ലാതെ സിപിഐ

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: യുഡിഎഫില്‍ നിന്നും വിട്ടുപോയ കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് എം സിപിഎമ്മിമായി കൂടുതല്‍ അടുക്കുന്നു. കോട്ടയം ജില്ലാ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസിന് അനുകൂലമായ നിലപാടുണ്ടായത് മാണിയെ എല്‍ഡിഎഫിലെടുക്കുമെന്ന സൂചനയാണ് മുന്നോട്ടുവെക്കുന്നത്. സി.പി.എം. ജില്ലാസമ്മേളനങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അനുകൂലമായി ഉയര്‍ന്ന വികാരം പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കെ.എം. മാണിയും വ്യക്തമാക്കിക്കഴിഞ്ഞു.

കോട്ടയത്ത് അടുത്തയാഴ്ച ചേരുന്ന കേരള കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി യോഗം പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ ആദ്യഘട്ടം വിലയിരുത്തും. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് യുഡിഎഫിലേക്ക് തിരിച്ചുപോകണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളും അറിയിക്കുന്നത്.

mani

സി.പി.എം. കോട്ടയം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളിലാണ് മാണിയെയും കൂട്ടരെയും സ്വാഗതം ചെയ്തുകൊണ്ടുള്ള പരാമര്‍ശങ്ങളുണ്ടായത്. ഈ ജില്ലകളില്‍ ശക്തമായ സാന്നിധ്യമാണ് കേരള കോണ്‍ഗ്രസ്. അതേസമയം, ബാര്‍ കോഴക്കേസ് ആണ് മാണി വിഭാഗത്തെ ഇടതുപക്ഷത്തേടുക്കുന്നതിന് പ്രധാന തടസ്സം.

ഇതുസംബന്ധിച്ച് യോഗം ചേര്‍ന്നുള്ള ചര്‍ച്ചപോലും ആവശ്യമില്ലെന്ന സിപിഐ നിലപാട് സിപിഎമ്മിന് തിരിച്ചടിയാണ്. മാണിയെ ഒരു തരത്തിലും ഇടതുമുന്നണിയിലെടുക്കില്ലെന്ന നിലപാടില്‍ സിപിഐ ഉറച്ചു നില്‍ക്കുന്നത് എല്‍ഡിഎഫില്‍ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്.


പാകിസ്താനെതിരെ ആരോപണവുമായി രാജനാഥ് സിങ്; ഇന്ത്യക്കെതിരെ കല്ലെറിയാൻ യുവാക്കളെ പ്രേരിപ്പിക്കുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
KM Mani's new move for Kerala's political alignments,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്