Get Updates
Get notified of breaking news, exclusive insights, and must-see stories!

മനീഷ് സിസോദിയ അറസ്റ്റ്: കത്തയച്ചവരെല്ലാം അഴിമതിക്കാർ: കെ.സുരേന്ദ്രൻ

അഴിമതിക്കെതിരായ കേന്ദ്രസർക്കാരിന്റെ പോരാട്ടങ്ങളെ ദുർബലപ്പെടുത്താൻ അഴിമതിക്കാരുടെ സഖ്യമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും സുരേന്ദ്രൻ

 ksurendran3131-1675967005.jpg -Prope

ദില്ലി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ദില്ലി മദ്യനയത്തിലെ അഴിമതി കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച പ്രതിപക്ഷ നേതാക്കൾ എല്ലാവരും അഴിമതി ആരോപണവിധേയരാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നാളെ തങ്ങൾക്കെതിരായ കേസുകളിലും സമാനമായ നടപടിയുണ്ടാകുമെന്ന ഭയത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ഒന്നിച്ചു നീങ്ങുന്നതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

അഴിമതിക്കെതിരായ കേന്ദ്രസർക്കാരിന്റെ പോരാട്ടങ്ങളെ ദുർബലപ്പെടുത്താൻ അഴിമതിക്കാരുടെ സഖ്യമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്നതിന് തുല്ല്യമാണ് ഇവരുടെ നിലപാടുകൾ. ഒരു തെളിവുമില്ലാതെ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തെന്നാണ് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നത്.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നല്ലൊ. അന്വേഷണം തന്റെ ഓഫീസിലേക്ക് വന്നപ്പോഴാണ് മുഖ്യമന്ത്രി അന്വേഷണത്തെ എതിർക്കുന്നത്. ഒളിച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വേവലാതി. രാജ്യത്ത് നടക്കുന്ന എല്ലാ അന്വേഷണങ്ങൾക്കുമെതിരെ നരേറ്റീവ് സൃഷ്ടിക്കാൻ പിണറായി വിജയനും സംഘവും ഇറങ്ങുന്നത് അഴിമതിക്കാരെ എല്ലാവരെയും ഒരു കുടക്കീഴിൽ നിർത്താനാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി​മാ​രും മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രും അ​ട​ക്കം ഒ​മ്പ​ത് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളായിരുന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്തെ​ഴു​തിയത്. ആം ​ആ​ദ്മി പാ​ർ​ട്ടി, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി, ആ​ർ ജെ ഡി, എ​ൻ സി പി, ശി​വ​സേ​ന, നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്, ബി ആ​ർ എ​സ് നേതാക്കളായിരുന്നു കത്തിൽ ഒപ്പുവെച്ചത്. കോൺഗ്രസ്, ഇടത് പാർട്ടികൾ കത്തിൽ ഒപ്പുവെച്ചിരുന്നില്ല.

ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റ​സ്റ്റ് രാ​ഷ്ട്രീ​യ വേ​ട്ട​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ണി​ക്ക​പ്പെ​ടു​മെ​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ നി​ർ​ല​ജ്ജ​മാ​യ ദു​രു​പ​യോ​ഗം ജ​നാ​ധി​പ​ത്യ​ത്തി​ൽ​നി​ന്ന് ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്കു​ള്ള മാ​റ്റ​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും ക​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തിയിരുന്നു.

അതേസമയം അതേസമയം തെളിവൊന്നും ലഭിക്കാതെയുള്ള മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പിന്തുണക്ക് അരവിന്ദ് കെജ്രിവാൾ പിണറായിയെ നന്ദിയും അറിയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+